ലിറ്ററിന് എത്ര കിട്ടും? ഇതാണ് മനസിലെ ചോദ്യമെങ്കിൽ ഇതാ 2024 -ൽ എത്തിയ ബെസ്റ്റ് മൈലേജ് കാറുകൾ

പുതിയ കാർ വാങ്ങുന്ന കാര്യം വരുമ്പോൾ, വില കഴിഞ്ഞാൽ ഇന്നും ഇന്ധനക്ഷമത അല്ലെങ്കിൽ മൈലേജിനാണ് മിക്കവാറും പലരും മുൻഗണന നൽകുന്നത്. കാലം എത്ര കഴിഞ്ഞാലും ഇതിന് എത്ര കിട്ടം എന്ന ചോദ്യം നമ്മുടെ നാട്ടിൽ നിന്ന് അങ്ങനെ തേഞ്ഞു മാഞ്ഞ് പോവില്ല. 2024 -ൽ, ടർബോ -പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഉൾപ്പെടെ വിവിധ പവർട്രെയിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന നിരവധി പുതിയ മോഡലുകൾ വിപണിയിലെത്തിയിരുന്നു. മികച്ച പവറും, അപ്പ്ഗ്രേഡ് ചെയ്ത സേഫ്റ്റി എക്യുപ്മെന്റുകളും, ടെക്നിക്കൽ ഫീച്ചറുകളും എല്ലാം ഇവയിൽ പലതും വാഗ്ദാനം ചെയ്യുന്നുണ്ട്.

എന്നിരുന്നാലും നല്ല ഇന്ധനക്ഷമതയുള്ള ഒരു മോഡലാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ, ഈ വർഷം ഇന്ത്യയിൽ പുറത്തിറക്കിയ ഏറ്റവും മികച്ച 5 മൈലേജ് കാറുകളെ ഞങ്ങൾ പരിചയപ്പെടുത്താം. എന്നാൽ ഇനിപ്പറയുന്ന ലിസ്റ്റ് നിർമ്മാതാക്കൾ അവകാശപ്പെടുന്ന ARAI സർട്ടിഫൈഡ് മൈലേജ് കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും യഥാർത്ഥ മൈലേജിൽ നിന്ന് ഇവയ്ക്ക് വ്യത്യാസമുണ്ടാകാം എന്നും ദയവായി മനസിലാക്കുക.

2024 -

1. ന്യൂ-ജെൻ മാരുതി സ്വിഫ്റ്റ്: 2024 മാരുതി സ്വിഫ്റ്റ് മുമ്പ് ഉണ്ടായിരുന്ന ഫോർ -സിലിണ്ടർ യൂണിറ്റിന് പകരമായി പുതിയ 1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനുമായിട്ടാണ് വരുന്നത്. ഈ എഞ്ചിൻ 82 PS മാക്സ് പവറും 112 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു, 5 -സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT യൂണിറ്റുമായി എഞ്ചിൻ കണക്ട് ചെയ്തിരിക്കുന്നു.

ഹാച്ച്ബാക്കിന്റെ മാനുവൽ വേരിയൻറ് ലിറ്ററിന് 24.8 km മൈലേജ് വാഗ്ദാനം ചെയ്യുന്നു, അതേസമയം AMT വേരിയൻറ് 25.75 km മൈലേജാണ് നൽകുന്നത്. 69 PS പവറും 102 Nm ടോർക്കുമായി അല്പം കുറഞ്ഞ പവർ ഔട്ട്പുട്ടുമായി വരുന്ന CNG വേരിയന്റ് കിലോഗ്രാമിന് 32.85 km മൈലേജാണ് അവകാശപ്പെടുന്നത്.

