ആളെ കയറ്റാം ആഘോഷമായി പോവാം, ഇന്ത്യയിൽ വരാനിക്കുന്ന 5 പുത്തൻ ഫാമിലി കാറുകൾ ദേ ഇവയൊക്കെ

മുൻകാലങ്ങളിലെ പ്രൗഡിയും ഗാംഭീരവും ഒന്നും ഇന്ന് എംപിവികൾക്ക് നമ്മുടെ വിപണിയിൽ ഉണ്ടായിരിക്കില്ല, കൂടാതെ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന 10 കാറുകളുടെ പട്ടികയിലും എംപിവികൾ ഉൾപ്പെട്ടിട്ടുണ്ടാകില്ല, എന്നിരുന്നാലും ഇന്നും അവ നല്ല സംഖ്യകളിൽ തന്നെ വിൽക്കുന്നു എന്നതാണ് വാസ്തവം. എസ്‌യുവികളുടെ തള്ളിക്കയറ്റത്തിൽ ഒരല്പം മങ്ങലേറ്റു, എങ്കിലും എംപിവികൾക്ക് ഇന്നും ആവശ്യക്കാരുണ്ട്. കൂടാതെ കോർപ്പറേറ്റ് കമ്പനികൾക്കും ​​ടൂറിസത്തിനും എല്ലാം വേണ്ടി ഫ്ലീറ്റുകളിൽ പ്രവർത്തിക്കുന്നതിൻ്റെ ഗുണവും ഇവയ്ക്കുണ്ട്. ഈ ലേഖനത്തിൽ, ഇന്ത്യൻ വിപണിയിൽ ഉടൻ ലോഞ്ച് ചെയ്യുന്ന വരാനിരിക്കുന്ന എംപിവികളെക്കുറിച്ച് നമുക്ക് നോക്കാം.

1. പുതിയ കിയ കാർണിവൽ: മുൻ തലമുറ കിയ കാർണിവൽ ഇന്ത്യയിലെ വളരെ ഒരു മികച്ച എംപിവി മോഡൽ ആയിരുന്നു, എന്നാൽ അന്താരാഷ്ട്ര തലത്തിൽ ഒരു ഫെയ്‌സ്‌ലിഫ്റ്റും ജനറേഷൻ അപ്പ്ഡേറ്റും ലഭിച്ചെങ്കിലും ഇന്ത്യയിൽ അപ്‌ഡേറ്റുകളൊന്നും ലഭിച്ചിരുന്നില്ല. ഇന്ത്യയിൽ കഴിഞ്ഞ വർഷം മോഡലിനെ കമ്പനി നിർത്തലാക്കിയിരുന്നു.

5

അതിനു ശേഷം, ഈ വർഷം ആവശ്യമായ മാറ്റങ്ങളോടെ പുതിയ തലമുറ കിയ കാർണിവൽ ഇന്ത്യയ്ക്ക് ലഭിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വാഹനത്തിന്റെ ഡിസൈനിൻ്റെയും ഫീച്ചറുകളുടെയും കാര്യത്തിൽ അന്താരാഷ്ട്ര സ്പെക്ക് മോഡലിന് സമാനമായിരിക്കും ഇത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. കിയ EV9 -ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് എംപിവിയുടെ എക്സ്റ്റീരിയർ ഡിസൈൻ, പുതിയ മോഡൽ വിശാലവും മുൻവശത്ത് വലിയ ഗ്രില്ലും വാഗ്ദാനം ചെയ്യുന്നു.

അകത്തളങ്ങൾ കാര്യമായ തരത്തിൽ നവീകരിച്ചിട്ടുണ്ട്, എങ്കിലും രണ്ട് 12.3 ഇഞ്ച് ഡിസ്‌പ്ലേകൾ, പുനർരൂപകൽപ്പന ചെയ്‌ത എസി കൺട്രോളുകൾ, വിശിഷ്ടമായ ആംബിയൻ്റ് ലൈറ്റിംഗ് തുടങ്ങിയവ ഉൾക്കൊള്ളുന്ന ഒരൊറ്റ കർവ്വ്ഡ് ഗ്ലാസ് പാനൽ ഉപയോഗിച്ച് ഇത് വളരെ ലളിതവും അതോടൊപ്പം പ്രീമിയവുമായി കാണപ്പെടുന്നു. മുൻപത്തെ അതേ 2.0 -ലിറ്റർ ഡീസൽ എഞ്ചിൻ എംപിവിയിൽ ഡ്യൂട്ടി തുടരും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. എട്ട് -സ്പീഡ് ടോർക്ക് കൺവെർട്ടർ യൂണിറ്റുമായിട്ടാണ് എഞ്ചിൻ കണക്ട് ചെയ്തിരിക്കുന്നത്.

