പിക്കപ്പ് ട്രക്കുകളേ തിരികെ വരു എന്ന് ടൊയോട്ട, പ്രശ്നം ഗിയർബോക്സിനാണെന്ന് കമ്പനി

ടൊയോട്ട തങ്ങളുടെ 280,000 പിക്കപ്പ് ട്രക്കുകൾ തിരികെ വിളിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. 2022, 2023 മോഡൽ വർഷങ്ങളിലെ ചില ടൊയോട്ട തണ്ട്ര പിക്കപ്പുകളും ലെക്‌സസ് എൽഎക്‌സ് 600 എസ്‌യുവികളുമാണ് അമേരിക്കയിൽ തിരിച്ചുവിളിക്കുന്നത്. ഈ മോഡൽ വാഹനങ്ങൾ ന്യൂട്രലിൽ ഇട്ട് കഴിയുമ്പോൾ വാഹനം ഗിയർ ഇട്ടത് പോലെ തന്നെ മുന്നോട്ട് പോകുന്നതാണ് വാഹനത്തിൻ്റെ പ്രശ്നം.

വാഹനങ്ങളുടെ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുടെ ചില ഭാഗങ്ങൾ ന്യൂട്രലിലേക്ക് മാറ്റുമ്പോൾ പെട്ടെന്ന് വിച്ഛേദിക്കപ്പെടില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ബ്രേക്ക് ഇട്ടില്ലെങ്കിൽ വാഹനം മുന്നോട്ട് പോകുകയും മറ്റ് അപകടങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട് എന്നാണ് കമ്പനിയുടെ കണ്ടെത്തൽ. എന്നാൽ ഇതു വരെ അപകങ്ങളോ പരിക്കുകളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പിക്കപ്പ് ട്രക്കുകൾ തിരികെ വിളിച്ച് ടൊയോട്ട

ബ്രാന്‍ഡിന്റെ ഒട്ടുമിക്ക കാറുകളും ഉയര്‍ന്ന കാത്തിരിപ്പ് കാലയളവ് അവകാശപ്പെടുന്നുണ്ട്. റൂമിയോണ്‍, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഹൈക്രോസ് എന്നീ ഹിറ്റ് മോഡലുകളുടെ സ്റ്റാന്‍ഡ്‌ബൈ കാലയളവ് മാറിയിട്ടുണ്ട്. മൂന്ന്-വരി എംപിവിയുടെ പെട്രോള്‍ വേരിയന്റുകള്‍ക്ക് ഈ മാസം ബുക്കിംഗ് ദിവസം മുതല്‍ 24 ആഴ്ച അല്ലെങ്കില്‍ ആറ് മാസം വരെ കാത്തിരിപ്പ് കാലയളവുണ്ട്.

മറുവശത്ത് ഹൈബ്രിഡ് വേരിയന്റുകള്‍ കൈയ്യില്‍ കിട്ടാന്‍ പരമാവധി 13 മാസം അല്ലെങ്കില്‍ 52 ആഴ്ച വരെ കാത്തിരിക്കണം. ഹൈക്രോസിന്റെ ടോപ്പ്-സ്‌പെക്ക് ZX, ZX(O) വേരിയന്റുകളുടെ ബുക്കിംഗ് വാഹന നിര്‍മ്മാതാവ് ഇതുവരെ പുനരാരംഭിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എംപിവിയുടെ ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് മികച്ച ഡിമാന്‍ഡാണ്.

പിക്കപ്പ് ട്രക്കുകൾ തിരികെ വിളിച്ച് ടൊയോട്ട

കാത്തിരിപ്പ് കാലയളവ് റോക്കറ്റ് പോലെ കുതിച്ച സാഹചര്യത്തില്‍ ഹൈക്രോസ്, റൂമിയോണ്‍ കാറുകളുടെ ഹൈബ്രിഡ് വേരിയന്റിന്റെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഹൈക്രോസിന്റെ ഫ്‌ലെക്സ്-ഫ്യുവല്‍ വേരിയന്റിലും ടൊയോട്ട പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മാസം ആദ്യ വാരം ന്യൂഡല്‍ഹിയില്‍ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2024-ല്‍ ടൊയോട്ട ഇതിന്റെ പ്രോട്ടോടൈപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. ഈ എഞ്ചിന് 80 ശതമാനം വരെ എഥനോള്‍ കലര്‍ത്തിയ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും.

