വമ്പൻ മൈലേജിനൊപ്പം ഇനി ആകാശ കാഴ്ച്ചകളും; 2024 ഡിസയറിന്റെ പുത്തൻ ഫീച്ചർ വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ

മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ മോഡലുകൾക്ക് എല്ലാം കാര്യമായ ഒരു മുഖം മിനുക്കലും അപ്പ്ഡേറ്റുകളും നൽകിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ ഒരു മാറ്റം ലഭിക്കാൻ ഒരുങ്ങുന്ന മോഡലുകളിൽ ഒന്നാണ് സബ് കോംപാക്ട് സെഡാൻ സെഗ്മെന്റ് കൈയ്യടക്കി ഭരിക്കുന്ന ഡിസയറും. പുതിയ 2024 മാരുതി സുസുക്കി ഡിസയർ അടുത്തിടെ ഹിമാചൽ പ്രദേശിലെ കുഫ്രിയിൽ പരീക്ഷണയോട്ടം നടത്തുന്നത് ക്യാമറയിൽ പതിഞ്ഞിരുന്നു.

ഈ പ്രത്യേക ടെസ്റ്റ് മോഡൽ കനത്ത രീതിയിലുള്ള മറവുകളോടെയാണ് കണ്ടെത്തിയത്, വാഹനത്തിന്റെ ഒട്ടുമിക്ക എല്ലാ വിശദാംശങ്ങളും ഇത് മറച്ചിരുന്നു. എന്നിരുന്നാലും, ശ്രദ്ധിക്കപ്പെട്ട ഒരു കാര്യം ഇതിൽ ഇലക്ട്രിക് സൺറൂഫ് ഉണ്ടായിരിക്കും എന്നതാണ്. പുതിയ ഡിസയർ ടെസ്റ്റ് മോഡലിനൊപ്പം പുതിയ സ്വിഫ്റ്റിൻ്റെ ടെസ്റ്റ് വാഹനവും നിലവിലെ തലമുറ ഡിസയറും ഉണ്ടായിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച്, വരാനിരിക്കുന്ന ഡിസയറിന് പൂർണ്ണമായും പുതിയ ഫ്രണ്ട് ഫാസിയ ലഭിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നിലവിലെ തലമുറ മോഡലിനേക്കാൾ ഇത് കൂടുതൽ പ്രീമിയമായി കാണപ്പെടും എന്ന് പ്രതീക്ഷിക്കാം. പുതിയ ഗ്രില്ലും പുതിയ ഫ്രണ്ട് ബമ്പറും ആയിരിക്കും 2024 മോഡലിന്റെ പ്രധാന ഹൈലൈറ്റ്.

നിലവിലെ ഹെഡ്‌ലൈറ്റ് യൂണിറ്റുകൾ മാറ്റുകയും എൽഇഡി ഡിആർഎൽ ഉപയോഗിച്ച് കൂടുതൽ മനോഹരവും ഫ്യൂച്ചറിസ്റ്റിക്കുമായവ ഉപയോഗിക്കുകയും ചെയ്യും. സൈഡ് പ്രൊഫൈലിൽ, വാഹനത്തിന്റെ മൊത്തത്തിലുള്ള സിലൗട്ട് കമ്പനി നിലനിർത്തും. നീളം കൂടിയ ഫ്രണ്ട് എൻഡും, ഷോർട്ട് റിയർ എൻഡ് ഡിസൈനുമായി ഇത് തുടരും എന്നാണ് ഇതിനർത്ഥം.

പുതിയ മോഡലിൽ സൈഡ് പ്രൊഫൈലിൽ നമ്മൾ കാണുന്ന ഒരേയൊരു പ്രധാന മാറ്റം ഒരു പുതിയ അലോയി വീൽ ഡിസൈൻ ആയിരിക്കും. എന്നാൽ ഈ ടെസ്റ്റ് മോഡലിനെ സംബന്ധിച്ചിടത്തോളം, ബ്ലാക്ക് നിറത്തിൽ പെയിന്റ് ചെയ്ത നിലവിലെ ഡിസയറിൽ നിന്നുള്ള അലോയി വീലുകൾ ഉപയോഗിച്ചാണ് ഇത് കണ്ടെത്തിയത്.

