സെലിബ്രിറ്റികളും പണക്കാരും ഇനി കൂടുതൽ "ബോൾഡ്"! മൂന്നാമത്തെ എസ്‌യുവിക്കും ബോള്‍ഡ് എഡിഷന്‍ സമ്മാനിച്ച് ഔഡി
ഉത്സവ സീസണ ലക്ഷ്യം വെച്ച് ഔഡി പുതിയ Q5 ബോള്‍ഡ് എഡിഷന്‍ വിപണിയില്‍ എത്തിച്ചു. ബോള്‍ഡ് എഡിഷന്‍ ട്രീറ്റ്മെന്റ് ലഭിക്കുന്ന മൂന്നാമത്തെ ഔഡി എസ്‌യുവിയാണ് Q5. കഴിഞ്ഞ ഏതാനും മാസങ്ങളില ജര്‍മന്‍ ബ്രാന്‍ഡ് Q7, Q3, Q3 സ്പോര്‍ട്ബാക്ക് എന്നിവയുടെ ബോള്‍ഡ് എഡിഷന്‍ പുറത്തിറക്കിയിരുന്നു. ഔഡി Q7 ബോള്‍ഡ് എഡിഷന്‍ 97.84 ലക്ഷം രൂപയ്ക്ക് പുറത്തിറക്കിയപ്പോള്‍ Q3, Q3 സ്‌പോര്‍ട്ബാക്ക് ബോള്‍ഡ് എഡിഷനുകള്‍ യഥാക്രമം 54.65 ലക്ഷം രൂപയ്ക്കും 55.71 ലക്ഷം രൂപയ്ക്കുമാണ് പുറത്തിറക്കിയത്. 72.30 ലക്ഷം രൂപയാണ് ഔഡി Q5 ബോള്‍ഡ് എഡിഷന്റെ വില.
70.80 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലയുള്ള Q5 ടെക്നോളജിയേക്കാള്‍ 1.5 ലക്ഷം രൂപ കൂടുതലാണ് ബോള്‍ഡ് എഡിഷന്റെ വില. കുറഞ്ഞ വിലയില്‍ പ്രീമിയം പ്ലസ് ട്രിമ്മിലും (65.51 ലക്ഷം രൂപ) Q5 വാഗ്ദാനം ചെയ്യുന്നു. എക്സ്ഷോറൂം വിലകളാണിത്. ഔഡി Q5 ബോള്‍ഡ് എഡിഷന്‍ പരിമിതമായ യൂണിറ്റുകളിലായിരിക്കും ലഭ്യമാകുക. എന്നാല്‍ ഈ കാറിന്റെ എത്ര യൂണിറ്റുകള്‍ നിര്‍മിക്കുമെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ബ്രാന്‍ഡിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലോ അംഗീകൃത ഡീലര്‍ഷിപ്പുകളോ സന്ദര്‍ശിച്ച് ഉപഭോക്താക്കള്‍ക്ക് മോഡല്‍ ബുക്ക് ചെയ്യാം. ഗ്ലേസിയര്‍ വൈറ്റ്, നവര ബ്ലൂ, മൈത്തോസ് ബ്ലാക്ക്, ഡിസ്ട്രിക്റ്റ് ഗ്രീന്‍, മാന്‍ഹട്ടന്‍ ഗ്രേ എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ Q5 ബോള്‍ഡ് എഡിഷന്‍ ലഭിക്കും. എസ്‌യുവിയുടെ മൊഞ്ച് കൂട്ടാനായി 'ബ്ലാക്ക് സ്റ്റൈലിംഗ് പാക്കേജ്' ഔഡി Q5 ബോള്‍ഡ് എഡിഷനില്‍ നല്‍കിയിട്ടുണ്ട്.
ഗ്രില്‍, ഔഡി എംബ്ലങ്ങള്‍, വിന്‍ഡോ സറൗണ്ടിംഗ്, എക്സ്റ്റീരിയര്‍ മിററുകള്‍, റൂഫ് റെയിലുകള്‍ എന്നിവയില്‍ ഹൈ ഗ്ലോസ് ബ്ലാക്ക് ആക്‌സന്റുകളാണ് എസ്‌യുവിക്ക് ലഭിക്കുന്നത്. സൗന്ദര്യവര്‍ധക മാറ്റങ്ങള്‍ക്കൊപ്പം ഔഡി Q5 ബോള്‍ഡ് എഡിഷനില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് ചില അഡീഷനല്‍ ഫീച്ചറുകളും നല്‍കിയിട്ടുണ്ട്. 19 ഇഞ്ച് ഔഡി സ്‌പോര്‍ട് വീലുകളും എല്‍ഇഡി ഹെഡ്‌ലാമ്പുകളും ടെയില്‍ലൈറ്റുകളും ആറ് ഡ്രൈവ് മോഡുകളും സഹിതം ഡാംപര്‍ കണ്‍ട്രോളോടുകൂടിയ സസ്പെന്‍ഷന്‍ സംവിധാനവും ഇതിന് ലഭിക്കുന്നു.
പനോരമിക് സണ്‍റൂഫ്, മെമ്മറി ഫംഗ്ഷനുളള പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, 360 ഡിഗ്രി ക്യാമറയുള്ള പാര്‍ക്ക് അസിസ്റ്റ്, 3D ഇഫക്റ്റുകളുള്ള B&O പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവ വാഗ്ദാനം ചെയ്യുന്നു. ഔഡി വെര്‍ച്വല്‍ കോക്ക്പിറ്റ് പ്ലസ്, ഔഡി സ്മാര്‍ട്ട്ഫോണ്‍ ഇന്റര്‍ഫേസ് എന്നിവയും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എട്ട് എയര്‍ബാഗുകള്‍ ഉള്‍പ്പെടെയുള്ള സേഫ്റ്റി ഫീച്ചറുകളും ഔഡി Q5 ബോള്‍ഡ് എഡിഷനില്‍ വരുന്നു.
സര്‍ഫസ്, കോണ്ടൂര്‍ ലൈറ്റിംഗിനും വിശാലമായ നിറങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആംബിയന്റ് ലൈറ്റിംഗും കസ്റ്റമൈസേഷന്റെ ഭാഗമായി നോക്കാവുന്നതാണ്. പിയാനോ ബ്ലാക്ക് ഇന്‍ലേകളോട് കൂടിയ അറ്റ്ലസ് ബീജ്, ഒകാപി ബ്രൗണ്‍ ലെതറെറ്റ് അപ്ഹോള്‍സ്റ്ററി എന്നിവയും ലഭ്യമാണ്. 261 bhp പവറും 370 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ TFSi പെട്രോള്‍ എഞ്ചിനാണ് ഔഡി Q5 ബോള്‍ഡ് എഡിഷന് തുടിപ്പേകുന്നത്.
ഈ എഞ്ചിന്‍ 7 സ്പീഡ് ഡിസിടി ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ എസ്‌യുവിക്ക് വെറും 6.1 സെക്കന്‍ഡില്‍ നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത തൊടും. പരമാവധി വേഗത മണിക്കൂറില്‍ 240 കിലോമീറ്ററായി ഇലക്ട്രോണിക്കലി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയിലെ മെര്‍സിഡീസ് ബെന്‍സ് GLC, ബിഎംഡബ്ല്യു X3 എന്നിവയ്ക്കെതിരെയാണ് ഔഡി Q5 മത്സരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








