പണമല്ല, കംഫര്‍ട്ട് മുഖ്യം! ഇന്ത്യയില്‍ വില്‍ക്കുന്ന 3 കാറുകളില്‍ 1 ഓട്ടോമാറ്റിക്

ഇന്ത്യയില്‍ കാറുകള്‍ വാങ്ങുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി ഇന്ത്യ മാറിയതും അടുത്ത കാലത്താണ്. ഈ സ്ഥാനത്തിനായി ഇന്ത്യ ജപ്പാനുമായി പൊരിഞ്ഞ പോരാട്ടത്തിലാണ്. ഇന്ത്യന്‍ വിപണിയുടെ സാധ്യതകള്‍ കണ്ടറിഞ്ഞ് വിദേശ ബ്രാന്‍ഡുകള്‍ കൂട്ടമായി ഒഴുകിയെത്തിയതോടെ കാറുകളുടെ നിലവാരം വളരെ ഉയര്‍ന്നിട്ടുണ്ട്. പണ്ട് ഹൈ-എന്‍ഡ് കാറുകളില്‍ കണ്ടിരുന്ന പല ഫീച്ചറുകളും ഇന്ന് ബജറ്റ് കാറുകളില്‍ കണ്ടുവരുന്നു. ഉപഭോക്തൃ താല്‍പര്യത്തിലെ മാറ്റങ്ങള്‍ ഇന്ന് മാര്‍ക്കറ്റില്‍ പ്രകടമാണ്. കൂടുതല്‍ പണംമുടക്കിയാലും യാത്ര ആഡംബരപൂര്‍ണമായിരിക്കണമെന്ന ചിന്താഗതിയാണ് കൂടുതല്‍ ആളുകള്‍ക്കും.

ജനങ്ങളുടെ ആവശ്യാനുസരണം വിവിധ ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്ന വ്യത്യസ്ത മോഡലുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ചിലരുടെ വീടുകളില്‍ വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ഒന്നിലേറെ കാറുകളും കാണാം. കാര്‍ ഓടിക്കുന്നവരുടെ സൗകര്യാര്‍ത്ഥമാണ് ഓരോ പുതിയ ടെക്‌നോളജിയും കണ്ടുപിടിക്കുന്നത്. ഡ്രൈവിംഗ് സൗകര്യപ്രദവും എളുപ്പവുമാക്കാനാണ് കാറുകളില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ കൊണ്ടുവന്നിട്ടുള്ളത്.

manual or automatic gear

ക്ലച്ച് ചവിട്ടി ഗിയര്‍ മാറ്റിയുള്ള യാത്രകള്‍ പ്രത്യേകിച്ചും ഗതാഗതക്കുരുക്ക് നിറഞ്ഞ ഇന്ത്യന്‍ റോഡുകളില്‍ തലവേദനയുണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ സ്ത്രീകളും മുതിര്‍ന്ന പൗരന്മാരും ഓട്ടോമാറ്റിക് കാറുകളാണ് ഇഷ്ടപ്പെടുന്നത്. ഓടിക്കാന്‍ എളുപ്പമുള്ളത് ഓട്ടോമാറ്റിക് കാറുകള്‍ ആണെങ്കിലും വില്‍പ്പനയില്‍ മുമ്പന്‍ മാനുവല്‍ കാറുകള്‍ തന്നെയാണ്. മാനുവലിനെ അപേക്ഷിച്ച് വില്‍പ്പന കുറവാണെങ്കിലും ഇന്ത്യയിലെ മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ ഓട്ടോമാറ്റിക് കാറുകള്‍ വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നതായി ഇക്കണോമിക്‌സ് ടൈംസ് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യന്‍ വിപണിയിലെ മാനുവല്‍ കാറുകളെ അപേക്ഷിച്ച് ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനുള്ള കാറുകള്‍ക്ക് 60,000 മുതല്‍ 2 ലക്ഷം രൂപ വരെ കൂടുതല്‍ മുടക്കേണ്ടതായുണ്ട്. എന്നിരുന്നാലും രാജ്യത്തെ മെട്രോ നഗരങ്ങളെ വീര്‍പ്പുമുട്ടിക്കുന്ന ഗതാഗതക്കുരുക്കുകള്‍ കാരണം പലരും ഉയര്‍ന്ന വില കൊടുത്താലും സാരമില്ല ഓട്ടോമാറ്റിക് കാര്‍ മതിയെന്ന നിലപാടിലാണെന്ന് സര്‍വേ പറയുന്നു.

