മൈലേജ് 26.68 കി.മീ വരെ, വില 10 ലക്ഷത്തില്‍ താഴെ! പെട്രോള്‍ 'മണപ്പിച്ചാല്‍' ഓടുന്ന കാറുകള്‍
കാലം ഒരുപാട് മാറിയെങ്കിലും ഇന്ധനക്ഷമത ഇന്നും ഒരാള്‍ കാര്‍ വാങ്ങുമ്പോള്‍ ഒരാള്‍ ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്ന സംഗതിയായി തുടരുകയാണ്. പെട്രോളിനും ഡീസലിനുമായി ചെലവഴിക്കുന്ന പണത്തിന് ഏറ്റവും മികച്ച മൂല്യം നല്‍കുന്നതിനായി എഞ്ചിനുകള്‍ നവീകരിക്കുന്നതില്‍ കാര്‍ നിര്‍മ്മാതാക്കളും സജീവമായി ഇടപെട്ട് വരുന്നു.
രാജ്യത്ത് ഏറ്റവും മികച്ച മൈലേജ് നല്‍കുന്ന കാറുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് മാരുതി സുസുക്കി. പുതുതായി കാര്‍ വാങ്ങുന്നവര്‍ മൈലേജിനൊപ്പം വില കൂടി പരിഗണിക്കുന്നുവെന്ന കാര്യവും നമുക്ക് മറക്കാന്‍ വ്ിസ്മരിക്കാന്‍ പറ്റില്ല. ഈ ലേഖനത്തില്‍ 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ളവ മികച്ച മൈലേജിന് പേരുകേട്ട കാറുകളെ ഞങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം പെട്രോള്‍ മോഡലുകളാണ്. അവ നമുക്ക് വിശദമായി നോക്കാം.

മാരുതി സെലേറിയോ: സാധാരണമായ ഇന്ധനക്ഷമതയോടെയാണ് മാരുതി സെലേറിയോ പട്ടികയുടെ മുന്നില്‍ നില്‍ക്കുന്നത്. സെലെറിയോയുടെ 1.0 ലിറ്റര്‍ പെട്രോള്‍ വേരിയന്റ് മാനുവല്‍ വേരിയന്റ് ലിറ്ററിന് 25.24 കിലോമീറ്റര്‍ വരെ ARAI അംഗീകൃത മൈലേജ് വാഗ്ദാനം ചെയ്യുന്നു. അതേസമയം ഓട്ടോമാറ്റിക് വേരിയന്റ് വാങ്ങുന്നവര്‍ക്ക് ലിറ്ററിന് 26.68 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കും. 5.36 ലക്ഷം രൂപ മുതല്‍ 7.10 ലക്ഷം രൂപ വരെയാണ് സെലേറിയോയുടെ എക്‌സ്‌ഷോറൂം വില വരുന്നത്.
മാരുതി എസ്-പ്രെസ്സോ: ഏറ്റവും കൂടുതല്‍ കച്ചവടം നേടിക്കൊടുക്കുന്ന മാരുതി മോഡല്‍ അല്ലെങ്കിലും എസ്‌പ്രെസോ മൈലേജിന്റെ കാര്യത്തില്‍ രാജാവാണ്. ഈ കാറിന്റെ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓട്ടോമാറ്റിക് വേരിയന്റില്‍ 25.3 kmpl വരെയും മാനുവലില്‍ 24.76 kmpl വരെയും മൈലേജ് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. 4.26 ലക്ഷം മുതല്‍ 6.11 ലക്ഷം രൂപ വരെയാണ് എസ്‌പ്രെസോയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്.

മാരുതി ആള്‍ട്ടോ K10: ബ്രാന്‍ഡിന്റെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ കാറായ ആള്‍ട്ടോ K10 മികച്ച ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നു. ഹാച്ച്ബാക്കിന്റെ ഓട്ടോമാറ്റിക് വേരിയന്റ് ലിറ്ററിന് 24.9 കിലോമീറ്റര്‍ മൈലേജ് നല്‍കുമ്പോള്‍ മാനുവല്‍ വേരിയന്റ് ലിറ്ററിന് 24.39 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്. 4 ലക്ഷം രൂപ മുതലാണ് ആള്‍ട്ടോ K10-ന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. റേഞ്ച് ടോപിംഗ് വേരിയന്റിന് 5.96 ലക്ഷം രൂപയാണ് വില.
മാരുതി വാഗണ്‍ആര്‍: ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ബെസ്റ്റ് സെല്ലര്‍ കാറുകളില്‍ ഒന്നാണ് ടോള്‍ബോയ് ഹാച്ച്ബാക്ക്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ഓഫര്‍ ചെയ്യുന്നുണ്ട്. 1.0 ലിറ്റര്‍ പതിപ്പ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ലിറ്ററിന് 24.35 കിലോമീറ്ററും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ 25.19 കിലോമീറ്ററുമാണ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നത്. അതേസമയം 1.2 ലിറ്റര്‍ എഞ്ചിന്‍ പതിപ്പ് 23.9 kmpl വരെ മൈലേജ് നല്‍കുമെന്ന് പറയപ്പെടുന്നു. 5.54 ലക്ഷം മുതല്‍ 8.50 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില.

