ചെറു ബജറ്റിൽ ഒരു പെട്രോൾ ഓട്ടോമാറ്റിക് കോംപാക്ട് എസ്‌യുവി നോക്കുന്നുണ്ടോ? എന്നാൽ ഇവ ലിസ്റ്റിൽ ചേർത്തോ
ഇന്ത്യയിലെ കോംപാക്റ്റ് എസ്‌യുവി സെഗ്‌മെൻ്റിന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ധാരാളം പുതിയ അപ്‌ഡേറ്റുകൾ ലഭിച്ചിട്ടുണ്ട്. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ഹ്യുണ്ടായി ക്രെറ്റയുടേയും ഹോണ്ട എലിവേറ്റിൻ്റെയും രൂപത്തിൽ ഒട്ടനവധി പുതിയ മോഡലുകൾ ഈ സെഗ്മെന്റിലേക്ക് വന്ന് എത്തിയിട്ടുമുണ്ട്. വളരെ കോംപറ്റീറ്റീവായ ഈ സെഗ്മെന്റിൽ പല ഫീച്ചറുകളും സവിശേഷതകളുമായി ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമത്തിലാണ് നിർമ്മാതാക്കൾ.
അടുത്തിടെ സെഗ്മെന്റിലെ പുത്തൻ മോഡലുകളിൽ ഒന്നായ, C3 എയർക്രോസിനൊപ്പം സിട്രൺ ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷൻ അവതരിപ്പിച്ചു, ഇത് സെഗ്‌മെൻ്റിലെ ഏറ്റവും താങ്ങാനാവുന്ന ഓട്ടോമാറ്റിക് ഓഫറായി മാറിയിരിക്കുകയാണ്. ഈ ലിസ്റ്റിൽ, നിങ്ങൾക്ക് ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും താങ്ങാനാവുന്ന ഏറ്റവും മികച്ച അഞ്ച് ഓട്ടോമാറ്റിക് കോംപാക്ട് എസ്‌യുവികളെ ഞങ്ങൾ പരിചയപ്പെടുത്താം.

സിട്രൺ C3 എയർക്രോസ്: 12.85 ലക്ഷം മുതൽ 13.85 ലക്ഷം വരെ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന മോഡൽ, ആദ്യം ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഓപ്‌ഷനോടെ മാത്രമാണ് 2023 -ൽ സിട്രൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. എന്നാൽ അടുത്തിടെ, സിട്രൺ എസ്‌യുവിക്ക് ആറ് സ്പീഡ് ടോർക്ക് കൺവെർട്ടറിൻ്റെ ഓപ്ഷനും ലഭിച്ചു.
ഇത് വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ഓട്ടോമാറ്റിക് കോംപാക്ട് എസ്‌യുവിയാണ്. 110 PS പവറും 205 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് C3 എയർക്രോസിൽ സിട്രൺ സജ്ജീകരിച്ചിരിക്കുന്നത്. സെഗ്മെന്റിൽ അഞ്ച്, ഏഴ് സീറ്റ് കോൺഫിഗറേഷൻ നൽകുന്ന ഏകമോഡൽ ഇതാണ്.

ഹോണ്ട എലിവേറ്റ്: 2023 -ൽ എലിവേറ്റിനൊപ്പം ഹോണ്ടയും ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി സ്പെയ്സിലേക്ക് പ്രവേശിച്ചു, ഈ പട്ടികയിലെ ഏറ്റവും താങ്ങാനാവുന്ന രണ്ടാമത്തെ ഓട്ടോമാറ്റിക് കോംപാക്ട് എസ്‌യുവിയാണിത്. 121 PS മാക്സ് പവറും 145 Nm പീക്ക് torque ഉം നൽകുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനാണ് എലിവേറ്റിന്റെ ഹൃദയം. ആറ് സ്പീഡ് മാനുവൽ ഓപ്ഷനും ഇതിനുണ്ട്. 13.41 ലക്ഷം-16.20 ലക്ഷം വരെ വിലയിൽ ഓട്ടോമാറ്റിക് ലഭ്യമാവും.
മാരുതി ഗ്രാൻഡ് വിറ്റാര: പട്ടികയിലെ ഏറ്റവും താങ്ങാനാവുന്ന മൂന്നാമത്തെ ഓട്ടോമാറ്റിക് കോംപാക്ട് എസ്‌യുവി മോഡലാണ് മാരുതി ഗ്രാൻഡ് വിറ്റാര. വാഹനത്തിൻ്റെ പെട്രോൾ ഒൺലി വേരിയൻ്റുകളിൽ 1.5 ലിറ്റർ പെട്രോൾ മൈൽഡ്-ഹൈബ്രിഡ് എഞ്ചിൻ (103 PS പവർ / 137 Nm torque) ഉപയോഗിക്കുന്നു.

