കാര്‍പ്രേമികളായ കലാസ്വാദകരെ മാടിവിളിച്ച് 'ഓട്ടോമോട്ടീവ് റാപ്സോഡി'; നടക്കാന്‍ പോകുന്നത് ഇവിടെ
വാഹനപ്രേമികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് വണ്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാം തന്നെ ആനന്ദദായകങ്ങളാകളാണ്. നിങ്ങള്‍ ഒരു വാഹനപ്രേമിയും ഒപ്പം കലാപ്രേമിയുമാണെങ്കില്‍ അടുത്തമാസം ബാംഗ്ലൂരിലേക്ക് വിട്ടോളൂ. 2024 ഓഗസ്റ്റ് ഒമ്പത് മുതല്‍ 11 വരെ ആര്‍ട്ട് ഹൗസ് ഗാലറിയില്‍ അരങ്ങേറുന്ന 'ഓട്ടോമോട്ടീവ് റാപ്സോഡി' (Automotive Rhapsody) പ്രദര്‍ശനം കലാപ്രേമികളും കാര്‍ പ്രേമികളും ഒരുപോലെ ആകര്‍ഷിക്കും. ആര്‍ട്ടെല്ലയുടെ സ്ഥാപകയായ ബെലിന്‍ഡ ഫെര്‍ണാണ്ടസ് ക്യൂറേറ്റ് ചെയ്ത ഇവന്റില്‍ ഓട്ടോമോട്ടീവ് തീമുകളിലുള്ള കലാസൃഷ്ടികളുടെ (Automotive Themed Artworks) ആകര്‍ഷകമായ പ്രദര്‍ശനം നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
'രാജാക്കന്‍മാരെയും സാധാരണക്കാരെയും ഒരുപോലെ കൊണ്ടുപോയ ഒരു ഭൂതകാലത്തിന്റെ സാരാംശം ഉള്‍ക്കൊള്ളുന്ന വിന്റേജ് ലോക്കോമോട്ടീവുകള്‍ രാജകുമാരി വിദിതയുടെ ചിത്രങ്ങളിലൂടെ ജീവസുറ്റതാക്കുന്ന ലോകത്തിലേക്ക് കടന്ന് വരിക. ബെംഗളൂരുവിലെ ആര്‍ട്ട് ഹൗസിലേക്ക് ഓട്ടോമോട്ടീവ് റാപ്സോഡി കൊണ്ടുവരുന്നതില്‍ അഭിമാനിക്കുന്നു' ബെലിന്‍ഡ ഫെര്‍ണാണ്ടസ് പറഞ്ഞു. ഓഗസ്റ്റ് ഒമ്പതിന് ബാംഗ്ലൂരിലെ 63 പാലസ് റോഡിലുള്ള ആര്‍ട്ട് ഹൗസ് ഗാലറിയില്‍ എക്സിബിഷന്‍ ആരംഭിക്കും.

അന്നേ ദിവസം വൈകിട്ട് 6.30ന് ആയിരിക്കും ഔദ്യോഗിക ഉദ്ഘാടനം അരങ്ങേറുക. ഓയില്‍ ഓണ്‍ കാന്‍വാസുകള്‍, വാട്ടര്‍ കളര്‍, ചാര്‍കോ പീസുകള്‍ എന്നിവയുള്‍പ്പെടെ ഓട്ടോമാബൈല്‍ ലോകത്ത് നിന്ന് വൈവിധ്യമാര്‍ന്ന കലാസൃഷ്ടികള്‍ സന്ദര്‍ശകര്‍ക്ക് എക്‌സിബിഷനില്‍ പ്രതീക്ഷിക്കാം. ഈ കലയും വാഹനങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്നവര്‍ക്ക് ആസ്വദിക്കാനുള്ള വക ഇവിടെയുണ്ടാകുമെന്ന് ഉറപ്പിച്ച് പറയാം.
