ട്രക്കിൻ്റെ കാര്യത്തിലും അവസ്ഥ വലിയ ശോകമാണേ, അശോക് ലെയ്‌ലാൻഡിൻ്റെ വിൽപ്പന കണക്കുകൾ ഇങ്ങനെ
വാഹന വിപണിയിൽ പാസഞ്ചർ വാഹനങ്ങളുടെ കണക്കുകളാണ് പ്രധാനമായും എല്ലാവരുടെ ശ്രദ്ധയിൽപെടാറുളളു. എന്നാൽ വാണിജ്യ വാഹനങ്ങളുടെ കണക്കുകൾ നോക്കിയാൽ വിപണിയിൽ പ്രധാന ബ്രാൻഡുകളുണ്ട്. അശോക് ലെയ്‌ലാൻഡ് തങ്ങളുടെ വിൽപ്പന കണക്ക് ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്. നവംബർ മാസത്തെ കണക്കുകൾ പ്രകാരം കമ്പനിക്ക് 1 ശതമാനം മാത്രമാണ് വിൽപ്പനയിൽ വർധനവുണ്ടായിരിക്കുന്നത്. അതോടൊപ്പം തന്നെ ആഭ്യന്തര വിപണിയിൽ ഇടത്തരം, ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങളുടെ വിൽപ്പന 8 ശതമാനം ഉയർന്ന് 9,176 യൂണിറ്റിലെത്തിയിട്ടുണ്ട്. ലൈറ്റ് കൊമേഴ്‌സ്യൽ വാഹന വിൽപ്പന 2023 നവംബറിലെ 5,553 യൂണിറ്റിൽ നിന്ന് കഴിഞ്ഞ മാസം 11 ശതമാനം ഇടിഞ്ഞ് 4,961 യൂണിറ്റായിട്ടുണ്ട് എന്നും കണക്കിൽ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ വർഷം അശോക് ലെയ്‌ലാൻഡും വാണിജ്യ വാഹനങ്ങളുടെ അനുബന്ധ സ്ഥാപനമായ സ്വിച്ച് മൊബിലിറ്റിയും ഒരു ഇലക്ട്രിക് ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങളുടെ IeV സീരീസ് ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു. ഇലക്ട്രിക് ബസ് നിർമാതാക്കളായാണ് സ്വിച്ച് മൊബിലിറ്റി പൊതുവേ രാജ്യത്ത് അറിയപ്പെടുന്നത്. എന്തായാലും ബ്രാൻഡിന്റെ പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി കമ്പനി IeV3, IeV4 എന്നിങ്ങനെ രണ്ട് ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങളാണ് രാജ്യത്തിനായി അവതരിപ്പിച്ചത്.

ഡിസൈനിന്റെ കാര്യത്തിൽ ഇത് ICE അശോക് ലെയ്‌ലാൻഡ് ദോസ്ത്, ബഡാ ദോസ്ത് എന്നിവയോട് ഏതാണ്ട് സമാനമാണെന്ന് ആദ്യ കാഴ്ച്ചയിൽ മനസിലാവും. എന്നിരുന്നാലും ദോസ്‌തിൽ നിന്ന് വ്യത്യസ്തമാക്കാൻ സ്വിച്ച് ഇന്റീരിയറിലും എക്സ്റ്റീരിയറിലും ചെറിയ കോസ്മെറ്റിക് പരിഷ്ക്കാരങ്ങളും ഇവിയിൽ കൊണ്ടുവന്നിട്ടുണ്ട്. 330V ഹൈ-വോൾട്ടേജ് ഇവി ആർക്കിടെക്ച്ചറിനൊപ്പം ബോഡി-ഓൺ-ഫ്രെയിം നിർമാണത്തിലാണ് IeV3, IeV4 ഇലക്ട്രിക് കൊമേഴ്‌സ്യൽ വാഹനങ്ങളെ സ്വിച്ച് പണിതെടുത്തിരിക്കുന്നത്.
ബോഡിക്ക് 9.7 അടി വരെ നീളമുള്ളപ്പോൾ 340 ക്യുബിക് അടി വരെ കണ്ടെയ്നറുകൾ സൂക്ഷിക്കാൻ കഴിയുമെന്നും കമ്പനി പറയുന്നു. ഇനി ഇന്റീരിയറിലേക്ക് വന്നാൽ രണ്ട് സീറ്റിംഗ് ലേഔട്ടുള്ള ഡ്യുവൽ ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡ് eLCV മോഡലുകൾക്ക് ലഭിക്കുന്നത്. ഇലക്ട്രിക് പവർ സ്റ്റിയറിംഗ്, ഹിൽ ഹോൾഡ് അസിസ്റ്റ്, സ്ലൈഡിംഗ് ആൻഡ് റിക്ലൈനിംഗ് ഡ്രൈവർ സീറ്റ്, മൊബൈൽ ചാർജിംഗിനായി രണ്ട് യുഎസ്ബി പോർട്ടുകൾ, ലോക്ക് ചെയ്യാവുന്ന ഗ്ലൗ ബോക്സ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നീ ഫീച്ചറുകളോടെയാണ് വാഹനം വരുന്നത്.

