ആനന്ദ് മഹീന്ദ്രയ്ക്ക് ഇതെന്ത് പറ്റി, മറ്റ് ബ്രാൻഡുകളോട് നന്ദി പറഞ്ഞതിൻ്റെ കാരണം ഇതായിരുന്നോ

ഇന്ത്യൻ വാഹനവിപണിയിൽ മഹീന്ദ്ര നാലാം സ്ഥാനത്താണുളളത്. ലോകവിപണിയിൽ മഹീന്ദ്ര പതിനൊന്നാം സ്ഥാനത്തുമുണ്ട്. മാരുതിയേയും ടാറ്റ മോട്ടോർസിനെയും പിന്തളളിക്കൊണ്ടാണ് മഹീന്ദ്ര പതിനൊന്നാം സ്ഥാനം കൈവരിച്ചത്. പുതിയ നേട്ടം കൈവരിച്ചപ്പോൾ അതിൽ അഹങ്കരിക്കാതെ ഇതുവരെ ബ്രാൻഡിനെ ഉയരാൻ സഹായിച്ച ബ്രാൻഡുകൾക്ക് നന്ദി പറഞ്ഞത് വലിയ വൈറലായിരുന്നു. നിലവിൽ ഇന്ത്യയിലെ നാലാമത്തെ വലിയ കാർ നിർമ്മാതാക്കളാണ് മഹീന്ദ്ര, മാരുതി സുസുക്കി, ഹ്യുണ്ടായി മോട്ടോർ, ടാറ്റ മോട്ടോഴ്‌സ് എന്നിവയ്ക്ക് പിന്നിലാണ് അവരുടെ സ്ഥാനം.

സ്കോർപിയോ-എൻ, ഥാർ റോക്‌സ്, എക്‌സ്‌യുവി700 എന്നിവയ്ക്ക് പുറമേ, ഥാർ, എക്‌സ്‌യുവി 3എക്‌സ്‌ഒ, ബൊലേറോ തുടങ്ങിയ എസ്‌യുവികളും മഹീന്ദ്രയുടെ ലൈനപ്പിലുണ്ട്. മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ബിസിനസ്സ് പ്രസിഡൻ്റ് വീജയ് റാം നക്ര നടത്തിയ ഒരു ശക്തമായ പ്രസ്താവന വൈറലായിരുന്നു. CNG എന്നത് മഹീന്ദ്രയുടെ DNA -ൽ ഇല്ലെന്നും എസ്‌യുവി ഭീമൻ പാസഞ്ചർ കാർ (M1) വിഭാഗത്തിൽ CNG പവർഡ് വാഹനങ്ങൾ നൽകില്ല എന്നാണ് അദ്ദേഹം പ്രസ്താവിച്ചത്.

anand Mahindra express gratitude

ചെന്നൈയിൽ നടന്ന മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവികളുടെ ഡ്രൈവ് ഇവൻ്റിനോടനുബന്ധിച്ച് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് വാഹന വ്യവസായ രംഗത്തെ പ്രമുഖനിൽ നിന്നുള്ള ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. മൈലേജ് നോക്കുന്ന ഇക്കോണമി കാറുകളുടെയും ടാക്സി ഫ്ലീറ്റ് ഓപ്പറേറ്റർമാരുടെയും ഫ്യുവലായട്ടാണ് CNG -യെ നമ്മുടെ രാജ്യത്ത് കാണുന്നത്.

പ്രധാനമായും ഇന്തോ ജാപ്പനീസ് നിർമ്മാതാക്കളായ മാരുതി സുസുക്കി ആധിപത്യം പുലർത്തുന്ന ഇക്കോണമി സെഗ്‌മെൻ്റുകളിലാണ് ഇവ കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. ഒരു പരിധിവരെ ഹ്യുണ്ടായി, ടാറ്റ എന്നിവയും ഈ സെഗ്മെന്റിൽ മോശമില്ലാത്ത ഒരു വിഹിതം സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ നിന്ന് മാറിനിൽക്കാനും ഒരു ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡ് എന്ന നിലയിൽ ഇന്ത്യൻ കാർ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താനും മഹീന്ദ്ര ആഗ്രഹിക്കുന്നു.

anand Mahindra express gratitude

മാരുതി സുസുക്കിക്ക് തങ്ങളുടെ ഏക ഡീസൽ എഞ്ചിന്റെ ഉൽപ്പാദനം നിർത്തേണ്ടി വന്നതിനെ തുടർന്ന് CNG -ൽ ഫോക്കസ് ചെയ്യാൻ നിർബന്ധിതരായപ്പോൾ, മഹീന്ദ്രയ്ക്ക് ഇത്തരം പ്രശ്‌നങ്ങളൊന്നും ഇല്ല. വാസ്തവത്തിൽ, കൂടുതൽ ഡീസൽ പവർട്രെയിനുകളിൽ പുത്തൻ മാനങ്ങൾ സൃഷ്ടിക്കുകയാണ് മഹീന്ദ്ര എന്ന് നിസംശയം പറയാം.

ഇന്ത്യൻ യുവി വാഹന നിർമ്മാതാക്കൾ തങ്ങളുടെ എസ്‌യുവി മോഡലുകൾക്കായി ശക്തമായ എഞ്ചിനുകളിൽ മുഴുവനായും ശ്രദ്ധ നൽകാൻ പദ്ധതിയിടുന്നു. സെഗ്‌മെൻ്റ് ലീഡർമാരായ ടർബോചാർജ്ഡ് പെട്രോൾ, ഡീസൽ എഞ്ചിനുകളും മഹീന്ദ്ര ഇപ്പോൾ വാഗ്ദാനം ചെയ്യുന്നു. ഉദാഹരണത്തിന്, മഹീന്ദ്രയിൽ നിന്നുള്ള എൻട്രി ലെവൽ എസ്‌യുവി മോഡലായ XUV 3XO. സബ് -ഫോർ മീറ്റർ മോഡലിന് അതിൻ്റെ സെഗ്‌മെൻ്റിലെ ഏറ്റവും ശക്തമായ ടർബോ പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്.

ഈ യൂണിറ്റ് ഏകദേശം 130 bhp മാക്സ് പവറും 230 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. ഡീസൽ യൂണിറ്റുമായി വരുന്ന XUV 3XO പോലും 115 bhp മാക്സ് പവറും 300 Nm പീക്ക് ടോർക്ക് ഔട്ട്പുട്ടുകളുമായി സെഗ്മെൻ്റിൽ മുൻ നിരയിലാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, December 19, 2024, 13:00 [IST]
English summary
Anand mahindra expressed gratitude to other brands reason behind this
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X