'കലയുടെയും ഓട്ടോമോട്ടീവ് ഡിസൈനിന്റെയും ലോകങ്ങളെ സമന്വയിപ്പിക്കുന്ന പ്രദര്‍ശനമായ വിദിത സിംഗ് ബര്‍വാനി രാജകുമാരിയുടെ ഓട്ടോമോട്ടീവ് റാപ്സോഡി അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. വിദിത രാജകുമാരിയുടെ കലാസൃഷ്ടികള്‍ കാറുകളുടെ സൗന്ദര്യം ആഘോഷിക്കുക മാത്രമല്ല, ഓട്ടോമോട്ടീവ് പൈതൃകവുമായും പുതുമകളുമായുമുള്ള അവരുടെ അഗാധമായ ബന്ധത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു' ആര്‍ട്ട് ഹൗസിലെ ഗാലറി മാനേജര്‍ ജയന്തി ഷെഗര്‍ പറഞ്ഞു.
വാഹനങ്ങളോടുള്ള ഇഷ്ടത്തിനും കലാപരമായ കഴിവുകള്‍ക്കും പേരുകേട്ടയാളാണ് വിദിത സിംഗ് ബര്‍വാനി രാജകുമാരി. അവയുടെ സൗന്ദര്യവും സാങ്കേതിക വിസ്മയങ്ങളും ആഘോഷിക്കുന്നവ കൂടിയാണ് അവരുടെ ഒരോ സൃഷ്ടിയും. പ്രദര്‍ശനത്തിലൂടെ രാജകുമാരിയുടെ പെയിന്റിംഗുകളുടെ സാംസ്‌കാരിക പ്രാധാന്യത്തെക്കുറിച്ച് ആഴത്തിലറിയാനും സാധിക്കുന്നു. പ്രദര്‍ശനം കാണാന്‍ എത്തുന്നവര്‍ക്ക് വിദിത സിംഗ് ബര്‍വാനി രാജകുമാരിയുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും ലഭിക്കും.
രാജകുമാരിയുമായി നേരിട്ട് സംസാരിച്ച് അവരുടെ ഓരോ കലാസൃഷ്ടിയുടെ പിന്നിലെ പ്രചോദനങ്ങളെക്കുറിച്ചും അവയെ കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നേടാനുമാണ് അവസരം കൈവരുന്നത്. കലയും ഓട്ടോമോട്ടീവ് അഭിനിവേശവും സംഗമിക്കുന്ന ഈ എക്‌സിബിഷനിലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. ഓഗസ്റ്റ് ഒമ്പത് മുതല്‍ 11 വരെ ദിവസവും രാവിലെ 10.30 മുതല്‍ വൈകിട്ട് 6 വരെ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം. വാഹന-പ്രചോദിത കലാസൃഷ്ടിക്കള്‍ ധാരാളം സമയമെടുത്ത് ആസ്വദിക്കാന്‍ ഇതുവഴി സന്ദര്‍ശകര്‍ക്ക് സാധിക്കും.
കലാപ്രേമികള്‍ക്കും വാഹന പ്രേമികള്‍ക്കും ഒരുപോലെ അനുരണനം നല്‍കുന്ന ഒരു സിംഫണി സൃഷ്ടിച്ച് ഓട്ടോമോട്ടീവ് ഡിസൈനുമായി കല എങ്ങനെ മനോഹരമായി സംയോജിപ്പിക്കുമെന്ന് സാക്ഷ്യപ്പെടുത്താനുള്ള അപൂര്‍വ അവസരമാണ് പ്രദര്‍ശനം നല്‍കുന്നത്. അതുകൊണ്ട് ബാംഗ്ലൂരിലുള്ള വാഹനപ്രേമികളായ മലയാളികള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. ഇനിയും രണ്ടാഴ്ചയിലധികം സമയമുള്ളതിനാല്‍ കേരളത്തിലുള്ളവര്‍ക്കും വേണമെങ്കില്‍ പ്ലാന്‍ ചെയ്ത് ബാംഗ്ലൂരിലേക്ക് ഒരു ട്രിപ്പടിക്കാവുന്നതാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








