പെർഫോമൻസിൽ ടാറ്റയോട് പോരിന് ഇനി ആരുണ്ട്, ആൾട്രോസ് റേസർ വീഡിയോ റിവ്യു കാണാം
2018 ൽ, ടിയാഗോയുടെയും ടിഗോറിൻ്റെയും പെർഫോമൻസ് പതിപ്പുകൾ എത്തിച്ചപ്പോൾ ടാറ്റ മോട്ടോർ തങ്ങളുടെ കാറുകളുടെ റേസർ പതിപ്പുകൾ വികസിപ്പിക്കുകയാണെന്ന വിവിധ സൂചനകളും കിംവദന്തികളും ലഭിച്ചിരുന്നു. അതിനിടെ കൊവിഡ് മഹാവ്യാധി വന്നതോടെ ആ സ്വപ്നവും പൊലിഞ്ഞു. എന്നിരുന്നാലും, 2023-ൽ ഗ്രേറ്റർ നോയിഡയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിൽ, മുംബൈ ആസ്ഥാനമായുള്ള മാർക്ക് ആൾട്രോസ് റേസറിനെ ആദ്യമായി ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയപ്പോൾ ടാറ്റയുടെ കാറുകളുടെ ഗോ-ഫാസ്റ്റർ പതിപ്പുകളുടെ സ്വപ്നങ്ങൾ വീണ്ടും പൂവിടുകയായിരുന്നു. ഇപ്പോഴിതാ ഇന്ത്യയിലെ ആദ്യത്തെ F1 ഡ്രൈവർ നരേൻ കാർത്തികേയൻ്റെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ഈ റേസർ ടാറ്റയുടെ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിൻ്റെ പെർഫോമൻസ് പതിപ്പ് അവതരിപ്പിക്കുകയാണ്.
കോയമ്പത്തൂരിലെ പുതിയ CoASTT റേസ് ട്രാക്കിൽ ടാറ്റ ആൾട്രോസ് റേസറിൻ്റെ ഡ്രൈവിങ്ങ് സീറ്റിൽ ഇരുന്നപ്പോഴാണ് ഇവൻ ശരിക്കും ഒരു ഹോട്ട് ഹാച്ച്ബാക്ക് തന്നെയെന്ന് മനസിലായത്. വാഹനത്തിൻ്റെ എല്ലാ വിശദമായ മാറ്റങ്ങളും പവർട്രെയിനും എല്ലാം കാണുന്നതിനും മാറ്റങ്ങൾ എന്തൊക്കെ വന്നിട്ടുണ്ടെന്നു അറിയുന്നതിനായി താഴെയുളള ലിങ്കിൽ ക്ലിക്ക് ചെയ്യാൻ മറക്കരുതേ.
6 എയർബാഗുകൾ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ക്രൂയിസ് കൺട്രോൾ എന്നിവയുൾപ്പെടെ സാധ്യമായ എല്ലാ സുരക്ഷാ ഗിയറുകളോടും കൂടിയതാണ് ആൾട്രോസ് റേസർ, അടിയന്തര സാഹചര്യത്തിലോ തകരാർ സംഭവിക്കുമ്പോഴോ ഇ-കോൾ/ബി-കോൾ സംവിധാനവും റേസറിലുണ്ട് എന്നതാണ് പ്രത്യേകത.
വാഹനത്തിൻ്റെ കരുത്തിനെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ ബോണറ്റിനടിയിൽ നെക്സോണിൽ നിന്നുള്ള 1.2 ലിറ്റർ ടർബോചാർജ്ഡ് ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ ആണ് ഇരിക്കുന്നത്. 5,500rpm-ൽ 118.3bhp കരുത്തും 1,750-4,000rpm-ൽ 170Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായിട്ടാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു, ഇത് ടാറ്റ ആൾട്രോസ് റേസറിൻ്റെ മുൻ ചക്രങ്ങളിലേക്ക് എല്ലാ ശക്തിയും അയയ്‌ക്കുന്നതോടെ, 11.3 സെക്കൻഡിനുള്ളിൽ 0-100 കി.മീ / മണിക്കൂർ കൈവരിക്കാൻ സാധിക്കും.



Click it and Unblock the Notifications