2. കിയ കാരെൻസ് ഫെയ്‌സ്‌ലിഫ്റ്റ്: കിയ കാരൻസ് ഇത്തവണ ഒരു വമ്പൻ ഫെയ്‌സ്‌ലിഫ്റ്റിനായി തയ്യാറെടുക്കുകയാണ്. വാഹനത്തിന്റെ സമീപകാല സ്പൈ ഷോട്ടുകളെ അടിസ്ഥാനമാക്കിയാൽ ഫ്രണ്ട് ഫാസിയ നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ വ്യത്യസ്തമായി കാണപ്പെടുന്നു എന്ന് നിസംശയം പറയാം. അതോടൊപ്പം DRL -കളെ കണക്ട് ചെയ്യുന്ന LED ബാറിനൊപ്പം സ്പ്ലിറ്റ് -ഹെഡ്‌ലാമ്പ് സജ്ജീകരണവും വാഹനം സപ്പോർട്ട് ചെയ്യുന്നു.

360 -ഡിഗ്രി ക്യാമറ സെറ്റപ്പ് ഫെയ്‌സ്‌ലിഫ്റ്റിൽ കിയ നൽകിയേക്കാം എന്ന് സൂചിപ്പിക്കുന്ന ORVM -കളിലെ ക്യാമറകളും സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. ഫീച്ചറുകളുടെ കാര്യത്തിൽ ലിസ്റ്റ് ഇതിനകം തന്നെ അല്പം ദൈർഘ്യമേറിയതാണ്, എന്നിരുന്നാലും ഫെയ്‌സ്‌ലിഫ്റ്റിന് ഇനിയും കൂടുതൽ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. ലെവൽ 2 ADAS ഫീച്ചറുകൾ ഉയർന്ന വേരിയൻ്റുകളിൽ നിർമ്മാതാക്കൾ ഇതിൽ വാഗ്ദാനം ചെയ്യും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

5

അതിനാൽ പ്രത്യേകിച്ചും സുരക്ഷയുടെ കാര്യത്തിൽ വാഹനം വേറെ ലെവലായിരിക്കും. മെക്കാനിക്കലായ മാറ്റങ്ങൾ ഒന്നും വാഹനത്തിൽ ഉണ്ടാകില്ല, ആറ് -സ്പീഡ് മാനുവൽ, ആറ് -സ്പീഡ് ടോർക്ക് കൺവെർട്ടർ, iMT, ഏഴ് -സ്പീഡ് DCT തുടങ്ങിയ നിരവധി ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാകുന്ന 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകൾ ഇതിൽ തുടരും.

3. പുതിയ റെനോ ട്രൈബർ: ന്യൂ ജെൻ ട്രൈബറിനെക്കുറിച്ച് ഇതുവരെ കാര്യമായ വിവരങ്ങളോ അവയുടെ ടെസ്റ്റ് മോഡലുകളോ ഇതുവരെ നാം കണ്ടെത്തിയിട്ടില്ല, എന്നാൽ ഇന്ത്യൻ വിപമിയിൽ സമാരംഭിച്ചതിന് ശേഷം കാര്യമായ അപ്‌ഡേറ്റുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലാത്ത കോംപാക്ട് എംപിവി അപ്‌ഡേറ്റ് ചെയ്യും എന്ന് റെനോയിൽ നിന്നുള്ള സ്ഥിരീകരണം ഉണ്ടായിരുന്നു. മാരുതി സുസുക്കിയും ഒരു കോംപാക്റ്റ് എംപിവി അവതരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും അതിനാൽ കാര്യങ്ങൾ വേഗത്തിലാക്കണം എന്ന് റെനോയ്ക്കും അറിയാം.

