27 കി.മീ മൈലേജുള്ള കാറില്‍ കൂടുതല്‍ ഫീച്ചറുകള്‍ ചേര്‍ത്ത് ടാറ്റ! 5 പേര്‍ക്ക് പോകാം, വിലയിലും മാറ്റമില്ല

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ് ടാറ്റ പഞ്ച്. ഇത് ഒരു മൈക്രോ എസ്‌യുവിയാണ്. ഇന്ത്യയില്‍ സ്വന്തമായി ഒരു സെഗ്‌മെന്റ് സൃഷ്ടിച്ച് അതില്‍ സൈ്വരരവിഹാരം നടത്തുന്ന പഞ്ച് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ മാരുതി കാറുകളെ കടത്തിവെട്ടി ഇന്ത്യയിലെ നമ്പര്‍ 1 കാര്‍ എന്ന പദവി അലങ്കരിച്ചിരുന്നു. 2024 ജനുവരിയില്‍ പഞ്ച് ഇവി കൂടി എത്തിയതോടെയാണ് മൈക്രോ എസ്‌യുവിയുടെ ലെവല്‍ തന്നെ മാറിയത്. ഇപ്പോള്‍ അപ്‌ഡേറ്റുകളോടെ 2024 പഞ്ച് പുറത്തിറക്കിയിരിക്കുകയാണ് ടാറ്റ മോട്ടോര്‍സ്. കാറിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ചുവടെ വായിക്കാം.

സിട്രണ്‍ C3 , ഹ്യുണ്ടായി എക്സ്റ്റര്‍ എന്നിവയുമായി എതിരിടുന്ന ബി-എസ്യുവി കൂടുതല്‍ ഫീച്ചറുകളും വേരിയന്റ് ശ്രേണിയില്‍ പരിഷ്‌കരണവുമായാണ് വരുന്നത്. 2024 ടാറ്റ പഞ്ച് 10 വേരിയന്റുകളില്‍ ലഭ്യമാണ്. പ്യുവര്‍, പ്യുവര്‍ (O), അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ റിഥം, അഡ്വഞ്ചര്‍ S, അഡ്വഞ്ചര്‍+ S, അകംപ്ലിഷ്ഡ്+, അകംപ്ലിഷ്ഡ്+ S, ക്രിയേറ്റീവ്+, ക്രിയേറ്റീവ്+ S എന്നിവയാണ് വേരിയന്റുകള്‍. തിരഞ്ഞെടുത്ത വേരിയന്റിനെ ആശ്രയിച്ച് പഞ്ചിന്റെ എക്‌സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളും ചെറിയ രീതിയില്‍ മാറിയിട്ടുണ്ട്.

2024 tata punch

പ്യുവര്‍ വേരിയന്റുകള്‍ക്ക് ഓര്‍ക്കസ് വൈറ്റും ഡേടോണ ഗ്രേ ഫിനിഷുകളും മാത്രമേ ലഭിക്കൂ. അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ റിഥം വേരിയന്റുകള്‍ക്ക് ട്രോപ്പിക്കല്‍ മിസ്റ്റ് ഫിനിഷുമുണ്ട്. സണ്‍റൂഫ് സജ്ജീകരിച്ച അഡ്വഞ്ചര്‍ ട്രിമ്മുകളില്‍ കാലിപ്സോ റെഡ് പെയിന്റ് ഷേഡ് ചേര്‍ത്തിട്ടുണ്ട്. അകംപ്ലിഷ്ഡ് വേരിയന്റ് മെറ്റിയര്‍ ബ്രോണ്‍സില്‍ ലഭ്യമാണ്. ക്രിയേറ്റീവ് വേരിയന്റുകള്‍ അഞ്ച് ഡ്യുവല്‍-ടോണ്‍ ഫിനിഷുകളില്‍ ലഭ്യമാണ്. മിഡ്-സ്‌പെക്ക് വേരിയന്റുകളില്‍ ലഭ്യമായ മെറ്റിയര്‍ വേരിയന്റിന് പകരം ടൊര്‍ണാഡോ ബ്ലൂ ഫിനിഷ് നല്‍കി.

