ശംഭു അണ്ണൻ തേഞ്ഞു! മൈലേജിന്റെ കാര്യത്തിൽ ഡിസയറിന് മുന്നിൽ തൊപ്പിയിട്ട് 2025 അമേസ്; സെഗ്മെന്റ് തൂക്കി മാരുതി

അടുത്തിടെ മാരുതി വിപണിയിൽ എത്തിച്ച പുതിയ ഡിസയറിനെ മലത്തിയടിക്കും എന്ന നിലയിലാണ് മൂന്നാം തലമുറ ഹോണ്ട അമേസിന്റെ വരവ് ഇന്ത്യൻ വിപണി നോക്കക്കണ്ടത്. കഴിഞ്ഞ ഡിസംബർ 4 -ന് ഹോണ്ട കാർസ് ഇന്ത്യ പുതിയ അമേസ് അവതരിപ്പിക്കുകയും ചെയ്തു. കാറിൽ ജാപ്പനീസ് നിർമ്മാതാക്കൾ ഉൾപ്പെടുത്തിയിട്ടുള്ള അപ്രതീക്ഷിത സവിശേഷതകളും ഫീച്ചറുകളും കാരണം കോംപാക്ട് സെഡാന്റെ ലോഞ്ച് ജനങ്ങളിൽ കാര്യമായ താൽപ്പര്യം ജനിപ്പിച്ചിരുന്നു. ചില മേഖലകളിൽ, പ്രത്യേകിച്ച് ഫീച്ചറുകളുടെ കാര്യത്തിൽ, അമേസ് അതിൻ്റെ എതിരാളികളെ പിൻതള്ളുന്നു.

എന്നിരുന്നാലും, ഒരു സുപ്രധാന ഘടകം അവശേഷിക്കുന്നു. മൈലേജിൻ്റെ കാര്യത്തിൽ മൂന്നാം തലമുറ അമേസ്, 2024 മാരുതി സുസുക്കി ഡിസയറിന്റെ വാൽ അറ്റത്തിലാണ് എന്ന് പറയേണ്ടി വരും. ഈ ലേഖനത്തിൽ പുതിയ അമേസിൻ്റെയും ഡിസയറിൻ്റെയും മൈലേജും മറ്റ് കാര്യക്ഷമതയും നമുക്ക് വ്യക്തമായി പരിശോധിക്കാം.

2025

ഹോണ്ടയുടെ പുതിയ മൂന്നാം തലമുറ അമേസ് ഇന്ത്യയിൽ ഒറ്റ എഞ്ചിൻ ഓപ്ഷനുമായിട്ടാണ് വരുന്നത്. 90 bhp മാക്സ് പവറും 110 Nm ടോർക്കും സൃഷ്ടിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് സെഡാൻ്റെ ഹൃദയം. ഉപഭോക്താക്കൾക്ക് അഞ്ച് -സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് -സ്പീഡ് CVT ഗിയർബോക്‌സ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്. മാനുവൽ പതിപ്പ് 18.65 kmpl മൈലേജ് വാഗ്ദാനം ചെയ്യുമ്പോൾ CVT വേരിയന്റ് 19.46kmpl നൽകുമെന്ന് ഹോണ്ട അവകാശപ്പെടുന്നു.

പുതിയ Z സീരീസ് 1.2 ലിറ്റർ, ത്രീ സിലിണ്ടർ യൂണിറ്റാണ് മാരുതി സുസുക്കി ഡിസയറിന്റെ ബോണറ്റിനടിയിൽ സ്ഥാനം പിടിക്കുന്നത്. ഈ എഞ്ചിൻ 81 പരമാവധി bhp പവറും 112 Nm ടോർക്കും സൃഷ്ടിക്കുന്നു, കൂടാതെ അഞ്ച് -സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT ഗിയർബോക്‌സുമായി വരുന്നു. കൂടാതെ, ഈ മോഡലിന് ഒരു ഫാക്ടറി ഫിറ്റഡ് CNG പവർട്രെയിൻ ഓപ്ഷനും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

2025

ഇന്ധനക്ഷമത/ മൈലേജിന്റെ കാര്യത്തിൽ, ഡിസയറിൻ്റെ പെട്രോൾ മാനുവൽ വേരിയൻ്റ് 24.79 kmpl മൈലേജ് വാഗ്ദാനം ചെയ്യുന്നു, അതേസമയം AMT വേരിയൻ്റ് 25.71kmpl നൽകുന്നു. കൂടാതെ, ഡിസയറിൻ്റെ CNG ഓപ്ഷൻ കിലോഗ്രാമിന് 33.73 കിലോമീറ്റർ എന്ന വമ്പൻ മൈലേജും ലഭിക്കും എന്നത് ശ്രദ്ധേയമാണ്.

ചുരുക്കത്തിൽ പറഞ്ഞു വരുന്നത്, മുൻ തലമുറ അമേസ്, മോഡലും ട്രാൻസ്മിഷനും അനുസരിച്ച് 18.3 kmpl മുതൽ 18.6 kmpl വരെ മൈലേജ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പുതുതലമുറ അമേസിൻ്റെ ഇന്ധനക്ഷമത വീണ്ടും മെച്ചപ്പെട്ടിട്ടുണ്ട്. CVT വേരിയൻറ് ഇപ്പോൾ ഒരു ലിറ്ററിന് മുമ്പത്തേക്കാൾ 1.16 കിലോമീറ്റർ വരെ കൂടുതൽ മൈലേജ് ലഭിക്കുന്നു, ഇത് അതിൻ്റെ മൊത്തത്തിലുള്ള ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നു എന്നതും എടുത്തുപറയേണ്ട കാര്യമാണ്.

2025

എന്നാൽ മറുപുറത്ത് സേഫ്റ്റിയുടെയും മൈലേജിൻ്റെയും കാര്യത്തിൽ നാലാം തലമുറ മാരുതി സുസുക്കി ഡിസയറിന് വ്യക്തമായ മേൽക്കൈയുണ്ട് എന്ന് നിസംശയം പറയാം. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ നിന്നും 5 -സ്റ്റാർ സേഫ്റ്റി റേറ്റിംഗ് മത്സരാധിഷ്ഠിത വിലനിർണ്ണയവുമായി ഡിസയർ കാര്യമായ മികവ് പുലർത്തുന്നു.

മറുവശത്ത്, ഹോണ്ട അമേസ് ADAS പോലുള്ള നൂതന സാങ്കേതിക സവിശേഷതകളാൽ മിന്നി തിളങ്ങുന്നു, ഇത് സാങ്കേതികതയെ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കൾക്ക് ആകർഷകമായ ഒരു ചോയിസായി മാറുന്നു. പക്ഷേ മൈലേജിന് കൂടുതൽ പ്രാധാന്യം നൽകുന്ന ഇന്ത്യൻ വിപണിയിൽ ഇക്കാരണത്താൽ തന്നെ ഡിസയർ അരങ്ങ് വാഴും എന്ന കാര്യത്തിൽ ഒരു തീരുമാനം ആയിരിക്കുകയാണ്.

More from DriveSpark

Article Published On: Saturday, December 7, 2024, 12:02 [IST]
English summary
2025 honda amaze vs new gen maruti dzire mileage compared in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X