മാരുതി സ്വിഫ്റ്റ്: മൈലേജ് കൂട്ടി അടുത്തിടെയാണ് മാരുതി നാലാം തലമുറ സ്വിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. പുതിയ 1.2 ലിറ്റര്‍ Z സീരീസ് ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഓട്ടോമാറ്റിക് വേരിയന്റില്‍ 25.75 kmpl വരെയും മാനുവലില്‍ 24.8 kmpl വരെയും മൈലേജ് നല്‍കുമെന്നാണ് അവകാശവാദം. 6.50 ലക്ഷം രൂപ മുതലാണ് ന്യൂജെന്‍ സ്വിഫ്റ്റിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.
മാരുതി ഡിസയര്‍: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സബ് കോംപാക്ട് സെഡാനായ ഡിസയര്‍ ഇത്ര കണ്ട് പോപ്പുലറാകാനുള്ള ഒരു കാരണം അതിന്റെ മൈലേജാണ്. 1.2 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ മാനുവല്‍ വേരിയന്റുകളില്‍ 23.26 kmpl വരെയും ഓട്ടോമാറ്റിക് വേരിയന്റുകളില്‍ 23.69 kmpl വരെയും മൈലേജ് നല്‍കുന്നു. ഹ്യുണ്ടായി ഓറ, ടാറ്റ ടിഗോര്‍ എന്നിവയാണ് എതിരാളികള്‍. 6.56 ലക്ഷം രൂപ മുതലാണ് ഡിസയര്‍ സെഡാന്റെ വില തുടങ്ങുന്നത്.

മാരുതി ബലേനോ: ഇന്ധനക്ഷമതയ്ക്കൊപ്പം പണത്തിന് നല്ല മൂല്യം നല്‍കുന്ന മാരുതിയുടെ ബെസ്റ്റ് സെല്ലറുകളില്‍ ഒന്നാണ് ബലേനോ. പ്രീമിയം ഹാച്ച്ബാക്കിലെ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, മാനുവലില്‍ 22.35 kmpl ഉം ഓട്ടോമാറ്റിക് വേരിയന്റുകളില്‍ 22.94 kmpl വരെയും ഇന്ധനക്ഷമത നല്‍കുമെന്നാണ് ARAI പറയുന്നത്. 6.66 ലക്ഷം മുതല്‍ 9.88 ലക്ഷം വരെയാണ് ബലേനോയുടെ എക്‌സ്‌ഷോറൂം വിലകള്‍ പോകുന്നത്.
മാരുതി ഫ്രോങ്ക്‌സ്: മാരുതി പുതുതായി പുറത്തിറക്കിയ ക്രോസ്ഓവര്‍ എസ്‌യുവിയാണ് ഫ്രോങ്ക്‌സ്. ഇന്ധനക്ഷമതയുടെ കാര്യത്തിലും പുലിയാണ് ഈ മോഡല്‍. മാനുവല്‍ വേരിയന്റില്‍ 21.79 kmpl ഉം ഓട്ടോമാറ്റിക്കില്‍ 22.89 kmpl ഉം വാഗ്ദാനം ചെയ്യുന്നു. ഫ്രോങ്ക്‌സിന്റെ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ലിറ്ററിന് 20.75 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കും. 7.51 ലക്ഷം രൂപ മുതലാണ് ഫ്രോങ്ക്‌സിന്റെ വില ആരംഭിക്കുന്നത്.
ഇന്ത്യന്‍ വിപണിയില്‍ ഇന്ധനക്ഷമതയുള്ള കാറുകള്‍ നല്‍കുന്നതില്‍ മാരുതി സുസുക്കി ഇന്നും മുന്‍പന്തിയില്‍ തുടരുന്നു. മുടയ്ക്കുന്ന പണത്തിന് മികച്ച മൈലേജ് നല്‍കുന്ന ഈ വാഹനങ്ങള്‍ ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നു. 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ കാര്യക്ഷമവുമായ കാറുകള്‍ നോക്കുന്നവര്‍ക്ക് ഹാച്ച്ബാക്കുകള്‍, സെഡാനുകള്‍, എസ്യുവികള്‍ എന്നിങ്ങനെ വ്യാപിച്ചുകിടക്കുന്ന ഓപ്ഷനുകളില്‍ നിന്ന് മാരുതിയുടേതായ ഒത്തിരി ചോയ്സുകള്‍ ഉണ്ട്.


Click it and Unblock the Notifications








