കുറഞ്ഞ വിലയില്‍ 400 കിലോമീറ്ററിനടുത്ത് റേഞ്ചുള്ള ഇവി നാളെ! BYD രണ്ടും കല്‍പിച്ച് തന്നെ

ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD) ലോക വിപണിയിലെ ഒന്നാം സ്ഥാനത്തിനായി ടെസ്‌ലയുമായി നിരന്തരം മത്സരത്തിലാണ്. ലോകത്ത് ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ ഇന്ത്യ പോലൊരു വിപണിയില്‍ ആഴത്തില്‍ വേരൂന്നേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയില്‍ ആഭ്യന്തര നിര്‍മാണം തുടങ്ങാനായി BYD ശ്രമങ്ങള്‍ നടത്തിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ചുവപ്പ് കൊടി ഉയര്‍ത്തിയ നിരാശയിലാണ്. എന്നിരുന്നാലും കമ്പനി ഇതിനോടകം മൂന്ന് ഇവികള്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നു. BYD രണ്ടാമതായി ഇന്ത്യയിലെത്തിച്ച മോഡലായിരുന്നു അറ്റോ 3 ഇലക്ട്രിക് എസ്‌യുവി. ഇപ്പോള്‍ അറ്റോ 3-ന്റെ കൂടുതല്‍ താങ്ങാനാവുന്ന പുതിയ വേരിയന്റ് പുറത്തിറക്കാന്‍ പോകുകയാണ് BYD.

നാളെ (10 ജൂലൈ 2024) പുറത്തിറങ്ങാന്‍ പോകുന്ന കാറിന്റെ ടീസര്‍ ബ്രാന്‍ഡിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പ്രത്യക്ഷപ്പെട്ടു. ഈ പുതിയ വേരിയന്റിന്റെ കൂടുതല്‍ വിശദാംശങ്ങളൊന്നും BYD ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും ഇവിയുടെ പുത്തന്‍ ട്രിം കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ പുറത്തിറങ്ങുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇലക്ട്രിക് എസ്‌യുവിയുടെ അനൗദ്യോഗിക ബുക്കിംഗുകള്‍ ആരംഭിച്ചതായാണ് വിവരം. 50,000 രൂപ ടോക്കണ്‍ തുക വാങ്ങിയാണ് ചില ഡീലര്‍മാര്‍ കാറിന്റെ ബുക്കിംഗ് സ്വീകരിക്കുന്നത്.

Affordable BYD Atto 3 Variant Set To Launch Tomorrow Unofficial Booking Started

നിലവിലെ അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയുടെ അതേ ഇലക്ട്രിക് മോട്ടോര്‍ ആയിരിക്കും പുതിയ വേരിയന്റിന് കരുത്ത് പകരുക. എന്നാല്‍ പുതിയ എന്‍ട്രി ലെവല്‍ വേരിയന്റിന് 50 kWh ബാറ്ററി പായ്ക്ക് ആയിരിക്കും ഉണ്ടായിരിക്കുകയെന്നാണ് ഡീലര്‍ സ്രോതസ്സുകള്‍ സ്ഥിരീകരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ മുതല്‍ 400 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും. നിലവിലുള്ള അറ്റോ 3 മോഡലില്‍ 60.48kWh ബാറ്ററിയാണ് ഉപയോഗിക്കുന്നത്.

ഇതിന് ഫുള്‍ചാര്‍ജില്‍ 521 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്. പുതിയ വേരിയന്റിന് ചെറിയ ബാറ്ററി പാക്കില്‍ നിന്ന് റേഞ്ച് പരമാവധിയാക്കാന്‍ ലോവര്‍ സ്‌റ്റേറ്റ് ഓഫ് ട്യൂണ്‍ ഉണ്ടായിരിക്കാം. മാത്രമല്ല, ഈ പുതിയ വേരിയന്റില്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍-അസിസ്റ്റന്‍സ് സിസ്റ്റം (ADAS) സ്യൂട്ട് പോലുള്ള ചില സവിശേഷതകള്‍ ഒഴിവാക്കിയേക്കും. താങ്ങാവുന്ന വിലയില്‍ കാര്‍ ലഭ്യമാക്കാനാണ് ഫീച്ചര്‍ ലിസ്റ്റും വെട്ടിക്കുറച്ചേക്കുക.

Affordable BYD Atto 3 Variant Set To Launch Tomorrow Unofficial Booking Started

നിലവില്‍ അറ്റോ 3 ഇലക്ട്രിക്, സ്‌പെഷ്യല്‍ എഡിഷന്‍ എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. രണ്ടും 60 kWh ബാറ്ററി പായ്ക്ക് ഫീച്ചര്‍ ചെയ്യുന്നു. ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും ഉള്ള 12.8 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്സ്‌ക്രീന്‍, 5 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 6-വേ പവര്‍ഡ് ഡ്രൈവര്‍ സീറ്റും, 8-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഓട്ടോമാറ്റിക് എസി, പനോരമിക് സണ്‍റൂഫ്, കീലെസ്സ് എന്‍ട്രി എന്നിവയാണ് പ്രധാന സവിശേഷതകള്‍.

ഏഴ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), 360-ഡിഗ്രി ക്യാമറ, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍ എന്നിവ ഇതിന്റെ സേഫ്റ്റി സ്യൂട്ടില്‍ ഉള്‍പ്പെടുന്നു. ഫോര്‍വേഡ് കൊളീഷന്‍ വാണിംഗ്, ലെയ്ന്‍-കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍, ഓട്ടോ എമര്‍ജന്‍സി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ അഡ്വാന്‍സ്ഡ് ഡ്രൈവര്‍-അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) ഫീച്ചറുകളും BYD അറ്റോ 3-യില്‍ ഉണ്ട്.

Affordable BYD Atto 3 Variant Set To Launch Tomorrow Unofficial Booking Started

നിലവില്‍ 33.99 ലക്ഷം രൂപ മുതല്‍ 34.49 ലക്ഷം രൂപ വരെയാണ് BYD അറ്റോ 3-യുടെ വില. എക്‌സ്‌ഷോറൂം വിലകളാണിത്. ഹ്യുണ്ടായി അയോണിക് 5-ന്റെ താങ്ങാനാവുന്ന ഒരു ബദലാണ് ഇത്. പുത്തന്‍ വേരിയന്റിന്റെ ലോഞ്ചിനുശേഷം എംജി ZS ഇവി, വരാനിരിക്കുന്ന മാരുതി സുസുക്കി eVX, ഹ്യുണ്ടായി ക്രെറ്റ ഇവി എന്നിവയുമായി മത്സരിക്കും. ഏതായാലും ഇലക്ട്രിക് എസ്‌യുവിയുടെ താങ്ങാകനാകുന്ന വേരിയന്റിന്റെ വില അറിയാന്‍ ഏതാനും മണിക്കൂറുകള്‍ കൂടി കാത്തിരുന്നാല്‍ മതി.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, July 9, 2024, 13:27 [IST]
English summary
Affordable byd atto 3 variant set to launch tomorrow unofficial booking started
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X