ഇനി ഞങ്ങളായിട്ട് വില കൂട്ടിയില്ല എന്ന് വേണ്ട! ജനുവരി 1 മുതൽ ഔഡിയുടെ വിലകൾ ഇങ്ങനെ

2024 അവസാനിക്കാൻ കുറച്ച് ആഴ്ചകൾ മാത്രമേ ഉളളു. സാധാരണ വർഷാവാനം വാഹന കമ്പനികൾ തങ്ങളുടെ മോഡലുകൾക്ക് അുത്ത വർഷം ജനുരി മുതൽ വില വർധിപ്പിക്കുന്നത് സാധാരണയാണ്. എന്നാൽ 2024 ഡിസംബർ ആയപ്പോൾ തന്നെ ആഡംബര വാഹ നിർമാതാക്കളായ മെർസിീസ് ബെൻസും, ബിഎംഡബ്ല്യുവും തങ്ങളുടെ മോഡലുകൾക്ക് വില വർധിപ്പിക്കുകയാണ് എന്ന വാർത്ത പുറത്ത് വിട്ടിട്ടുണ്ട്. അപ്പോഴാണ് ജർമൻ വാഹന നിർമാതാക്കളായ ഔഡിയും പുതിയ ഒരു വിവരം പുറത്ത് വിട്ടിരിക്കുന്നത്. 2025 ജനുവരി ഒന്ന് മുതൽ തങ്ങളുടെ എല്ലാ മോഡലുകൾക്കും 3 ശതമാനം വില വർധനവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ഔഡിയുടെ ലൈനപ്പിലേക്ക് നോക്കിയാൽ ഇതിൽ A4, A6 പോലുള്ള എ-സീരീസ് സെഡാനുകളും അടുത്തിടെ പുറത്തിറക്കിയ Q7 ഫേസ്‌ലിഫ്റ്റ്, Q8 മോഡലുകൾ പോലുള്ള നിരവധി എസ്‌യുവികളും ഉൾപ്പെടുന്നുണ്ട് എന്നതാണ പ്രത്യേകത. ക്യൂ 3, സ്‌പോർട്ട്ബാക്ക് ഡെറിവേറ്റീവ് തുടങ്ങിയ കോംപാക്റ്റ് ഓഫറുകളും ഇ-ട്രോൺ ബാഡ്ജിന് കീഴിലുള്ള നിരവധി ഇലക്ട്രിക് മോഡലുകളും ഉയർന്ന പ്രകടനമുള്ള ആർഎസ് വാഹനങ്ങളുടെ നീണ്ട നിരയു ഔഡിയുടെ ലൈനപ്പിൽ സ്ഥാനം പിടിക്കുന്നുണ്ട്.

audi price hike

പുതിയ ലോഞ്ചിൻ്റെ വാർത്തകളിലേക്ക് വന്നാൽ തങ്ങളുടെ മോഡൽ നിരയിലേക്ക് 2025 മോഡൽ Q7 ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കിയിരിക്കുകയാണ്. ലക്ഷ്വറി എസ്‌യുവിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് നവംബറിൽ ആരംഭിച്ചിരുന്നു. 2025 മോഡൽ ഔഡി Q7 കമ്പനിയുടെ ഔറംഗബാദ് പ്ലാൻ്റിൽ പ്രാദേശികമായാണ് നിർമിക്കുന്നത്. പുത്തൻ എസ്‌യുവിയിലെ മാറ്റങ്ങളിലേക്ക് വന്നാൽ റീഡിസൈൻ ചെയ്‌ത മുൻവശമായിരിക്കും ഏറ്റവും ശ്രദ്ധേയം. നിലവിലെ മോഡലിലെ തിരശ്ചീന സ്ലാറ്റുകൾക്ക് പകരമായി ഒക്ടഗണൽ ഫ്രണ്ട് ഗ്രില്ലാണ് പ്രധാന ആകർഷണം.

