'പപ്പടമെന്ന' പേര് മായ്ക്കുമോ? ഭാരത് NCAP-ലേക്ക് അയക്കുന്ന ആദ്യ 3 കാറുകള്‍ വെളിപ്പെടുത്തി മാരുതി

കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ കാറുകളുടെ സേഫ്റ്റി വിലയിരുത്താനായി തദ്ദേശീയമായ 'ക്രാഷ് ടെസ്റ്റ്' കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാമിന് (Bharat NCAP) കീഴില്‍ പരീക്ഷിച്ച ആദ്യ കാറുകളായിരുന്നു ടാറ്റ മോട്ടോര്‍സിന്റെ ഹാരിയര്‍, സഫാരി എസ്‌യുവികള്‍. ഇവ രണ്ടും 5 സ്റ്റാര്‍ റേറ്റിംഗുകള്‍ സ്വന്തമാക്കി തങ്ങളുടെ ഉരുക്കുശക്തി ഒരിക്കല്‍ കൂടി തെളിയിച്ചു.

എന്നാല്‍ സേഫ്റ്റിയുടെ കാര്യത്തില്‍ പലപ്പോഴും പഴികേള്‍ക്കുന്ന കാര്‍ ബ്രാന്‍ഡാണ് മാരുതി സുസുക്കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വില്‍ക്കുന്ന കമ്പനിയാണെങ്കിലും മാരുതിയുടെ പല ജനപ്രിയ മോഡലുകളും ക്രാഷ് ടെസ്റ്റുകളില്‍ ലോക തോല്‍വികളായ മാറിയതാണ് ചരിത്രം. ഭാരത് NCAP പ്രാബല്യത്തില്‍ വന്നതോടെ മാരുതി കാറുളുടെ സേഫ്റ്റി റേറ്റിംഗ് എങ്ങനെ ആയിരിക്കുമെന്നറിയാനാണ് ഏവര്‍ക്കും ആകാംക്ഷ.

Baleno Brezza Grand Vitara Are The First Three Cars To Undergo Bharat NCAP

ഇപ്പോള്‍ തങ്ങള്‍ ആദ്യം ഭാരത് NCAP-ല്‍ പരീക്ഷണത്തിന് അയക്കുന്ന മൂന്ന് മോഡലുകള്‍ ഏതൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍. ബലേനോ ഹാച്ച്ബാക്കും ബ്രെസ, ഗ്രാന്‍ഡ് വിറ്റാര എസ്യുവികളുമാണ് ഭാരത് NCAP-ല്‍ പരീക്ഷണത്തിന് വിധേയമാകുന്ന തങ്ങളുടെ ആദ്യ കാറുകളെന്ന് മാരുതി സുസുക്കി ബുധനാഴ്ച വെളിപ്പെടുത്തി.

എന്നാല്‍ ഈ മൂന്ന് മോഡലുകള്‍ ഭാരത് NCAP-ല്‍ പരീക്ഷിക്കുമെന്ന കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ ഇന്ത്യന്‍ കാറുകള്‍ ഗ്ലോബല്‍ NCAP-ന് കീഴിലായിരുന്നു പരീക്ഷിച്ചിരുന്നത്. ബലേനോയും ബ്രെസ്സയും നേരത്തെ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിന് വിധേയമായിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന ഈ മോഡലുകള്‍ക്ക് ക്രാഷ് ടെസ്റ്റില്‍ സമ്മിശ്ര ഫലങ്ങള്‍ മാത്രമായിരുന്നു നേടാനായത്.

Baleno Brezza Grand Vitara Are The First Three Cars To Undergo Bharat NCAP

2021-ല്‍ അവസാനമായി ലാറ്റിന്‍ NCAP-ല്‍ പരീക്ഷിച്ചപ്പോള്‍ മാരുതി ബലേനോക്ക് നിരാശാജനകമായ ഫലമായിരുന്നു ലഭിച്ചത്. സീറോ സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗായിരുന്നു പ്രീമിയം ഹാച്ചിന്റെ സമ്പാദ്യം. എന്നാല്‍ ബലേനോയുടെ മുന്‍ തലമുറ മോഡലായിരുന്നു ലാറ്റിന്‍ NCAP-ല്‍ പരീക്ഷിച്ചിരുന്നത്. പിറ്റേ വര്‍ഷം സേഫ്റ്റി കൂട്ടി ജനപ്രിയനെ മുഖംമിനുക്കി കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു.

ആറ് എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റോടുകൂടിയ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ISOFIX മൗണ്ടുകള്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, എല്ലാ സീറ്റുകള്‍ക്കും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയടക്കം അധിക സുരക്ഷാ സവിശേഷതകളോടെയാണ് 2022-ല്‍ മാരുതി സുസുക്കി ബലേനോ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തിയത്.

