ഡിസയറിനെ പൂട്ടാൻ ADAS ടെക്കും ടൺ കണക്കിന് ഫീച്ചർ അപ്പ്ഡേറ്റുമായി 2024 അമേസുമായി ഹോണ്ട

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ അഞ്ച് പുതിയ എസ്‌യുവികൾ അവതരിപ്പിച്ചുകൊണ്ട് തങ്ങളുടെ ഇന്ത്യൻ പ്രൊഡക്ട് പോർട്ട്‌ഫോളിയോ വിപുലീകരിക്കാനുള്ള അതിമോഹമായ വരുംകാല പദ്ധതികൾ ഹോണ്ട കാർസ് ഇന്ത്യ ഇതിനോടകം വെളിപ്പെടുത്തിയിരുന്നു. കമ്പനിയുടെ സമഗ്രമായ പ്രൊഡക്ട് സ്ട്രാറ്റജിയുടം തുടക്കം കുറിക്കുന്ന ഹോണ്ട എലിവേറ്റ് മിഡ് സൈസ് എസ്‌യുവിയാണ് ഈ നീക്കത്തിന് നേതൃത്വം നൽകുന്നത്.

ഈ പ്ലാൻ ഒരു പുതിയ സബ് കോംപാക്ട് എസ്‌യുവിയും എലിവേറ്റിൻ്റെ ഇലക്ട്രിക് പതിപ്പും ഇന്ത്യയിലേക്ക് എത്തിക്കാൻ വിപുലീകരിക്കുന്നു. കൂടാതെ, CBU (കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റുകൾ), CKD (കംപ്ലീറ്റ്ലി നോക്ഡ് ഡൗൺ) റൂട്ട് വഴി ആഗോള തലത്തിലുള്ള പ്രീമിയം മോഡലുകൾ അവതരിപ്പിക്കുന്നതിനുള്ള സാധ്യത കമ്പനി പര്യവേക്ഷണം ചെയ്യുകയാണ്.

2024 Updated Honda Amaze

നിലവിൽ, അമേസ് സബ് കോംപാക്ട് സെഡാനും, പെട്രോൾ, ഹൈബ്രിഡ് പവർട്രെയിനുകളോട് കൂടിയ സിറ്റിയും ഹോണ്ട ഇന്ത്യൻ വിപണിയിൽ വിൽക്കുന്നു. അഞ്ച് വർഷത്തോളമായി ഹോണ്ടയുടെ ഇന്ത്യൻ മോഡൽ നിരയിൽ ഒരു പ്രമുഖനായി തുടരുന്ന ഹോണ്ട അമേസ് ഈ വർഷം മൂന്നാം തലമുറയിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ്.

ഇന്ത്യൻ വിപണിയിൽ ഈ അപ്പ്ഡേറ്റഡ് പതിപ്പിന്റെ ഔദ്യോഗിക ലോഞ്ച് ടൈംലൈൻ കമ്പനി വെളിപ്പെടുത്തിയിട്ടില്ല എങ്കിലും, സെഡാൻ്റെ പുതിയ മോഡൽ 2024 -ൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നതായി അടുത്തിടെ പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ 2024 ഹോണ്ട അമേസിൻ്റെ ഒരു പ്രധാന പരിവർത്തനം എന്നത് അതിൻ്റെ ആർക്കിടെക്ചറുമായി ബന്ധപ്പെട്ടതായിരിക്കും.

2024 Updated Honda Amaze

ഇത് എലിവേറ്റ് എസ്‌യുവിയുമായി സെഡാൻ പങ്കിടും. ഹോണ്ടയുടെ ആഗോള തലത്തിൽ പ്രശംസ നേടിയ പുതിയ മോഡൽ അക്കോർഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടും, സിറ്റി സെഡാനിൽ നിന്നുള്ള ഘടകങ്ങളും ഇതിൽ ഉൾപ്പെടുത്താം. ഡിസൈനും സ്റ്റൈലിംഗ് എലമെന്റുകളും ഇവയിൽ നിന്ന് കടംകൊള്ളാം എന്നും പ്രതീക്ഷിക്കുന്നു.

പുതിയ 2024 ഹോണ്ട അമേസിൻ്റെ ഇൻ്റീരിയർ അതിൻ്റെ മുൻഗാമിയെ അപേക്ഷിച്ച് കൂടുതൽ അപ്പ് മാർക്കറ്റ് ഫീൽ പ്രകടമാക്കും എന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുമായി സജ്ജീകരിച്ച ഫ്രീ സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം ഫീച്ചർ ചെയ്യുന്ന ഒരു പുതിയ ഇൻ്റീരിയർ ലേയൗട്ടും ഇതിൽ പ്രതീക്ഷിക്കുന്നു.

2024 Updated Honda Amaze

ലെയിൻ കീപ്പ് അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, റോഡ് ഡിപ്പാർച്ചർ വാർണിംഗ്, കൊളീഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ഹൈ ബീം അസിസ്റ്റ് തുടങ്ങിയ അത്യാധുനിക സുരക്ഷാ ഫീച്ചറുകളിലേക്കുള്ള ആക്സസ് വാഗ്ദാനം ചെയ്യുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), പുതിയ മോഡലിൽ ഹോണ്ട സെൻസിംഗ് സ്യൂട്ട് സജ്ജീകരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിലവിലുള്ള 1.2 ലിറ്റർ, ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ പുതിയ അമേസ് നിലനിർത്തും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ CVT ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ ഈ എഞ്ചിൻ യൂണിറ്റ് 90 bhp മാക്സ് പവറും 110 Nm പീക്ക് torque ഉം നൽകുന്നു.

ഡീസൽ വിപണിയിൽ വീണ്ടും പ്രവേശിക്കാനോ ഹൈഡ്രജൻ ഫ്യുവൽ ഓപ്ഷനുകൾ ഇന്ത്യയിൽ പര്യവേക്ഷണം ചെയ്യാനോ കമ്പനി ഉദ്ദേശിക്കുന്നില്ല, ഒരു CNG ഓപ്ഷനും കൂടുതൽ മികവുറ്റ ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനും നിർമ്മാതാക്കൾ ഭാവിയിൽ വാഗ്ദാനം ചെയ്തേക്കാം. എസ്‌യുവി, ഇവി സെഗ്‌മെൻ്റുകളിലാണ് ഹോണ്ട നിലവിൽ തങ്ങളുടെ ശ്രദ്ധ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്.

Article Published On: Friday, February 16, 2024, 14:09 [IST]
English summary
2024 updated honda amaze to get adas tech and new features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X