ഹൈക്രോസിലേക്ക് മടങ്ങിവന്നാല്‍ സൂപ്പര്‍ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേള്‍, സില്‍വര്‍ മെറ്റാലിക്, ആറ്റിറ്റിയൂഡ് ബ്ലാക്ക് മൈക്ക, സ്പാര്‍ക്ക്‌ലിംഗ് ബ്ലാക്ക് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, അവന്റ് ഗ്രേഡ് ബ്രോണ്‍സ് മെറ്റാലിക്, ബ്ലാക്കിഷ് അഗേഹ ഗ്ലാസ് ഫ്‌ലേക്ക് എന്നീ നിറങ്ങളില്‍ എംപിവി സ്വന്തമാക്കാം. ഇന്നോവയുടെ മൂന്നാംതലമുറ എംപിവി കാലാനുസൃതമായ മാറ്റങ്ങളാടെയാണ് വിപണിയില്‍ എത്തിയത്. കമ്പനിയുടെ മോഡുലാര്‍ TNGA-C: GA-C പ്ലാറ്റ്ഫോമിലാണ് ഹൈക്രോസ് പണിതിരിക്കുന്നത്.

പിക്കപ്പ് ട്രക്കുകൾ തിരികെ വിളിച്ച് ടൊയോട്ട

ആകെ 8 വേരിയന്റുകളാണ് ഹൈക്രോസിനുള്ളത്. അതില്‍ 4 പെട്രോളും 4 ഹൈബ്രിഡുമാണ് ഉള്‍പ്പെടുക. ഡീസല്‍ ഇല്ലെങ്കിലും സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനുമായാണ് ഹൈക്രോസ് വിപണി കീഴടക്കാനെത്തിയത്. ഇന്നോവ ഹൈക്രോസിന്റെ സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പില്‍ ഒരു ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ലഭിക്കുക. ഇതിന് പരമാവധി 183 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാനാവും.

ഹൈബ്രിഡ് വേരിയന്റിന് 23.24 കിലോമീറ്ററിന്റെ ഇന്ധനക്ഷമതയാണ് ടൊയോട്ട അവകാശപ്പെടുന്നത്. ഇത് ഈ സെഗ്മെന്റിലെ ഏറ്റവും ഉയര്‍ന്നതാണ്. മറുവശത്ത് സാധാരണ പെട്രോള്‍ പതിപ്പ് 171 bhp നല്‍കുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും ഉപയോഗിക്കുന്നു. പെട്രോള്‍, സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പുകള്‍ക്ക് യഥാക്രമം സിവിടി, ഇ-സിവിടി ഗിയര്‍ബോക്‌സുകള്‍ക്കൊപ്പം മാത്രമേ വാങ്ങാനാവൂ.

വലിയ 10.1 ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, പവര്‍ഡ് ടെയില്‍ഗേറ്റ്, മെമ്മറി ഫംഗ്ഷനോടുകൂടിയ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്‍ സീറ്റുകള്‍ക്കുള്ള പവര്‍ഡ് ഓട്ടോമന്‍ സപ്പോര്‍ട്ട്, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ക്വില്‍ഡ് ലെതര്‍ സീറ്റുകള്‍, 9-സ്പീക്കര്‍ JBL സൗണ്ട് സിസ്റ്റം എന്നിവയെല്ലാമാണ് അകത്തളത്തില്‍ ടൊയോട്ട ഒരുക്കിയിരിക്കുന്നത്.

19.77 ലക്ഷം രൂപ മുതലാണ് ഹൈക്രാസിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. പ്രീമിയം എംപിവികളിലെ രാജാവായ ഇന്നോവയുടെ ഹൈക്രോസിനൊപ്പം തന്നെ ക്രിസ്റ്റയും ടൊയോട്ട വില്‍പ്പനക്കെത്തിക്കുന്നുണ്ട്. ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് ഇപ്പോള്‍ ക്രിസ്റ്റ വാങ്ങാന്‍ സാധിക്കുക

Article Published On: Thursday, February 22, 2024, 16:02 [IST]
English summary
280000 pickup trucks and suvs of toyota are being recalled due to gearbox issue
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X