'ബോള്‍ഡ്' ആന്‍ഡ് ബ്യൂട്ടിഫുള്‍; ഔഡിയുടെ ഈ ബെസ്റ്റ്‌സെല്ലര്‍ ഇനി വേഗത്തിൽ വിറ്റു തീരും

ജര്‍മന്‍ ലക്ഷ്വറി കാര്‍ ബ്രാന്‍ഡായ ഔഡി Q3 ബോള്‍ഡ് എഡിഷനും Q3 സ്പോര്‍ട്ട്ബാക്ക് ബോള്‍ഡ് എഡിഷനും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ ബ്രാന്‍ഡിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളായ Q3, Q3 സ്പോര്‍ട്ട്ബാക്ക് എന്നിവയുടെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകളുടെ വിലയും മറ്റ് സവിശേഷതകളും ചുവടെ വായിക്കാം.

പുതുതായി പുറത്തിറക്കിയ ഔഡി Q3 ബോള്‍ഡ് എഡിഷന്റെ വില 54,65,000 രൂപ മുതല്‍ ആരംഭിക്കുന്നു. അതേസമയം സ്പോര്‍ട്ടിയര്‍ ലുക്കില്‍ കാണപ്പെടുന്ന ഔഡി Q3 സ്പോര്‍ട്ട്ബാക്ക് ബോള്‍ഡ് എഡിഷന്റെ വില 55,71,000 രൂപയാണ്. എക്സ് ഷോറൂം വിലകളാണിത്. ടോപ് സ്‌പെക് ടെക്‌നോളജി ട്രിമ്മുകളേക്കാള്‍ 1.50 ലക്ഷം കൂടുതലാണ് ലിമിറ്റഡ് എഡിഷന്‍ വേരിയന്റുകള്‍ക്ക്. ഈ പതിപ്പുകളുടെ പരിമിതമായ യൂണിറ്റുകള്‍ മാത്രമേ രാജ്യവ്യാപകമായി ലഭ്യമാകുകയുള്ളൂ.

audi q3 bold edition

രണ്ട് മോഡലുകളും മൈത്തോസ് ബ്ലാക്ക്, ഗ്ലേസിയര്‍ വൈറ്റ്, നവര ബ്ലൂ, ഡെറ്റോണ ഗ്രേ, പ്രോഗ്രസീവ് റെഡ് എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. ആഡംബരവും പെര്‍ഫോമന്‍സും വൈദഗ്ധ്യവും സമന്വയിപ്പിക്കുന്ന സ്‌പോര്‍ട്ടിയറും എക്‌സ്‌ക്ലൂസീവുമായ വേരിയന്റ് എന്നാണ് ബോള്‍ഡ് എഡിഷനെ ഔഡി ഇന്ത്യ തലവന്‍ ബല്‍ബീര്‍ സിംഗ് ധില്ലണ്‍ വിശേഷിപ്പിച്ചത്. പരിമിതമായ എണ്ണം യൂണിറ്റുകള്‍ മാത്രമാണ് ലഭ്യമാകുന്നത് എന്നതിനാല്‍ തന്നെ ഇ മോഡലുകള്‍ വേഗത്തില്‍ വിറ്റുതീരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഔഡി ആരാധകരെ ആകര്‍ഷിക്കുന്ന തരത്തില്‍ വ്യതിരിക്തമായ സ്റ്റൈലിംഗിലാണ് പുതിയ വേരിയന്റുകള്‍ പുറത്തിറക്കിയിരിക്കുന്നത്. Q3,Q3 സ്പോര്‍ട്ട്ബാക്കിന്റെ പ്രത്യേക പതിപ്പുകള്‍ക്ക് സാധാരണ മോഡലിനെ അപേക്ഷിച്ച് കുറച്ച് സൗന്ദര്യവര്‍ദ്ധക മെച്ചപ്പെടുത്തലുകള്‍ ലഭിക്കുന്നതിനാല്‍ അവയ്ക്ക് ഒരു സ്പോര്‍ട്ടിയര്‍ ലുക്ക് ലഭിക്കുന്നു. ഗ്ലോസ്-ബ്ലാക്ക് ഗ്രില്‍, മുന്നിലും പിന്നിലും ബ്ലാക്ക് ഔഡി റിംഗുകള്‍, ബ്ലാക്ക് വിന്‍ഡോ സറൗണ്ട്‌സ്, ബ്ലാക്ക് ഒആര്‍വിഎമ്മുകള്‍, ബ്ലാക്ക് റൂഫ് റെയിലുകള്‍ എന്നിവ ഉള്‍പ്പെടുന്ന ആകര്‍ഷകമായ ബ്ലാക്ക് സ്‌റ്റൈലിംഗ് പാക്കേജുമായാണ് ബോള്‍ഡ് എഡിഷന്‍ മോഡലുകള്‍ വരുന്നത്.