വെഹിക്കിൾ ട്രാക്കിംഗ്, തത്സമയ വിവരങ്ങൾ, ജിയോ-ഫെൻസിംഗ്, ട്രിയോ ഹിസ്റ്ററി, മറ്റ് വിവിധ വിവരങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സ്വിച്ച് അയോൺ കണക്റ്റ് സാങ്കേതികവിദ്യയും eLCV ട്രക്കുകളിലുണ്ട്. പവർട്രെയിനിനെയും ബാറ്ററി പായ്ക്കിന്റെും വിശാദാംശങ്ങളിലേക്ക് കടന്നാൽ IeV3 ഇലക്ട്രിക് കൊമേഴ്‌സ്യൽ പതിപ്പിന് 25.6 kWh LFP ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ഇത് ഒരു ഇലക്ട്രിക് മോട്ടോറുമായാണ് ജോടിയാക്കിയിരിക്കുന്നത്. അങ്ങനെ 40 kW ലീക്ക് പവറിൽ 190 Nm torque വരെ ഉത്പാദിപ്പിക്കാൻ ഈ മോഡലിന് സാധിക്കും.
സ്വിച്ച് മൊബിലിറ്റിയുടെ IeV3 ഇവിക്ക് ഒറ്റ ചാർജിൽ 120 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്നും 1200 കിലോഗ്രാം വരെ പേലോഡ് ശേഷിയുണ്ടെന്നും കമ്പനി പറയുന്നുണ്ട്. 3.3 കിലോവാട്ട് എസി ചാർജർ ഉപയോഗിച്ച് 6 മണിക്കൂറിനുള്ളിൽ ബാറ്ററി ചാർജ് ചെയ്യാൻ കഴിയുമെന്നതും നേട്ടമാണ്. അതേസമയം 30 കിലോവാട്ട് ചാർജർ ഉപയോഗിച്ചാൽ ഡിസി ചാർജിംഗിന് 60 മിനിറ്റ് സമയം മാത്രമേ ഫുൾ ചാർജാവാൻ എടുക്കൂ.

മറുവശത്ത് 60 kW പവറിൽ 230 Nm torque നൽകുന്ന ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ വലിയ 32.2 kWh LFP ബാറ്ററിപായ്ക്കാണ് leV4 ഇവിക്കുള്ളത്. ഒറ്റ ചാർജിൽ 120 കിലോമീറ്റർ സഞ്ചരിക്കാമെന്നും 1700 കിലോഗ്രാം വരെ പേലോഡ് ശേഷിയുണ്ടെന്നും സ്വിച്ച് അവകാശപ്പെടുന്നു. 3.3 കിലോവാട്ട് എസി ചാർജർ ഉപയോഗിച്ച് 8 മണിക്കൂറിനുള്ളിൽ ബാറ്ററി ചാർജ്ചെയ്യാൻ കഴിയും. 30 കിലോവാട്ട് ചാർജർ ഉപയോഗിച്ചാൽ ഡിസി ചാർജിംഗിന് 75 മിനിറ്റ് മാത്രമേ എടുക്കൂ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








