പാപ്പരൊക്കെ പണ്ട്... ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാന്‍ അനില്‍ അംബാനി! ആദ്യ നീക്കം കണ്ട് ഞെട്ടി ടാറ്റ

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളായ മുകേഷ് അംബാനിയുടെ ഇളയ സഹോദരനാണ് അനില്‍ അംബാനി. 2005-ല്‍ തങ്ങളുടെ കുടുംബ ബിസിനസ് വിഭജിക്കുകയും ഇരുവരും പ്രത്യേക സംരംഭങ്ങള്‍ നടത്തിപ്പോരുകയും ചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് പുറമെ ജിയോ പോലുള്ള പുത്തന്‍ സംരംഭങ്ങളിലൂടെ മുകേഷ് അംബാനി വന്‍ വളര്‍ച്ച കൈവരിച്ചപ്പോള്‍ അനില്‍ അംബാനിക്ക് കാലിടറി. പാപ്പരായി മാറിയ 'അനിയന്‍' അംബാനി ഇപ്പോള്‍ സ്വന്തം മക്കളുടെ കൂടെ പ്രയത്‌നത്തില്‍ പതുക്കെ കരകയറി വരികയാണ്. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇലക്ട്രിക് വാഹന നിര്‍മാണത്തിലേക്ക് കടക്കാന്‍ പോകുന്നതായാണ് പുതിയ വിവരം. അതിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ലോകമെമ്പാടും മികച്ച പ്രചാരമാണ് ലഭിക്കുന്നത്. ഇവി ഉപയോഗവും ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനായി ഇന്ത്യയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ വിവിധ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് മാത്രമല്ല ഇവികളാണ് ഭാവി എന്ന് തിരിച്ചറിഞ്ഞ് പല ആഗോള ഭീമന്‍മാരും ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാണത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

anil ambani electric vehicles

തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായി റിലയന്‍സ് ചൈനീസ് ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ബില്‍ഡ് യുവര്‍ ഡ്രീംസിന്റെ (BYD) മുന്‍ ജീവനക്കാരനെ തങ്ങളുടെ കൂടെക്കൂട്ടിയിട്ടുണ്ട്. ആഗോള ഇലക്ട്രിക് കാര്‍ വിപണിയില്‍ ടെസ്ലയുടെ ഒന്നാം നമ്പര്‍ എതിരാളിയായി കണക്കാക്കപ്പെടുന്ന BYD-യുടെ മുന്‍ ജീവനക്കാരനെ ഇവി വിഷന്‍ തന്ത്രങ്ങള്‍ മെനയാനായി നിയമിച്ചതിന് പിന്നിലുള്ള റിയന്‍സിന്റെ ലക്ഷ്യം പ്രകടമാണ്.

നിലവില്‍ ടാറ്റ മോട്ടോര്‍സ് ആധിപത്യം പുലര്‍ത്തുന്ന ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണിയാണ് അംബാനിമാരുടെ അടുത്ത ലക്ഷ്യം. റിലയന്‍സ് ഇവി നിര്‍മാണത്തിലേക്ക് കടന്നുവരുന്നത് ടാറ്റ മോട്ടോര്‍സിന്റെ മേധാവിത്വത്തിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇലക്ട്രിക് കാറുകളുടെ നിര്‍മാണം മാത്രമല്ല ബാറ്ററി നിര്‍മാണത്തിലും കൈവെക്കാന്‍ കമ്പനി പദ്ധതിയിടുന്നതായി ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

anil ambani

കണ്‍സള്‍ട്ടന്റുമാര്‍ മുഖന ഒരു ഇവി ഫാക്ടറി നിര്‍മിക്കാനുള്ള ചെലവുകള്‍ കണക്കാക്കി വരികയാണ്. ഈ ഫാക്ടറി പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ പ്രതിവര്‍ഷം 250,000 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാനാകും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ ശേഷി പ്രതിവര്‍ഷം 750,000 യൂണിറ്റായി ഉയര്‍ത്താനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. ഇവി വിപണിയിലെ ഒരു പ്രധാനികളാകാന്‍ റിലയന്‍സ് ലക്ഷ്യമിടുന്നുവെന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

