കരുത്തിനൊപ്പം സുരക്ഷയും; നെക്സോൺ ഡാർക്ക് എഡിഷൻ സ്വന്തമാക്കി മമ്മൂട്ടിയുടെ നായിക
ടിവി അവതാരികയായി കടന്നു വന്ന് മിനിസ്ക്രീനിൽ പ്രേക്ഷക ഹൃദയം കൈയ്യടക്കിയതിന് ശേഷം ബിഗ് സ്ക്രീനിലേക്ക് എത്തിയ താരമാണ് ജുവൽ മേരി. 2015 -ൽ പുത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ പത്തേമാരിയിലെ നളിനി എന്ന നായിക കഥാപാത്രത്ത അവതരിപ്പിച്ചു കൊണ്ടാണ് ജൂവലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം.
അതിനു ശേഷം നിരവധി ടിവി ഷോകളിലൂടെയും, സിനിമകളിലൂടെയും മലയാളി മനസുകളിൽ നിറസാനിധ്യമായ നടി പുത്തനായി ഒരു വാഹനം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ടിവി ഷോകളിലെ തന്റെ അവതരണം പോലെ തന്നെ സ്ട്രോംഗ് & ബോൾഡായ ടാറ്റ നെക്സോൺ ഡാർക്ക് എഡിഷനാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

ടാറ്റയുടെ മോഡൽ നിരയിൽ ഈ ഡാർക്ക് എഡിഷൻ മോഡലുകൾക്ക് ഒരു പ്രത്യേക ഫാൻബേസുണ്ട്. അകത്തും പുറത്തും ഓൾ ബ്ലാക്ക് തീമിൽ ഒരുക്കിയിരിക്കുന്ന ഈ മോഡലുകൾ കറുപ്പിന്റെ ഏഴ് അഴകിനെ വെളിപ്പെടുത്തുന്നതാണ്. നെക്സോണിന്റെ ക്രിയേറ്റീവ് പ്ലസ് ഓട്ടമാറ്റിക് ഡാർക്ക് എഡിഷൻ മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഏറെ കുറെ 13 ലക്ഷം രൂപയോളമാണ് ഇതിന്റെ എക്സ്-ഷോറൂം വില.
ഇനി നെക്സോൺ ഡാർക്ക് എഡിഷൻ മോഡലുകളെക്കുറിച്ച് പറയുകയാണെങ്കിൽ പെട്രോൾ, ഡീസൽ ഓപ്ഷനുകളുമായി ക്രിയേറ്റീവ് ട്രിം ലെവൽ മുതൽ മൊത്തം പതിനാല് വേരിയൻ്റുകളാണ് നെക്‌സോൺ ഡാർക്ക് എഡിഷനെ ടാറ്റ മോട്ടോർസ് അവതരിപ്പിക്കുന്നത്. ലോവർ സ്പെക്ക് വേരിയന്റുകളായ സ്‌മാർട്ട്, പ്യുവർ ട്രിം ലെവലുകൾ ഡാർക്ക് എഡിഷൻ ട്രീറ്റ്‌മെൻ്റ് കമ്പനി വാഗ്ദാനം ചെയ്യുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ഈ പറഞ്ഞ പതിനാല് വേരിയൻ്റുകളിൽ എട്ട് എണ്ണം പെട്രോൾ ഡാർക്ക് എഡിഷൻ ഓപ്ഷനുകളും ആറ് എണ്ണം ഡീസൽ ഡാർക്ക് എഡിഷൻ ഓപ്ഷനുകളുമാണ്. ഇതിൽ പെട്രോൾ മാനുവൽ, പെട്രോൾ AMT, പെട്രോൾ DCA, ഡീസൽ മാനുവൽ, ഡീസൽ AMT ഡാർക്ക് എഡിഷൻ എന്നിങ്ങനെ ഒട്ടനവധി കോൺഫിഗറേഷനുകൾ ഉൾപ്പെടുന്നു. ലുക്സിന്റെ കാര്യത്തിൽ നോർമൽ മോഡലിനേക്കാൾ കൂടുതൽ അഗ്രസ്സീവ് & സ്പോർട്ടി അപ്പീലും ഒരു അപ്പ് മാർക്കറ്റ് ഫീലും ഇവ വാഗ്ദാനം ചെയ്യുന്നു.
ഈ സ്പെഷ്യൽ എഡിഷന്റെ സ്റ്റൈലിംഗ് ഘടകങ്ങളിൽ റൂഫിനുള്ള അറ്റ്ലസ് ബ്ലാക്ക് മോണോടോൺ ഷേഡ്, ഗൺ മെറ്റൽ ഗ്രേയിൽ പൂർത്തിയക്കിയിരിക്കുന്ന ഡിസ്റ്റിംഗ്റ്റീവ് ഫൈവ് സ്പോക്ക് അലോയി വീലുകൾ, ഇതേ ഗ്രേ ഷേഡ് ഫീച്ചർ ചെയ്യുന്ന റൂഫ് റെയിലുകൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ ഫ്രണ്ട് ഫെൻഡർ, റിയർ ടെയിൽഗേറ്റ് എന്നിവയിൽ ഡാർക്ക് എഡിഷൻ ബാഡ്ജുകളും ഉണ്ടാവും.

അകത്തളങ്ങളിലേക്ക് നീങ്ങുമ്പോൾ, മുകളിൽ സൂചിപ്പിച്ചതു പോലെ ബ്ലാക്ക് റൂഫ് ലൈനറുകൾ, ബ്ലാക്ക് ഡാഷ്‌ബോർഡ്, ബ്ലാക്ക് ഡോർ പാനലുകൾ, ബ്ലാക്ക് സ്റ്റിയറിംഗ് വീൽ എന്നിവ ഉൾക്കൊള്ളുന്ന ഒരു ആകെ മൊത്തം ബ്ലാക്ക് ഇൻ്റീരിയർ തീമാണ് നെക്‌സോൺ ഡാർക്ക് എഡിഷനിൽ ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നത്.
1.2 ലിറ്റർ ത്രീ സിലണ്ടർ ടർബോ പെട്രോൾ യൂണിറ്റ് അല്ലെങ്കിൽ 1.5 ലിറ്റർ ഫോർ സിലണ്ടർ ടർബോ ഡീസൽ എന്നിങ്ങനെ പവർട്രെയിൻ ഓപ്ഷനുകൾ ഇതിൽ മാറ്റമില്ലാതെ തന്നെ തുടരുന്നു. വിപണിയിൽ എത്തിയ നാൾ മുതൽ ടാറ്റയുടെ ഒരു ബെസ്റ്റ് സെല്ലറായി തന്നെ നെക്സോൺ തുടരുന്നു.
കഴിഞ്ഞ ചില മാസങ്ങളായി രാജ്യത്ത് തങ്ങളുടെ വിൽപ്പനയുടെ കാര്യത്തിൽ ടാറ്റ മോട്ടോർസ് മാരുതി സുസുക്കിയെ വരെ പിൻതള്ളിയിരുന്നു. ടാറ്റ പഞ്ച് രാജ്യത്തെ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന വാഹനവുമായി മാറി. രാജ്യത്തെ പല സെലിബ്രിട്ടികളും ഇന്ന് ടാറ്റ ഫാൻസാണ്, കൂടുതൽ പേരും ബ്രാൻഡിന്റെ ഇവികളാണ് സ്വന്തമാക്കിയിരിക്കുന്നത്.


Click it and Unblock the Notifications