നിലവിൽ, ട്രൈബറിന് 71 bhp പവറും 96 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന, അഞ്ച് -സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് -സ്പീഡ് AMT ഗിയർബോക്സുമായി വരുന്ന 1.0 -ലിറ്റർ NA പെട്രോൾ എഞ്ചിൻ മാത്രമേ ലഭ്യമാകൂ. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, റിവേഴ്‌സിംഗ് ക്യാമറ, TPMS തുടങ്ങിയവ ഫീച്ചറുകളെ സപ്പോർട്ട് ചെയ്യുന്ന 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് യൂണിറ്റാണ് ഇതിൽ വരുന്നത്.

4. നിസാൻ എംപിവി: ഇന്ത്യയിൽ അഞ്ച് പുതിയ മോഡലുകൾ അവതരിപ്പിക്കും എന്ന് നിസാൻ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു, അതിൽ ഒന്ന് ഈ എംപിവി ആയിരിക്കും. ഇത് നിലവിൽ വിൽപ്പനയ്ക്ക് എത്തുന്ന റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഡിസൈൻ ശൈലി നിസാൻ മാഗ്‌നൈറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായിരിക്കും.

5

എന്നാൽ മാഗ്‌നൈറ്റിന്റെ തികച്ചും അഗ്രസ്സീവ് ലുക്കിന് പകരമായി അല്പം മൃദുലമായ സമീപനമായിരിക്കും ഇതിനുണ്ടാവുക. ഇൻ്റീരിയറിലും ഫീച്ചറുകളിലും അല്പ്പസ്വല്പ്പ മാറ്റം ഉണ്ടാകുമെങ്കിലും അവയിൽ മിക്കതും അതേപടി നിലനിൽക്കും എന്ന് പ്രതീക്ഷിക്കാം. റൂഫ് മൗണ്ടഡ് എസി കൺട്രോളുകൾ, പുഷ് -ബട്ടൺ സ്റ്റാർട്ട് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

മെക്കാനിക്കലായി, അതേ 1.0 -ലിറ്റർ NA പെട്രോൾ എഞ്ചിൻ തന്നെ ഇതിൽ ഉപയോഗിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. 71 bhp മാക്സ് പവറും 96Nm പീക്ക് torque ഉം ഈ യൂണിറ്റ് ഉത്പാദിപ്പിക്കുന്നു. ട്യൂണിംഗിൽ അല്പം മാറ്റം വരുത്തിയേക്കാം. ട്രാൻസ്മിഷൻ ഓപ്ഷനുകളും അഞ്ച് -സ്പീഡ് മാനുവൽ, അഞ്ച് -സ്പീഡ് AMT എന്നിവയിൽ തന്നെ തുടരും.

5. മാരുതി സുസുക്കി കോംപാക്ട് എംപിവി: മാരുതി സുസുക്കി ഇന്ത്യയിൽ അവതരിപ്പിക്കാനിരിക്കുന്ന കോംപാക്റ്റ് എംപിവി ജപ്പാനിൽ ലഭ്യമായ സുസുക്കി സ്‌പേസിയയ്ക്ക് സമാനമായിരിക്കാം എന്നാണ് റിപ്പോർട്ട്. വാഹനത്തിന് നാല് മീറ്ററിൽ താഴെ നീളവും, മൂന്ന് നിര സീറ്റുകളും ഉണ്ടാകും. ഫീച്ചറുകളും ഇൻ്റീരിയർ ഡിസൈനും പുതിയ സ്വിഫ്റ്റിന് സമാനമായിരിക്കും എങ്കിലും ചെലവ് നിയന്ത്രിക്കാൻ പ്രീമിയം ഫീച്ചറുകൾ കുറവായിരിക്കും.

മെക്കാനിക്കലായി, ഇന്ത്യയിൽ, 82 bhp പവറും 108 Nm torque ഉം ഉൽപ്പാദിപ്പിക്കുന്ന പുതിയ 1.2 -ലിറ്റർ ത്രീ സിലിണ്ടർ Z -സീരീസ് NA പെട്രോൾ എഞ്ചിൻ ഇതിൽ സജ്ജീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് -സ്പീഡ് മാനുവലും അഞ്ച് -സ്പീഡ് AMT -യും ഉൾപ്പെടും. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, റെനോ ട്രൈബറായിരിക്കും അതിൻ്റെ നേരിട്ടുള്ള എതിരാളി.

More from DriveSpark

Article Published On: Sunday, June 23, 2024, 16:00 [IST]
English summary
5 upcoming mpv models to be launched soon in india details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X