ബ്രസീലിലെത്തി മുഖം മിനുക്കിയ 2025 ഹോണ്ട സിറ്റി, ഇന്ത്യൻ സ്പെക്കിൽ നിന്നുളള മാറ്റങ്ങൾ ഇതൊക്കെ
ഹോണ്ടയുടെ ഏറ്റവും മികച്ച ഒരു ഫാമിലി സെഡാനാണ് സിറ്റി. മുഖം മിനുക്കി എത്തുമ്പോഴെല്ലാം ഇന്ത്യൻ വിപണി രണ്ട് കൈയ്യും നീട്ടി തന്നെയാണ് സ്വീകരിച്ചിട്ടുളളത്. ഇപ്പോഴിതാ ബ്രസീലിൽ ഹോണ്ട സിറ്റിയുടെ മുഖം മിനുക്കിയ അന്താരാഷ്ട്ര മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്. ഇന്ത്യൻ സ്പെക്കുമായി എന്താണ് ഈ മോഡലിന് വ്യത്യാസമെന്ന് അറിയണ്ടേ. ഹൊറിസോണ്ടൽ ഡിസൈൻ ഘടകങ്ങളോട് കൂടിയ റീഡിസൈൻ ചെയ്ത ഗ്രില്ലാണ് ഇതിനുള്ളത്. 2025 സിറ്റിക്ക് വെള്ളയും കറുപ്പും ഉള്ള ഇൻ്റീരിയർ തീം ആണ് ലഭിക്കുന്നത്. അതോടൊപ്പം തന്നെ ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് തുടങ്ങിയ പുതിയ ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുന്നുണ്ട്.
മാനുവൽ അല്ലെങ്കിൽ സിവിടി ഗിയർബോക്‌സ് ഓപ്ഷനുമായി ഘടിപ്പിച്ച 1.5 ലിറ്റർ പെട്രോൾ എഞ്ചിനുമായിട്ടാണ് പുതിയ ഹോണ്ട സിറ്റി എത്തുന്നത്. ഇന്ത്യയിൽ ലഭ്യമായ നിലവിലെ സ്‌പെക്ക് ഹോണ്ട സിറ്റി മാർച്ച് 2023 മുതൽ വിൽപ്പനയ്‌ക്കെത്തുന്നതാണ്. ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് തുടങ്ങിയ അധിക ഫീച്ചറുകളും ഉൾപ്പെടെയുള്ള ചെറിയ മാറ്റങ്ങളുമുണ്ട്. രണ്ട് മോഡലുകളും എൽഇഡി ഹെഡ്‌ലൈറ്റുകളും ഫ്രണ്ട് ബമ്പറും ഫോഗ് ലാമ്പ് ഹൗസിംഗും ബന്ധിപ്പിക്കുന്ന ഒരേ ക്രോം ബാർ പങ്കിടുന്നുണ്ട്.

16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, മിനുസമാർന്ന പിൻ ബമ്പർ എന്നിവയും പുതിയ സിറ്റിയിൽ കാണാൻ സാധിക്കുന്നുണ്ട്. ബ്രസീൽ-സ്പെക്ക് സിറ്റിയിൽ ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ-ഹോൾഡ് ഫീച്ചർ ഉള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയുണ്ട്. വയർലെസ് ചാർജിംഗ് പാഡ് ഇപ്പോൾ ഗിയർ ലിവറിന് പിന്നിലായിട്ടാണ് നൽകിയിരിക്കുന്നത്.
ഇതിന് സമാനമായി തന്നെ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമുണ്ട്. എന്നിരുന്നാലും, വോളിയം കൺട്രോൾ ഡയലും ടച്ച് സെൻസിറ്റീവ് ബട്ടണുകളും ഇന്ത്യൻ പതിപ്പിൽ നിന്ന് വ്യത്യസ്തമായിട്ടാണ് കാണപ്പെടുന്നത്. സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, റിയർ എസി വെൻ്റുകൾ, 8-സ്പീക്കർ സൗണ്ട് സിസ്റ്റം, സിംഗിൾ-പേൻ സൺറൂഫ് എന്നിങ്ങനെയുള്ള മറ്റ് സവിശേഷതകൾ അതേപടി തുടരുന്നുണ്ട്.

ഹൈബ്രിഡ് കാറിന്റെ ബേസ് മോഡൽ നിർത്തലാക്കിയതോടെ ഇനി മുതൽ സിറ്റി e:HEV ഒരൊറ്റ പതിപ്പിൽ മാത്രമേ സ്വന്തമാക്കാനാവൂ. ഒപ്പം വിലയിലും മാറ്റമുണ്ടാവും എന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്. ടോപ്പ് എൻഡ് ZX ട്രിമ്മിലെ സോളിഡ് കളർ മോഡലിന് 20.55 ലക്ഷം രൂപയും മെറ്റാലിക് പതിപ്പിന് 21.35 ലക്ഷം രൂപയുമാണ് ഇനി മുതൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
ഹോണ്ട സിറ്റി ഹൈബ്രിഡ് സെഡാന്റെ കളർ ഓപ്ഷനുകളിലേക്ക് നോക്കിയാൽ ലൂണാർ സിൽവർ, ഗോൾഡൻ ബ്രൗൺ, റേഡിയൻ്റ് റെഡ്, മെറ്റിറോയിഡ് ഗ്രേ എന്നിങ്ങനെ നാല് മെറ്റാലിക് നിറങ്ങളിലും ഒബ്‌സിഡിയൻ ബ്ലൂ പേൾ, പ്ലാറ്റിനം വൈറ്റ് പേൾ എന്നീ രണ്ട് സോളിഡ് കളറുകളിലും സ്വന്തമാക്കാനാവും. ഹൈബ്രിഡ് പവർട്രെയിൻ സജ്ജീകരണത്തിൽ രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ അറ്റ്കിൻസൺ സൈക്കിൾ 1.5 ലിറ്റർ, 4 സിലിണ്ടർ എഞ്ചിനാണ് സിറ്റിയുടെ ഹൃദയം.

ആദ്യത്തെ മോട്ടോർ ഒരു ഇലക്ട്രിക് ജനറേറ്ററായി പ്രവർത്തിക്കുമ്പോൾ രണ്ടാമത്തേത് വാഹനത്തെ മുന്നോട്ട് നയിക്കാനുള്ള പവർ നൽകുന്നു. സിറ്റി ഹൈബ്രിഡ് ലിറ്ററിന് 26.5 കിലോമീറ്റർ ഇന്ധനക്ഷമതയും 1,000 കിലോമീറ്റർ റേഞ്ചുമാണ് ഹോണ്ട വാഗ്‌ദാനം ചെയ്യുന്നത്. സിവിടി ഗിയർബോക്സുള്ള സ്റ്റാൻഡേർഡ് സിറ്റി പെട്രോൾ 18.4 കിലോമീറ്റർ മൈലേജാണ് നൽകുന്നത്. സെഡാൻ്റെ ഹൈബ്രിഡ് സെറ്റപ്പിൽ ഇസിവിടി ഗിയർബോക്‌സും ബൂട്ടിൽ ഘടിപ്പിച്ച ബാറ്ററി പായ്ക്കുമാണ് ഉൾപ്പെടുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