2024 -

2. പുതിയ മാരുതി ഡിസയർ: 2024 മാരുതി ഡിസയർ പുതിയ തലമുറ സ്വിഫ്റ്റിൻ്റെ അതേ 1.2 -ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് പങ്കിടുന്നത്, എന്നാൽ CNG വേരിയൻ്റിനൊപ്പം ഹാച്ച്ബാക്കിനെക്കാൾ മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്നു. CNG -ൽ കിലോഗ്രാമിന് 33.73 km മൈലേജ് നൽകുന്നു. പെട്രോൾ പതിപ്പ് മാനുവലിൽ 24.79 km മൈലേജും AMT വേരിയൻ്റിന് 25.71 km മൈലേജും വാഗ്ദാനം ചെയ്യുന്നു എന്നാണ് കമ്പനി പറയുന്നത്.

3. 2024 കിയ സോനെറ്റ്: 2024 കിയ സോനെറ്റ് 6 -സ്പീഡ് മാനുവൽ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഉപയോഗിച്ച് വീണ്ടും കിയ അവതരിപ്പിച്ചിരുന്നു, ഇത് സെഗ്മെന്റിലെ ഏറ്റവും മികച്ച മൈലേജായ ലിറ്ററിന് 22.3 km വാഗ്ദാനം ചെയ്യുന്നു. ഇത് വളരെ ആകർഷകമായ ഒരു നമ്പർ തന്നെയാണ്.

അതേസമയം, ഡീസൽ ഓട്ടോമാറ്റിക് വേരിയൻറ് ലിറ്ററിന് 18.6 കിലോമീറ്റർ മൈലേജ് നൽകുന്നു. 7 -സ്പീഡ് DCT യൂണിറ്റുമായി കണക്ട് ചെയ്ത 1.0 -ലിറ്റർ ടർബോ -പെട്രോൾ ലിറ്ററിന് 19.2 km മൈലേജ് വാഗ്ദാനം ചെയ്യുന്നു, അതേസമയം 1.2 -ലിറ്റർ N/A എഞ്ചിൻ മാനുവൽ, AMT ഓപ്ഷനുകളിൽ 18.7km മുതൽ 18.83 km ഇന്ധനക്ഷമത അവകാശപ്പെടുന്നു.

4. പുതിയ ഹോണ്ട അമേസ്: 2024 ഹോണ്ട അമേസ് അടിമുടി മാറ്റത്തോടെ ഒരു പുതുക്കിയ ഡിസൈൻ അവതരിപ്പിക്കുന്നു, എന്നാൽ ഹുഡിനു കീഴിൽ മുൻ തലമുറയിൽ നിന്നുള്ള അതേ 1.2 -ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെ മാറ്റമില്ലാതെ ജാപ്പനീസ് വാഹന ഭീമൻ നിലനിർത്തുന്നു.

2024 -

ഇത് 5 -സ്പീഡ് മാനുവൽ യൂണിറ്റുമായി ലഭ്യമാണ്, ഈ സജ്ജീകരണത്തിൽ ലിറ്ററിന് 18.65 km മൈലേജ് വാഗ്ദാനം ചെയ്യുന്നു എന്നാണ് കമ്പനിയുടെ അവകാശവാദം. കൂടാതെ ലിറ്ററിന് 19.46 km ഇന്ധനക്ഷമത നൽകുന്ന CVT ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനും ഇതിൽ വരുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

5. സിട്രൺ ബസാൾട്ട്: സിട്രൺ ബസാൾട്ട് കൂപ്പെ ടൈപ്പ എസ്‌യുവി രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഇതിൽ 82 PS കരുത്ത് നൽകുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനും 110 PS പവർ പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനും ഉൾപ്പെടുന്നു.

ആദ്യത്തെ യൂണിറ്റ് 5 -സ്പീഡ് മാനുവൽ ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്നു, ലിറ്ററിന് 18 km ഇന്ധനക്ഷമത വാഹനം വാഗ്ദാനം ചെയ്യുന്നു, രണ്ടാമത്തേത് 6 -സ്പീഡ് മാനുവൽ യൂണിറ്റ് ഉപയോഗിച്ച് ലിറ്ററിന് 19.5 km മൈലേജും 6 -സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനിൽ ലിറ്ററിന് 18.7 km മൈലേജും നൽകുന്നു.

More from DriveSpark

Article Published On: Tuesday, December 24, 2024, 13:10 [IST]
English summary
5 best mileage cars launched in 2024 in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X