Baleno Brezza Grand Vitara Are The First Three Cars To Undergo Bharat NCAP

ബ്രെസയിലേക്ക് വന്നാല്‍ സബ് 4 മീറ്റര്‍ എസ്‌യുവി 2018-ല്‍ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റുകള്‍ക്ക് വിധേയമായിരുന്നു. 4 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗുമായി മാരുതി വിറ്റാര ബ്രെസ മാനംകാത്തു. ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ISOFIX ആങ്കറേജുകള്‍ എന്നിവയായിരുന്നു പരീക്ഷണത്തിന് വിധേയമായ മോഡലില്‍ ഉണ്ടായിരുന്നത്. അധിക സേഫ്റ്റി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി 2022-ല്‍ കമ്പനി ബ്രെസ ഫെയ്‌സ്‌ലിഫ്റ്റും കൊണ്ടുവന്നു.

ആറ് എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്‌പി ), ഹില്‍ അസിസ്റ്റ്, ISOFIX എന്നിവയടക്കമുള്ള സേഫ്റ്റി ഫീച്ചറുകള്‍ സജ്ജീകരിച്ച നിലവിലുള്ള ബ്രെസ ഇടിക്കൂട്ടില്‍ എ പ്ലസ് നേടുമെന്നാണ് മാരുതി ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Baleno Brezza Grand Vitara Are The First Three Cars To Undergo Bharat NCAP

2022-ല്‍ മാരുതി സുസുക്കി പുറത്തിറക്കിയ ഗ്രാന്‍ഡ് വിറ്റാര മിഡ്‌സൈ് എസ്‌യുവി ഇതുവരെ ഇടിക്കൂട്ടില്‍ കയറിയിട്ടില്ല. ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ടയുമായി ചേര്‍ന്ന് മാരുതി സുസുക്കി വികസിപ്പിച്ച മോഡലാണ് ഗ്രാന്‍ഡ് വിറ്റാര. ഇതിന്റെ ടൊയോട്ട ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പായ ഹൈറൈഡറും വിപണിയിലുണ്ട്. ഏറ്റവും കൂടുതല്‍ സേഫ്റ്റി ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന മാരുതി കാറുകളില്‍ ഒന്നായതിനാല്‍ ഗ്രാന്‍ഡ് വിറ്റാര മികച്ച ഫലം പ്രതീക്ഷിക്കുന്നുണ്ട്.

ആറ് എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, യാത്രക്കാര്‍ക്കുള്ള ത്രീ-പോയിന്റ് സീറ്റ്‌ബെല്‍റ്റുകള്‍, 360 ഡിഗ്രി ക്യാമറ എന്നിവയുള്‍പ്പെടെ നിരവധി സേഫ്റ്റി ഫീച്ചറുകള്‍ ഗ്രാന്‍ഡ് വിറ്റാരയില്‍ ഉള്‍ക്കൊള്ളുന്നു. GNCAP ക്രാഷ് ടെസ്റ്റ് പ്രോട്ടോകോളിന് അനുസൃതമായി സമാരംഭം കുറിച്ച ഭാരത് NCAP ഭാവിയില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന കാറുകളെ നിലവിലുള്ളതിനേക്കാള്‍ സുരക്ഷിതമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിവിധ സേഫ്റ്റി ഘടകങ്ങള്‍ കണക്കിലെടുത്താണ് ഇത് നടപ്പാക്കുക. കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകാത്ത രീതിയിലുള്ള രൂപകല്‍പ്പന, ഘടനാപരമായ സുരക്ഷ, ആക്ടീവ്-പാസീവ് സേഫ്റ്റി അസിസ്റ്റ് ടെക്നോളജികള്‍, വാഹനത്തിലെ മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷ എന്നിവ ഇതില്‍ വിലയിരുത്തപ്പെടുന്നു. ഓഫ്‌സെറ്റ് ഡിഫോര്‍മബിള്‍ ബാരിയര്‍ ഫ്രണ്ടല്‍ ഇംപാക്റ്റ് ടെസ്റ്റ്, സൈഡ് ഇംപാക്റ്റ് ടെസ്റ്റ്, പോള്‍ സൈഡ് ഇംപാക്റ്റ് ടെസ്റ്റ് എന്നീ നടത്തേണ്ട മൂന്ന് ക്രാഷ്ടെസ്റ്റുകളെ അടിസ്ഥാനമാക്കിയായിരിക്കും റേറ്റിംഗ് നിശ്ചയിക്കുക.

More from DriveSpark

Article Published On: Thursday, January 25, 2024, 13:11 [IST]
English summary
Baleno brezza grand vitara are the first three cars from maruti suzuki to undergo bharat ncap cras
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X