ഗ്രില്ലിലെ പുതിയതും വലുതുമായ മെഷിന് സാറ്റിൻ സിൽവർ ഫിനിഷ് കമ്പനി കൊടുത്തിരിക്കുന്നത് പ്രീമിയംനെസ് ഉയർത്താൻ സഹായിച്ചിട്ടുണ്ട്. എൽഇഡി ഡിആർഎല്ലുകൾ ഇപ്പോൾ പുതിയ 'മാട്രിക്സ് എച്ച്ഡി' എൽഇഡി ലാമ്പുകൾക്കൊപ്പമാണ് കൊടുത്തിരിക്കുന്നത്. പുതിയ ലോവർ സെൻട്രൽ എയർ ഇൻടേക്കും സൈഡ് എയർ കർട്ടനുകളും സഹിതം മുന്നിലേയും പിന്നിലേയും ബമ്പറുകളും കമ്പനി പരിഷ്‌ക്കരിച്ചിരിച്ചിട്ടുണ്ട്.

വശക്കാഴ്ച്ചയിൽ പുതിയ അലോയ് വീൽ ഡിസൈനായിരിക്കും മുന്നിട്ട് നിൽക്കുക. സഖീർ ഗോൾഡ്, വൈറ്റോമോ ബ്ലൂ, മൈത്തോസ് ബ്ലാക്ക്, സമുറായി ഗ്രേ, ഗ്ലേസിയർ വൈറ്റ് എന്നിവയുൾപ്പെടെ അഞ്ച് കളർ ഓപ്ഷനുകളോടെയാണ് 2025 ഔഡി Q7 ഫെയ്‌സ്‌ലിഫ്റ്റ് വാഗ്ദാനം ചെയ്യുക. അലുമിനിയം റൂഫ് റെയിലുകൾ, പാർക്ക് അസിസ്റ്റും കോൺട്രാസ്റ്റ് സ്റ്റിച്ചിംഗുമുള്ള റിയർവ്യൂ ക്യാമറ എന്നിവയാണ് ലക്ഷ്വറി എസ്‌യുവിയുടെ മറ്റ് സവിശേഷതകൾ.

ക്യാബിൻ ലേഔട്ട് മാറ്റമില്ലാതെ തുടരുന്നുണ്ട് എങ്കിലും സെഡാർ ബ്രൗൺ, സൈഗ ബീജ് ഇന്റീരിയർ കളർ ഓപ്ഷനുകൾ ഉപയോഗിച്ച് പുതുമ കൊണ്ടുവരും. അതോടൊപ്പം തന്നെ ആമസോൺ മ്യൂസിക്, സ്‌പോട്ടിഫൈ തുടങ്ങിയ തേർഡ്-പാർട്ടി ആപ്പുകളെ പിന്തുണയ്‌ക്കുന്ന അപ്‌ഡേറ്റ് ചെയ്‌ത ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും പുതിയ Q7 -ൽ അവതരിപ്പിച്ചിട്ടുണ്ട്.

വെർച്വൽ കോക്ക്പിറ്റ് ഇൻസ്ട്രുമെൻ്റ് കൺസോളിൽ ADAS സ്യൂട്ടിൻ്റെ ഭാഗമായുള്ള മാറ്റങ്ങളുമുണ്ട്. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, 19-സ്പീക്കർ ബാംഗ് ആൻഡ് ഒലുഫ്‌സെൻ സൗണ്ട് സിസ്റ്റം, കിക്ക് സെൻസറുള്ള പവർഡ് ടെയിൽഗേറ്റ്, ഇലക്‌ട്രോണിക് ഫോൾഡിംഗ് തേർഡ് റോ സീറ്റുകൾ, എയർ ക്വാളിറ്റി കൺട്രോൾ എന്നിവ പോലുള്ള കിടിലൻ ഫീച്ചറുകളും എസ്‌യുവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സുരക്ഷയുടെ കാര്യത്തിൽ പുതിയ Q7 ഫെയ്‌സ്‌ലിഫ്റ്റിൽ എട്ട് എയർബാഗുകൾ, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, ഇബിഡി ഉള്ള എബിഎസ് എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. 3.0 ലിറ്റർ V6 ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് പുതിയ Q7 എസ്‌യുവിയുടെ ഹൃദയം. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന എഞ്ചിന് 335 bhp പവറിൽ പരമാവധി 500 Nm torque വരെ നൽകാനാവും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, December 2, 2024, 18:45 [IST]
English summary
Audi will increase the ex showroom prices of its entire portfolio by 3 percent details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X