ഗ്രാൻഡ് വിറ്റാര പെട്രോളിൻ്റെ ഓട്ടോമാറ്റിക് വേരിയൻ്റിന് അതിൻ്റെ മാനുവൽ പതിപ്പിനൊപ്പം വാഗ്ദാനം ചെയ്യുന്ന ഓൾ വീൽ ഡ്രൈവ് (AWD) ഡ്രൈവ്ട്രെയിനിൻ്റെ ഓപ്ഷൻ നഷ്‌ടമാവുന്നു. ഹൈബ്രിഡ് ഉൾപ്പെടുത്താതെ എസ്‌യുവിയുടെ ഓട്ടോമാറ്റിക് പതിപ്പുകൾ 13.60 ലക്ഷം മുതൽ 16.91 ലക്ഷം വരെ എക്സ്-ഷോറൂം വിലയിൽ രാജ്യത്ത് വിൽപ്പനയ്ക്ക് എത്തുന്നു.
ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ: മാരുതി ഗ്രാൻഡ് വിറ്റാരയുടെ റീബാഡ്ജ് ചെയ്ത പതിപ്പാണ് ടൊയോട്ട ഹൈറൈഡർ, അതിൻ്റെ വില മാരുതിയുടെ മോഡലിനേക്കാൾ അല്പം കൂടുതലാണ്. ഗ്രാൻഡ് വിറ്റാരയുടെ അതേ 1.5 -ലിറ്റർ പെട്രോൾ മൈൽഡ്-ഹൈബ്രിഡ് എഞ്ചിൻ (103 PS / 137 Nm) ഹൈർഡറും അതേ ട്രാൻസ്മിഷനും ഡ്രൈവ്ട്രെയിൻ കോമ്പിനേഷനുകളും ഉപയോഗിക്കുന്നു. ഹൈബ്രിഡ് ഉൾപ്പെടുത്താതെ 14.01 ലക്ഷം മുതൽ 17.24 ലക്ഷം വരെ എക്സ്-ഷോറൂം വിലയിൽ ലഭ്യമാണ്.

ഫോക്‌സ്‌വാഗൺ ടൈഗൂൺ: ഒടുവിൽ, സെഗ്‌മെൻ്റിലെ ഏറ്റവും താങ്ങാനാവുന്ന പെട്രോൾ ഓട്ടോമാറ്റിക് കോംപാക്റ്റ് എസ്‌യുവികളിൽ അഞ്ചാമത്തെ സ്ഥാനം ഫോക്‌സ്‌വാഗൺ ടൈഗൂണിനാണ്. ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക്ക് യൂണിറ്റുമായി ഘടിപ്പിച്ച 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ (115 PS / 178 Nm) ഓപ്ഷനുമായാണ് ഇത് വരുന്നത്. 5.43 ലക്ഷം മുതൽ 18.08 ലക്ഷം വരെയാണ് ഇതിന്റെ വില.
ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുമായി (DCT) കണക്ട് ചെയ്ത കൂടുതൽ ശക്തമായ 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും (150 PS / 250 Nm) ടൈഗൂൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ടൈഗൂൺ DCT മോഡലിന്റെ വില 17.36 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയാണ്.


Click it and Unblock the Notifications








