ഇന്ത്യയില്‍ ഇത്രയും പണക്കാരോ? 17 വര്‍ഷം കൊണ്ട് ഔഡി രാജ്യത്ത് വിറ്റ കാറുകളുടെ എണ്ണം കേട്ടോ...
എന്റെ കുട്ടിക്കാലത്ത് മൂന്ന് ആഡംബര കാര്‍ ബ്രാന്‍ഡുകളുടെ പേര് പറയാന്‍ പറഞ്ഞാല്‍ കണ്ണുംപൂട്ടി പറയുന്ന പേരുകളാണ് മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, ഔഡി എന്നിവ. ലോകത്ത് മറ്റ് പല ബ്രാന്‍ഡുകളുടെ പേരുകള്‍ മറന്നാലും ബഹുഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും ലക്ഷ്വറി കാര്‍ ബ്രാന്‍ഡുകള്‍ എന്ന് പറഞ്ഞാല്‍ ഇതായിരിക്കും. ഇന്ത്യയില്‍ വില്‍പ്പനയുടെ കാര്യത്തിലും മുന്നിലുള്ള മൂന്ന് ആഡംബര കാര്‍ ബ്രാന്‍ഡുകളാണ് ഇവ. ഇപ്പോള്‍ ഇന്ത്യയില്‍ 1 ലക്ഷം കാറുകള്‍ വിറ്റ് സുപ്രധാന വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഔഡി. 2007-ലാണ് ഔഡി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അങ്ങനെ വരുമ്പോള്‍ 17 വര്‍ഷമെടുത്താണ് ഔഡി ഈ അസുലഭ നേട്ടം കൊയ്തത്.
ചൈന, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ലക്ഷ്വറി കാര്‍ വിപണി താരതമ്യേന ചെറുതാണ്. ജര്‍മ്മനിയില്‍ നിന്നുള്ള ആഡംബര കാര്‍ കമ്പനികളാണ് ഇവിടം പ്രധാനമായും ഭരിക്കുന്നത്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഭാഗമായിട്ടുള്ള ഔഡി മെര്‍സിഡീസ് ബെന്‍സും ബിഎംഡബ്ല്യുവും കഴിഞ്ഞാല്‍ ഇന്ത്യയില്‍ ആഡംബര കാറുകളുടെ വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്താണ്.2007 മുതലാണ് ഔഡി ഇന്ത്യയില്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്ന് തുടക്കത്തില്‍ സൂചിപ്പിച്ചല്ലോ.