automatic gear

നേരത്തെ പറഞ്ഞപോലെ ട്രാഫിക്കില്‍ വാഹനം ഓടിക്കുമ്പോള്‍ മാനുവല്‍ ഗിയര്‍ബോക്‌സുമായി വരുന്ന കാറിന്റെ ഡ്രൈവര്‍ ഇടക്കിടെ ഗിയര്‍ മാറ്റേണ്ടി വരും. ഓട്ടോമാറ്റിക് കാറാണെങ്കില്‍ ഈ തലവേദനയില്ല. സ്‌കൂട്ടര്‍ ഓടിക്കുന്നതുപോലെ കാര്‍ കൊണ്ടുനടക്കാം. പ്രത്യേകിച്ച് വൈകീട്ട് ജോലി കഴിഞ്ഞ് ക്ഷീണിച്ച് വരുന്നവര്‍ക്ക് ട്രാഫിക് ജാമുകളില്‍ ഓട്ടോമാറ്റിക് കാറുകള്‍ വലിയ ആശ്വാസമാകുന്നു. ഇന്ത്യയില്‍ വില്‍ക്കുന്ന 100 വാഹനങ്ങളില്‍ 26 വാഹനങ്ങളും ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനോട് കൂടി വരുന്നതാണെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം വിറ്റ 100 വാഹനങ്ങളില്‍ 16 വാഹനങ്ങള്‍ മാത്രമായിരുന്നു ഓട്ടോമാറ്റിക്. ഇപ്പോള്‍ ഇതില്‍ 10 എണ്ണത്തിന്റെ വര്‍ധനവുണ്ട്. ഇന്ത്യയിലെ മികച്ച 20 നഗരങ്ങളില്‍ ജാറ്റോ ഡൈനാമിക്‌സ് നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് ഈ ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അതായത് ഇന്ത്യയില്‍ വില്‍ക്കുന്ന മൂന്ന് കാറുകളില്‍ ഒന്ന് ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനുള്ള കാറാണെന്നാണ് ഇതില്‍ പറയുന്നത്.

automatic gear

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ആകെ 83 മോഡലുകള്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നു. മാരുതി സുസുക്കി, ടൊയോട്ട, ടാറ്റ, മഹീന്ദ്ര, ഹ്യുണ്ടായി, കിയ എന്നിവയെല്ലാം ഓട്ടോമാറ്റിക് കാറുകള്‍ വില്‍പ്പനക്കെത്തിക്കുന്നു. വ്യത്യസ്ത തരത്തിലുള്ള ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഇന്ന് ലഭ്യമാണ്. അവ ഉള്‍പ്പെടുത്തി വേരിയന്റ് പട്ടിക വിപുലീകരിക്കുന്ന തിരക്കിലാണ് കമ്പനികള്‍.

ഇന്ത്യയില്‍ വില്‍ക്കുന്ന 100 ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷന്‍ കാറുകളില്‍ 60 ശതമാനം കാറുകളും സിവിടി ഗിയര്‍ ബോക്സ് ഓപ്ഷനുമായാണ് വിറ്റഴിക്കുന്നത്. മുന്തിയ മോഡല്‍ കാറുകളിലും ഈ ഗിയര്‍ ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നതിനാല്‍ ഈ ഗിയര്‍ബോക്‌സ് ആളുകള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. അടുത്ത കാലത്തായി താഴ്ന്ന വേരിയന്റുകളിലും സിവിടി ഗിയര്‍ബോക്‌സ് ഉള്‍ക്കൊള്ളിച്ച് തുടങ്ങിയിട്ടുണ്ട്.
ഓട്ടോമാറ്റിക് കാറുകള്‍ക്ക് മാനുവല്‍ വേരിയന്റുകളേക്കാള്‍ വില കൂടാനുള്ള കാരണം അതിന്റെ ഭാഗങ്ങള്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നത് കൊണ്ടാണ്.

മാരുതിയും മഹീന്ദ്രയുമടക്കമുള്ള ചില കമ്പനികള്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു. ഇത്തരം പാര്‍ട്‌സുകള്‍ തദ്ദേശീയമായി നിര്‍മിച്ചാല്‍ ഓട്ടോമാറ്റിക് കാറുകളുടെ വില കുറയ്ക്കാന്‍ സാധിക്കും. അങ്ങനെ വന്നാല്‍ ഭാവിയില്‍ ഈ കാറുകളുടെ വില്‍പ്പന വീണ്ടും ഉയരും. കാരണം ഓട്ടോമാറ്റിക് കാര്‍ വാങ്ങിയാല്‍ കൊള്ളാമെന്ന് മനസ്സില്‍ ഉള്ളവര്‍ പോലും വില വ്യത്യാസം കാരണം മാനുവല്‍ തെരഞ്ഞെടുക്കാറുണ്ട്. വില കുറഞ്ഞാല്‍ അവര്‍ കൂടി ഓട്ടോമാറ്റിക്കിലേക്ക് മാറും.

More from DriveSpark

Article Published On: Tuesday, October 15, 2024, 16:02 [IST]
English summary
Automatic car numbers increased in top indian cities accounts 26 percentage of total sales
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X