പട്ടാളക്കാരനായി സുസുക്കി ജിംനി! ഇമ്മാതിരി വെടിച്ചില്ല് ലുക്കിൽ ജിംനി വേറെ ലെവൽ, ചിത്രങ്ങൾ വൈറൽ
മാരുതി സുസുക്കി ജിംനി അവതരിപ്പിച്ചപ്പോൾ മുതൽ നല്ലതും മോശവുമായ കമൻ്റുകൾ നേരിടുന്നുണ്ട്. എന്നാൽ വിറ്റുപോകാതെ ഇരിക്കുന്നില്ല എന്നതാണ് ഒരു ഹൈലൈറ്റ്. ഇപ്പോഴിതാ സുസുക്കി ജിംനിയുടെ പട്ടാള ലുക്കിലുളള ചിത്രങ്ങൾ സോഷ്യ മീഡിയയിൽ വൈറലാകുകയാണ്. സൈന്യത്തിനായി കവചിത സുസുക്കി ജിംനിയുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ നിന്നാണ് ലഭിക്കുന്നത്. ഈ പ്രത്യേക വാഹനത്തിൻ്റെ വിശദാംശങ്ങൾ ചില ഇൻ്റർനെറ്റ് ഉപയോക്താക്കൾ ഇതിനെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചത് നിർമിച്ചതാണ് എന്നാണ് അവകാശപ്പെടുന്നത്. എന്നാൽ കമൻ്റ് വിഭാഗത്തിലെ മറ്റൊരു ഉപയോക്താവ് ഈ മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത് ഫ്രഞ്ച് കൺവേർഷൻ സ്പെഷ്യലിസ്റ്റായ ടെക്നം ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മുൻവശത്ത്, ഹെഡ്‌ലാമ്പ് ക്ലസ്റ്ററും ഗ്രില്ലും സംരക്ഷിക്കുന്ന പരുക്കൻ ബമ്പറും ഗ്രില്ലുമാണ് ഈ മോഡലിനി നൽകിയിരിക്കുന്നത് എന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ബോണറ്റിന് പിന്നിലുള്ളതെല്ലാം സൈനിക വാഹനങ്ങളിലേത് പോലെ തോക്കുകൾ സജ്ജീകരിച്ചിരിക്കുകയാണ്. റൂഫ് മുഴുവൻ ഭാഗവും നീക്കം ചെയ്യുകയും വെടിക്കോപ്പുകളും തോക്കുകളും സ്ഥാപിച്ചിരിക്കുകയാണ്. ബൈനോക്കുലറുകൾ, ഒരു മെഷീൻ ഗൺ, മറ്റ് ആയുധങ്ങൾ, പീരങ്കികൾ എന്നിവയൊക്കെയാണ് ഇതിൽ ഉൾപ്പെടുന്നത്. ഇതിന് മുൻവശത്ത് രണ്ട് സീറ്റുകൾ മാത്രമേ ലഭിക്കുന്നുളളു.

എന്നാൽ പിൻഭാഗത്ത് ഈ ഭാരം കുറഞ്ഞ ഓഫ്-റോഡിംഗ് മെഷീന് വിദൂര പ്രദേശങ്ങളിലേക്ക് സഞ്ചരിക്കാനും ഒരു ചെറിയ കൂട്ടം ശത്രുക്കളെ വീഴ്ത്താൻ ആവശ്യമായ വെടിമരുന്ന് കൈവശം വയ്ക്കാനും കഴിയുമെന്ന് ഉറപ്പാക്കാനുള്ള ഘടകങ്ങൾ ആണ് പിടിപ്പിച്ചിരിക്കുന്നത്. ആകെ മൊത്തത്തിൽ എല്ലാവരും ഇതുവരെ കണ്ടിട്ടുള്ള ജിംനിയുടെ ഏറ്റവും കഠിനമായ സൈനിക പതിപ്പുകളിൽ ഒന്നായിരിക്കും ഇതെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
ജിംനിയെ സംബന്ധിച്ചിടത്തോളം ജിപ്സിയുടെ പിൻഗാമിയായി എത്തുമ്പോൾ പ്രതിരോധ മേഖലകളിലും ജിപ്സിയുടെ പിൻഗാമിയായിരിക്കാതെ പറ്റില്ലല്ലോ. ഇന്ത്യയിൽ അവതരിപ്പിക്കുന്ന ജിംനിയുടെ വിശേഷങ്ങളും വിവരങ്ങളും എല്ലാവർക്കും കാണാപാഠമായിരിക്കും എന്നറിയാം എന്നാലും കമ്പനിയുടെ K15B 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് മാരുതി സുസുക്കി ജിംനിക്ക് കരുത്തേകുന്നത്.

ഈ എഞ്ചിന്‍ 6,000 rpm-ല്‍ 103.4 bhp പവറും 4,000 rpm-ല്‍ 134.2 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു. ട്രാന്‍സ്മിഷന്‍ സുസുക്കിയുടെ ഓള്‍ ഗ്രിപ്പ് ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ പുതിയ ജിംനി എസ്‌യുവി ഒരു ലോ-റേഞ്ച് ട്രാന്‍സ്ഫര്‍ ബോക്സും അവതരിപ്പിക്കുന്നു.
പഴയ ജിപ്‌സിയുടെ കാര്യത്തിലെന്നപോലെ ജിംനി ഒരു ലാഡര്‍-ഫ്രെയിം ഷാസി ഉപയോഗിക്കുന്നു. ഒരു റിജിഡ് ആക്സില്‍ 3-ലിങ്ക് സസ്‌പെന്‍ഷന്‍ സജ്ജീകരണത്തിനൊപ്പം മുന്നിലും പിന്നിലും കോയില്‍ സ്പ്രിംഗുകളുമുണ്ട്. വീലുകള്‍ സ്റ്റീല്‍, അലോയ് രൂപങ്ങളില്‍ വാഗ്ദാനം ചെയ്യുന്നു. 195/80 R15 ആണ് ടയര്‍ സൈസ്. ജിംനിയുടെ സീറ്റ, ആൽഫ എന്നീ രണ്ട് വേരിയന്റുകളിലാണ് ലഭിക്കുക എന്നത് പ്രത്യേകം ഓർമിക്കണേ. ബേസ് സീറ്റ ട്രിമ്മിന് 1.75 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും ടോപ്പ്-സ്പെക്ക് ആൽഫയിൽ 1.85 ലക്ഷം രൂപയുമാണ് ക്യാഷ് ഡിസ്‌കൗണ്ട്.

ഥാറിനേക്കാൾ കൂടുതൽ പ്രാക്‌ടിക്കലായ ഫാമിലി സ്പോർട് യൂട്ടിലിറ്റി വാഹനമാണ് ജിംനി. മഹീന്ദ്ര ഥാറിനെ അപേക്ഷിച്ച് വാഹനത്തിന് അധിക നേട്ടമുണ്ട്. കാരണം ത്രീ-ഡോറുകൾക്ക് വിപരീതമായി ഫൈവ് ഡോറുകളുള്ളത് എന്തായാലും ശരിക്കും ഉപോയഗപ്രദമായ കാര്യമാണ്. പ്രത്യേകിച്ച് ഒരു ഫാമിലി എസ്‌യുവിയായി വാങ്ങാനും കൊണ്ടുനടക്കാനും സാധിക്കുകയും ചെയ്യും. ഇതോടൊപ്പം മാരുതി സുസുക്കിയുടെ വിപുലമായ ഡീലർ ശൃംഖലയും സമാനതകളില്ലാത്തതാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