ഫീച്ചര്‍ ലിസ്റ്റ് നോക്കിയാല്‍ സെന്റര്‍ കണ്‍സോളില്‍ യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ട്, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള പുതിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, റിയര്‍ എസി വെന്റുകള്‍, മുന്‍നിരയില്‍ ആംറെസ്റ്റ് എന്നിവ 2024 പഞ്ചില്‍ സജ്ജീകരിച്ചിരിക്കുന്നു. അഡ്വഞ്ചറില്‍ കമ്പനി പുതിയ സണ്‍റൂഫ് വേരിയന്റുകള്‍ ചേര്‍ത്തതിനാല്‍ പഞ്ചില്‍ ഈ ജനപ്രിയ ഫീച്ചര്‍ ഇനി കൂടുതല്‍ താങ്ങാവുന്ന വിലയില്‍ സ്വന്തമാക്കാനാകുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

2024 tata punch infotainment system

മെക്കാനിക്കലായി 2024 പഞ്ച് ഔട്ട്‌ഗോയിംഗ് പതിപ്പിന് സമാനമാണ്. 6,000 ആര്‍പിഎമ്മില്‍ 87 bhp പവറും 3,150-3,350 ആര്‍പിഎമ്മില്‍ 115 Nm ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പഞ്ചിന് കരുത്തേകുന്നത്. 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് എഎംടി എന്നിവ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. ഫാക്ടറിയില്‍ ഘടിപ്പിച്ച CNG ഓപ്ഷനിലും ഇത് ലഭ്യമാണ്.

ടാറ്റ പഞ്ചിന്റെ സിഎന്‍ജി പതിപ്പും ഇപ്പോള്‍ പുറത്തിറക്കിയിട്ടുണ്ട്. സിഎന്‍ജി വേരിയന്റുകളുടെ എണ്ണം അഞ്ചില്‍ നിന്ന് ഏഴാക്കി ഉയര്‍ത്തിയിട്ടുണ്ട്. പെട്രോള്‍ പതിപ്പുകള്‍ പോലെ എന്‍ട്രി ലെവല്‍ പ്യുവര്‍, അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ റിഥം വേരിയന്റുകളില്‍ തുടര്‍ന്നും ലഭിക്കും. എന്നിരുന്നാലും, ധാരാളം മിഡ്-സ്‌പെക്ക്, ടോപ്പ്-സ്‌പെക്ക് വേരിയന്റുകള്‍ ഉണ്ട്. റേഞ്ച് ടോപ്പിംഗ് സിഎന്‍ജി വേരിയന്റിന് ഏകദേശം 5,000 രൂപ വര്‍ധിച്ചു.

2024 tata punch rear ac vents

6.13 ലക്ഷം രൂപ മുതലാണ് പുതിയ പഞ്ചിന്റെ പ്രാരംഭ വില. ടോപ് സ്‌പെക് വേരിയന്റിന് 9.45 ലക്ഷം രൂപ മുടക്കേണ്ടതായുണ്ട്. എക്‌സ്‌ഷോറൂം വിലകളാണിത്. ഇപ്പോള്‍ ടാറ്റ പഞ്ച് വാങ്ങുന്നവര്‍ക്ക് കമ്പനി 18000 രൂപയുടെ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. അപ്‌ഡേറ്റഡ് പഞ്ച് ഇപ്പോള്‍ ടാറ്റയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ്.

2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായി പഞ്ച് മാറിയതായി ടാറ്റ പറഞ്ഞു. 2024 ഓഗസ്റ്റില്‍ മൈക്രോ എസ്‌യുവിയുടെ വില്‍പ്പന നാല് ലക്ഷം യൂണിറ്റ് നാഴികക്കല്ല് താണ്ടിയിരുന്നു. രാജ്യത്ത് ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിച്ച എസ്യുവിയാണ് പഞ്ച്. ഉത്സവ സീസണിന് മുന്നോടിയായി ബെസ്റ്റ് സെല്ലര്‍ കാറിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കിയത് ടാറ്റയുടെ വില്‍പ്പനയില്‍ പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Tuesday, September 17, 2024, 18:03 [IST]
English summary
2024 tata punch launched in india with new features variants rejigged
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X