audi q3 bold edition front view

5-ആം 5-സ്‌പോക്ക് V-സ്‌റ്റൈല്‍ ഡിസൈനുകളുള്ള R18 അലോയ് വീലുകള്‍, സ്പോര്‍ട്ട്ബാക്കിന് എക്‌സ്‌ക്ലൂസിവായി S-ലൈന്‍ എക്‌സ്റ്റീരിയര്‍ പാക്കേജ്്, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, പനോരമിക് ഗ്ലാസ് സണ്‍റൂഫ്, ലംബര്‍ സപ്പോര്‍ട്ട് ഉള്ള പവര്‍ അഡ്ജസ്റ്റബിള്‍ ഫ്രണ്ട് സീറ്റുകള്‍, പാഡില്‍ ഷിഫ്റ്ററുകളുള്ള ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍ എന്നിവയാണ് ഔഡി Q3, Q3 സ്‌പോര്‍ട്ട്ബാക്ക് ബോള്‍ഡ് എഡിഷനുകളിലെ പ്രധാന ഫീച്ചറുകള്‍.

ഈ ഫീച്ചറുകള്‍ക്ക് പുറമേ രണ്ട് മോഡലുകളും ആംബിയന്റ് ലൈറ്റിംഗ് പാക്കേജ് പ്ലസ്, 2-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പാര്‍ക്കിംഗ് എയ്ഡ് പ്ലസ് റിയര്‍ വ്യൂ ക്യാമറ, ഔഡി സ്മാര്‍ട്ട്ഫോണ്‍ ഇന്റര്‍ഫേസ്, എംഎംഐ ടച്ച് ഉള്ള എംഎംഐ നാവിഗേഷന്‍ പ്ലസ് എന്നിവയും വാഗ്ദാനം ചെയ്യുന്നു. പ്രോഗ്രസീവ് സ്റ്റിയറിംഗ്, ഔഡി ജെനുയിന്‍ ആക്സസറികള്‍, ഡ്യുവല്‍ ടോണ്‍ അലോയ് വീല്‍ പെയിന്റ് തുടങ്ങിയ ഓപ്ഷണല്‍ ഫീച്ചറുകളുടെ വിപുലമായ ലിസ്റ്റ് ഔഡി Q3 സ്പോര്‍ട്ട്ബാക്കിന് മാത്രം ലഭിക്കുന്നു.

പുതുതായി പുറത്തിറക്കിയ രണ്ട് ഔഡി വാഹനങ്ങള്‍ക്കും കരുത്തേകുന്നത് 188 bhp പവറും 320 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ TFSI എഞ്ചിനാണ് ഈ രണ്ട് വാഹനങ്ങള്‍ക്കും തുടിപ്പേകുന്നത്. ഈ മോഡലുകളില്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷന്‍ യൂണിറ്റ് സ്റ്റാന്‍ഡേര്‍ഡായി സജ്ജീകരിച്ചിരിക്കുന്നു. ഐതിഹാസികമായ ക്വാട്രോ ഓള്‍വീല്‍ഡ്രൈവ് സിസ്റ്റവും ഈ കാറുകളില്‍ വരുന്നു.

അത്യാധുനിക സാങ്കേതിക വിദ്യയും ആഡംബര സൗകര്യവും വാഗ്ദാനം ചെയ്യുന്നതിലുള്ള ഔഡിയുടെ പ്രതിബദ്ധതയാണ് Q3, Q3 സ്‌പോര്‍ട്ട്ബാക്ക് ബോള്‍ഡ് എഡിഷന്‍ മോഡലുകളിലൂടെ പ്രകടമാകുന്നത്. പരിമിതമായ യൂണിറ്റുകളില്‍ വരുന്ന Q3, Q3 സ്‌പോര്‍ട്ട്ബാക്ക് ബോള്‍ഡ് എഡിഷന്‍ കമ്പനി പ്രതീക്ഷിക്കും പോലെ തന്നെ വേഗത്തില്‍ വിറ്റുതീരാന്‍ സാധ്യതയുണ്ട്.

More from DriveSpark

Article Published On: Friday, May 10, 2024, 17:40 [IST]
English summary
Audi q3 q3 sportback bold editions launched in india price specs feature details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X