കുറച്ച് പേര്‍ക്ക് മാത്രം കിട്ടുന്ന കാര്‍ കുറഞ്ഞ വിലയില്‍! ദീപാവലിക്ക് വാങ്ങാം ഈ സ്‌പെഷ്യല്‍ എഡിഷന്‍ കാറുകള്‍
ഇന്ത്യയില്‍ കാര്‍ വാങ്ങാന്‍ ഏറ്റവും നല്ല സമയമായി കണക്കാക്കപ്പെടുന്നത് ഉത്സവ സീസണാണ്. രാജ്യം ദീപാവലി ആഘോഷിക്കുന്ന വേളയില്‍ പല വാഹന നിര്‍മ്മാതാക്കളും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഡിസ്‌കൗണ്ടുകളും ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. ഇതിനൊപ്പം വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി ലിമിറ്റഡ് അല്ലെങ്കില്‍ സ്‌പെഷ്യല്‍ എഡിഷന്‍ കാറുകള്‍ പുറത്തിറക്കിയിട്ടുണ്ട്. താങ്ങാനാവുന്ന വിലയുള്ള പല കാറുകള്‍ക്കും സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകള്‍ ലഭിച്ചിട്ടുണ്ട്. റെനോ ക്വിഡ് മുതല്‍ ടൊയോട്ട ടൈസര്‍ വരെ പട്ടിക നീളുന്നു. ഈ ഉത്സവകാലത്ത് സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകള്‍ ലഭിച്ച ചില താങ്ങാവുന്ന വിലയുള്ള കാറുകള്‍ ഏതൊക്കെയെന്ന് നോക്കാം.
റെനോ ക്വിഡ് നൈറ്റ് ആന്‍ഡ് ഡേ എഡിഷന്‍: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള കാറിന് സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിച്ചിട്ടുണ്ട്. റെനോ ക്വിഡ് നൈറ്റ് ആന്‍ഡ് ഡേ എഡിഷന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ക്വിഡിന്റെ പ്രത്യേക പതിപ്പ് RXL (O) വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്.

പേള്‍ വൈറ്റ് എക്സ്റ്റീരിയറിലും ബ്ലാക്ക് റൂഫിലും ഇത് വരുന്നു. നിരവധി സ്ഥലങ്ങളില്‍ ബ്ലാക്ക് ഹൈലൈറ്റുകളും ലഭിക്കുന്നു. നിങ്ങള്‍ക്ക് റെനോ ക്വിഡ് നൈറ്റ് ആന്‍ഡ് ഡേ എഡിഷന്‍ വെറും 5 ലക്ഷം രൂപയ്ക്ക് വാങ്ങാം. എക്‌സ്‌ഷോറൂം വിലകളാണിത്. പരിമിതകാലത്തേക്ക് മാത്രം ലഭ്യമാകുന്ന കാറിന്റെ ഫീച്ചര്‍ ലിസ്റ്റില്‍ മാറ്റമൊന്നുമില്ല.
മാരുതി സുസുക്കി സ്വിഫ്റ്റ് ബ്ലിറ്റ്‌സ് എഡിഷന്‍: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കുകളില്‍ ഒന്നാണ് സ്വിഫ്റ്റ്. ഇതിന്റെ ഉത്സവകാല പ്രത്യേക പതിപ്പിന് സ്വിഫ്റ്റ് ബ്ലിറ്റ്‌സ് എഡിഷന്‍ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ജനപ്രിയ ഹാച്ച്ബാക്കിന്റെ ബ്ലിറ്റ്‌സ് പതിപ്പ് അതിന്റെ ബേസ് Lxi മിഡ്‌സ്‌പെക് Vxi വേരിയന്റുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.

ബ്ലാക്ക്-ഔട്ട് റൂഫ് സ്പോയിലര്‍, ബോഡി സൈഡ് മോള്‍ഡിംഗ്, ഇല്യൂമിനേറ്റഡ് സ്‌കഫ് പ്ലേറ്റുകള്‍, ഡോര്‍ വിസര്‍, ഫ്‌ലോര്‍ മാറ്റുകള്‍ എന്നിവ പോലുള്ള അധിക സവിശേഷതകള്‍ ഇതിന് ലഭിച്ചിട്ടുണ്ട്. 39500 രൂപ വില വരുന്ന എക്‌സ്റ്റീരിയര്‍ ഇന്റീരിയര്‍ ആക്‌സസറികള്‍ ഇതിന്റെ കൂടെ ലഭിക്കുന്നു. സ്വിഫ്റ്റിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ 7.69 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ വാങ്ങാം.
മാരുതി സുസുക്കി വാഗണ്‍ R വാള്‍ട്‌സ് എഡിഷന്‍: മാരുതി സുസുക്കിയുടെ ജനപ്രിയ ടോള്‍ ബോയ് ഹാച്ച്ബാക്കും ഈ ദീപാവലിക്ക് ഒരു വാഗണ്‍ R വാള്‍ട്‌സ് സ്‌പെഷ്യല്‍ എഡിഷനൊപ്പം ലഭ്യമാണ്. മാരുതി സുസുക്കി വാഗണ്‍ R വാള്‍ട്‌സ് പതിപ്പ് Lxi, Vxi, Zxi വേരിയന്റുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഫോഗ് ലൈറ്റുകള്‍, വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, ബമ്പര്‍ പ്രൊട്ടക്ടര്‍, ഡോര്‍ വിസര്‍, പുതിയ സീറ്റ് കവര്‍, ഫേ്‌ലാര്‍ മാറ്റുകള്‍ എന്നിവ ലഭിക്കുന്നു. ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, മള്‍ട്ടി സ്പീക്കര്‍ സൗണ്ട് സിസ്റ്റം എന്നിവയാണ് അധിക ഫീച്ചറുകള്‍. 5.65 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ എക്സ് ഷോറൂം വില.
മാരുതി സുസുക്കി ബലേനോ റീഗല്‍ എഡിഷന്‍: ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ റീഗല്‍ എഡിഷന്‍ 7.26 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ലഭ്യമാണ്. റീഗല്‍ എഡിഷന്‍ എല്ലാ വേരിയന്റുകളോടും കൂടി 60,000 രൂപ അധിക ചിലവില്‍ വാങ്ങാം. വയര്‍ലെസ് കണക്ടിവിറ്റി, 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്പ്ലേ, റിയര്‍ വെന്റുകളോട് കൂടിയ ഓട്ടോമാറ്റിക് എസി, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയാണ് പുതിയ ഫീച്ചറുകള്‍.

ടൈസര്‍ ലിമിറ്റഡ് എഡിഷന്‍: ബലേനോയുടെ ടൊയോട്ട റീബാഡ്ജ്ഡ് പതിപ്പായ ടൈസറിന്റെ ഉത്സവകാല സ്‌പെഷ്യല്‍ എഡിഷന്‍ 10.56 ലക്ഷം രൂപ പ്രാരംഭ എക്സ് ഷോറൂം വിലയില്‍ ലഭ്യമാണ്. നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും ഇത് ലഭ്യമാണ്. 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍, 6 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ഹെഡ് അപ്പ് ഡിസ്പ്ലേ, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഓട്ടോമാറ്റിക് എസി തുടങ്ങിയ സവിശേഷതകളോടെയാണ് ഇത് വരുന്നത്.


Click it and Unblock the Notifications