എന്നാല്‍ അതിനും പതിറ്റാണ്ടുകള്‍ മുമ്പേ ഔഡി കാറുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഓടിയിരുന്നു. എന്നാല്‍ കസ്റ്റം റൂട്ട് വഴിയാണ് ഇവ ഇന്ത്യയില്‍ എത്തിച്ചത്. 2007 മുതലാണ് ഔഡി ഔദ്യോഗികമായി ഇന്ത്യയില്‍ കാറുകള്‍ വില്‍ക്കാന്‍ തുടങ്ങിയത്. ആദ്യത്തെ വര്‍ഷം 350 കാറുകളാണ് ഔഡി ഇന്ത്യയില്‍ വിറ്റത്. തുടക്കകാലത്ത് ഔഡി A4 പോലെയുള്ള കാറുകളില്‍ നിന്നായിരുന്നു കമ്പനി പ്രാരംഭ മുന്നേറ്റമുണ്ടാക്കിയത്. എന്നാല്‍ ഇന്ന് Q3, Q3 സ്‌പോര്‍ട്ട്ബാക്ക് എന്നീ മോഡലുകളാണ് ബ്രാന്‍ഡിന്റെ ചാട്ടുളികളായി നിലകൊള്ളുന്നത്.
ഏകദേശം 17 വര്‍ഷത്തിന് ശേഷം ഔഡി കമ്പനി ഇന്ത്യയില്‍ ഒരു ലക്ഷം കാര്‍ വില്‍പ്പന എന്ന നാഴികക്കല്ല് വിജയകരമായി പിന്നിട്ടു. ഇന്ത്യയില്‍ പ്രതിവര്‍ഷം ശരാശരി 5,500 മുതല്‍ 6,000 വരെ ഓഡി കാറുകള്‍ വില്‍ക്കപ്പെടുന്നു. ഔഡി തങ്ങളുടെ ഇലക്ട്രിക് കാറുകള്‍ ഉള്‍പ്പെടെയുള്ള പോര്‍ട്‌ഫോളിയോ അനുദിനം വലുതാക്കുന്നതിനാല്‍ വരും വര്‍ഷങ്ങളില്‍ വില്‍പ്പന അതിവേഗം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഔഡിയില്‍ ഏറ്റവും പുതുതായി ഇന്ത്യയില്‍ അവതരിപ്പിച്ച ആഡംബര എസ്‌യുവിയാണ് Q8. ആഡംബര എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് 1.17 കോടി രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യാന്തര വിപണിയില്‍ അവതരിപ്പിച്ച പുതിയ ഔഡി Q8 എസ്‌യുവിയുടെ ബുക്കിംഗ് അടുത്തിടെ ഇന്ത്യയില്‍ ആരംഭിച്ചിരുന്നു. 5 ലക്ഷം രൂപ ടോക്കണ്‍ തുക നല്‍കി ഉപഭോക്താക്കള്‍ക്ക് ഈ കാര്‍ ബുക്ക് ചെയ്യാം.
മൊത്തം 8 വ്യത്യസ്ത കളര്‍ ഓപ്ഷനുകളിലാണ് ഔഡി Q8 ഇന്ത്യയില്‍ ലഭ്യമാകുക. പുത്തന്‍ ഔഡി Q8 എസ്‌യുവിക്ക് അപ്‌ഡേറ്റഡ് സ്‌റ്റൈലിംഗ് ഘടകങ്ങളും ഫീച്ചര്‍ അപ്‌ഗ്രേഡുകളു ലഭിക്കുന്നുണ്ടെങ്കിലും പവര്‍ട്രെയിനില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ഈ പുതിയ ഔഡി കാറിനുള്ളിലെ ഡാഷ്ബോര്‍ഡില്‍ 3 സ്‌ക്രീനുകളാണ് നല്‍കിയിരിക്കുന്നത്.

ഈ 3 സ്‌ക്രീനുകളും ഇന്‍ഫോടെയ്ന്‍മെന്റ്, എസി കണ്‍ട്രോള്‍ പാനല്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയ്ക്കുള്ളതാണ്. 48-വോള്‍ട്ട് മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ഘടിപ്പിച്ച 3.0 ലിറ്റര്‍ TFSI എഞ്ചിനാണ് Q8-ന് കരുത്ത് പകരുന്നത്. ഇത്തരം പുതിയ ലോഞ്ചുകള്‍ കൊണ്ട് ഔഡി കാറുകളുടെ വില്‍പ്പന വര്‍ധിക്കുമെന്ന് ഉറപ്പാണ്.
ഇന്ത്യയില്‍ ആദ്യത്തെ ഒരു ലക്ഷം കാറുകള്‍ വില്‍ക്കാന്‍ ഓഡിക്ക് 17 വര്‍ഷമെടുത്തു. എന്നാല്‍ അടുത്ത 1 ലക്ഷം വില്‍പ്പനക്ക് ഇത്ര സമയമെടുത്തേക്കില്ല. ഇപ്പോള്‍, ഇന്ത്യയിലെ 42 ശതമാനം ഔഡി ഉപഭോക്താക്കളും 40 വയസ്സിന് താഴെയുള്ളവരാണ്. 70 ശതമാനവും 50 വയസ്സില്‍ താഴെയുള്ളവരും ഔഡിയുടെ ഇന്ത്യയിലെ കാര്‍ ഉടമകളില്‍ ഏകദേശം 11 ശതമാനവും സ്ത്രീകളാണെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.
അത്യാധുനിക സാങ്കേതിക വിദ്യയും ഡ്രൈവ് ഗുണനിലവാരവും പോലുള്ള ഘടകങ്ങളാണ് ഔഡിയിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങള്‍. ഇന്ത്യയില്‍ കോടികള്‍ സമ്പാദിക്കുന്ന യംഗ് പ്രഫഷനലുകളുടെയും ബിസിനസുകാരുടെയും എണ്ണം ഓരോ വര്‍ഷവും കൂടുകയാണ്. അങ്ങനെ വരുമ്പോള്‍ ഔഡി കാറുകളുടെ വില്‍പ്പനയിലും ഓരോ വര്‍ഷവും ക്രമാനുഗതമായ വളര്‍ച്ച കാണുന്നു.


Click it and Unblock the Notifications