മാത്രമല്ല, റിലയന്‍സ് ഇന്‍ഡസ്ട്രീസിനും 10 GWh പ്രാരംഭ ശേഷിയുള്ള ഒരു സമര്‍പ്പിത ബാറ്ററി സെല്‍ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. അടുത്ത ദശാബ്ദത്തിനുള്ളില്‍ ഇതിന്റെ ശേഷി 75 GWh ആയി വികസിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇവി ഇന്‍ഡസ്ട്രിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ മുകേഷ് അംബാനിയും താല്‍പര്യപ്പെടുന്നുണ്ട്. റിലയന്‍സ് ഇവി പ്രൈവറ്റ് ലിമിറ്റഡ് എന്ന സംരംഭം ഇതിനായി മുകേഷ് അംബാനി തുടക്കമിട്ടിരുന്നു. അങ്ങനെ വന്നാല്‍ ഇവി രംഗത്ത് ചേട്ടന്‍-അനിയന്‍ പോരാട്ടവും ഭാവിയില്‍ കണ്ടേക്കാം.

ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണിയില്‍ ഓരോ വര്‍ഷവും മത്സരം മുറുകുകയാണ്. ഇന്ത്യയിലെ ഇവി പ്രേമികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അനില്‍ അംബാനിയുടെ ഈ മേഖലയിലേക്കുള്ള കടന്നുവരവ്. എന്നിരുന്നാലും, 70 ശതമാനം വിപണി വിഹിതവുമായി ടാറ്റ മോട്ടോര്‍സാണ് ഈ വിഭാഗത്തില്‍ ആധിപത്യം പുലര്‍ത്തുന്നത്. മാരുതി സുസുക്കി, ഹ്യുണ്ടായി തുടങ്ങിയ വമ്പന്‍ കമ്പനികളും ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണിയിലേക്ക് വൈകാതെ കടന്ന് വരും.

പരമ്പരാഗത ബ്രാന്‍ഡുകളില്‍ നിന്ന് മാത്രമല്ല പുത്തന്‍ കമ്പനികളില്‍ നിന്നും അനില്‍ അംബാനി കടുത്ത മത്സരം നേരിടേണ്ടിവരും. മാരുതി സുസുക്കി eVX എന്ന പേരില്‍ തങ്ങളുടെ കന്നി മോഡല്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നു. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പേ ഈ മോഡല്‍ പുറത്തിറങ്ങിയേക്കും. ഹ്യുണ്ടായി ആണെങ്കില്‍ അവരുടെ ജനപ്രിയ എസ്‌യുവിയായ ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പ് അധികം വൈകാതെ വിപണിയില്‍ എത്തിക്കും. ഇതിന്റെ പരീക്ഷണയോട്ടം തകൃതിയായി നടക്കുകയാണ്.

ഈ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇലക്ട്രിക് വാഹന വിപണിയില്‍ അനില്‍ അംബാനിയുടെ സംരംഭത്തിന് ഇന്ത്യന്‍, വിദേശ ബ്രാന്‍ഡുകളില്‍ നിന്ന് ഒരുപോലെ മത്സരം നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്. കൂടുതല്‍ കമ്പനികള്‍ ഇവി നിര്‍മാണത്തിലേക്ക് കടന്ന് വരുന്നത് ഉപഭോക്താക്കള്‍ക്ക് മെച്ചമാണ്. വിപുലമായ ഓപ്ഷനുകളും സാങ്കേതികവിദ്യയിലെ പുരോഗതിയും കാരണം സാധാരണക്കാര്‍ക്ക് വരെ ഇവികള്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന സാഹചര്യം അധികം വൈകാതെ വന്നെത്തും.

More from DriveSpark

Article Published On: Monday, September 9, 2024, 11:11 [IST]
English summary
Anil ambani reliance infrastructure to build electric vehicles batteries former byd executive hired
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X