പിൻഭാഗത്തെ വിശദാംശങ്ങളും ഏറ്റവും പുതിയ ഡിസയർ ടെസ്റ്റ് മോഡലിൽ മറച്ചുവെച്ചിരുന്നു. അതിനാൽ, പുതിയ റിയർ എൽഇഡി ടെയിൽലൈറ്റുകളുടെയോ പുതിയ ബമ്പറിൻ്റെയോ ഡിസൈൻ നമുക്ക് വ്യക്തമായി കാണാൻ കഴിയില്ല. എന്നിരുന്നാലും, ജനറേഷൻ മാറ്റത്തിൻ്റെ ഭാഗമായി, ഫ്രണ്ട് എന്റിലെ പോലെ തന്നെ കൂടുതൽ പ്രീമിയം ഫീൽ നൽകുന്നതിനായി കമ്പനി പിൻഭാഗത്തിൻ്റെ രൂപകൽപ്പനയിലും കാര്യമായ മാറ്റങ്ങൾ വരുത്തുമെന്ന് ഉറപ്പിക്കാം.

ഈ പ്രത്യേക ടെസ്റ്റ് വാഹനത്തിൽ നിന്ന് ശ്രദ്ധിക്കപ്പെട്ട പ്രധാന ഹൈലൈറ്റിലേക്ക് നാം ശ്രദ്ധിക്കുമ്പോൾ, ഈ മോഡലിന് സിംഗിൾ പേൻ ഇലക്ട്രിക് സൺറൂഫ് ലഭിക്കുമെന്നത് നിരീക്ഷിക്കാം. ഈ പ്രീമിയം ഫീച്ചർ മാരുതി ഡിസയറിനെ അതിൻ്റെ സബ് കോംപാക്ട് സെഡാൻ സെഗ്‌മെൻ്റിൽ വളരെ ഡിമാൻഡുള്ള വാഹനമാക്കി മാറ്റിയേക്കാം. നിലവിൽ, ഹോണ്ട അമേസ് അല്ലെങ്കിൽ ഹ്യുണ്ടായി ഓറ ഉൾപ്പെടെ ഡിസയറിൻ്റെ എതിരാളികളൊന്നും തന്നെ ഈ ഫീച്ചർ വാഗ്ദാനം ചെയ്യുന്നില്ല.

അടുത്തതായി ഉള്ളിലേക്ക് നീങ്ങുമ്പോൾ, അപ്‌ഡേറ്റ് ചെയ്‌ത ഡാഷ്‌ബോർഡാവും ബ്രാൻഡ് മിക്കവാറും വാഗ്ദാനം ചെയ്യുന്നത്. പുതിയ സ്വിഫ്റ്റിന് സമാനമായ ഇൻ്റീരിയർ ലേയൗട്ടിലാവും പുതിയ ഡിസയറും എത്തുന്നത്. പുതിയ 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സ്‌ക്രീൻ ആയിരിക്കും 2024 മോഡൽ അപ്പ്ഡേറ്റിലെ പ്രധാന ഹൈലൈറ്റ്.

നിലവിലുള്ള ബലേനോ, ഫ്രോങ്ക്സ്, ഗ്രാൻഡ് വിറ്റാര എന്നിവയിൽ കാണുന്ന അതേ സ്ക്രീനാണ് ഇത് എന്ന കാര്യത്തിൽ തർക്കമില്ല. കൂടാതെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ഡ്യുവൽ ടോൺ ഫിനിഷുള്ള പുതിയ ലേയേർഡ് ഡാഷ്‌ബോർഡ് ഡിസൈൻ, പുതിയ എസി വെൻ്റുകൾ എന്നിവയും ഇതിന് ലഭിക്കാൻ ചാൻസുണ്ട്.

ഇനി ഹുഡിന് കീഴിലുള്ള പവർട്രെയിനിന്റെ വശത്തേക്ക് വരുമ്പോൾ, വാഹനം മിക്കവാറും ഒരു പുതിയ ഹൈബ്രിഡ് പവർട്രെയിൻ അവതരിപ്പിക്കും. പുതിയ 1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനൊപ്പമാണ് കമ്പനി ഡിസയറിനെ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇത് മിക്കവാറും 83 bhp മാക്സ് പവർ പുറപ്പെടുവിക്കും. 12V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും ഇതോടൊപ്പം ലഭിക്കും എന്ന് ബ്രാൻഡ് പ്രസ്താവിച്ചിട്ടുണ്ട്.

നിലവിൽ, 2024 ഡിസയറിൻ്റെ കൃത്യമായ ലോഞ്ച് തീയതി ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, വരും മാസങ്ങളിൽ കമ്പനി പുതിയ കോംപാക്ട് സെഡാനെ അവതരിപ്പിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ആദ്യം, ഏപ്രിൽ 15 -ന് 2024 മോഡൽ സ്വിഫ്റ്റ് മാരുതി പുറത്തിറക്കും, പിന്നീടാവും ഡിസയറിന്റെ ഊഴം.

More from DriveSpark

Article Published On: Wednesday, March 20, 2024, 13:00 [IST]
English summary
2024 updated maruti dzire spotted with electric sunroof during test run
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X