ഇവി ലോകത്തേക്ക് ചുവടുവയ്ക്കാൻ ബെൻ്റ്ലിയും, ആദ്യ ഇവി എസ്‌യുവി എത്താൻ പോകുന്നത് 2026-ൽ
ആഡംബര വാഹനങ്ങളുടെ ലോകത്തെ മികച്ച ഒരു ബ്രാൻഡാണ് ബെൻ്റ്ലി. ഇവിയുടെ ലോകമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബ്രാൻഡും ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവയ്ക്കുകയാണ്. 2026 -ൽ ബെൻ്റലി തങ്ങളുടെ ആദ്യ ഇലക്ട്രിക് അർബൻ എസ്‌യുവി അവതരിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുകയാണ്. പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലുകളിൽ ഒന്നായിരിക്കും ഈ മോഡൽ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. "ലോകത്തിലെ ആദ്യത്തെ യഥാർത്ഥ ആഡംബര അർബൻ എസ്‌യുവി" ആയിരിക്കും അവതരിപ്പിക്കാൻ പോകുന്നത് എന്നാണ് ബെൻ്റ്‌ലി വിശേഷിപ്പിച്ചിരിക്കുന്നത്.
ബെൻ്റ്‌ലിയുടെ ക്രൂ ഫാക്ടറിയിലാണ് മോഡൽ ഡിസൈൻ ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുക. ബെൻ്റ്‌ലിയുടെ ഇതുവരെയുള്ള ഏറ്റവും ചെറിയ വാഹനമാകുന്ന ഈ മോഡലിന് അഞ്ച് മീറ്ററിൽ താഴെയായിരിക്കും നീളമുണ്ടാകും. പുതിയ ആഡംബര ഇലക്ട്രിക് എസ്‌യുവി ബെൻ്റ്ലിയുടെ ലൈനപ്പിൽ ബെൻ്റെയ്‌ഗയ്ക്ക് താഴെയായിരിക്കും വരിക. ഈ പുതിയ എസ്‌യുവി ഫോക്‌സ്‌വാഗൺ ഗ്രൂപ്പിൻ്റെ പിപിഇ ബെസ്‌പോക്ക് ഇലക്ട്രിക് പ്ലാറ്റ്‌ഫോമിൽ ആണ് നിർമിക്കുന്നത്.

ഇത് ഒരു ഓൾ-വീൽ ഡ്രൈവ് വാഗ്ദാനം ചെയ്യുന്ന മോഡലാണ്. ഇതിന് നിരവധി ബാറ്ററി വേരിയൻ്റുകളും മോട്ടോർ തരങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, അതേസമയം അതിൻ്റെ 800V ആർക്കിടെക്ചർ അൾട്രാ ഫാസ്റ്റ് ചാർജിംഗ് പ്രാപ്തമാക്കുന്നവയാണ്. പുതിയ മോഡൽ ബ്രാൻഡിൻ്റെ പഴയ ഡിസൈൻ സൂചനകൾ നിലനിർത്തുമെന്ന് ബെൻ്റ്ലി ഡിസൈൻ മേധാവി റോബിൻ പേജ് അറിയിച്ചിരുന്നു.
ഇന്ത്യയിലും ലോകമെമ്പാടും വിൽക്കുന്ന കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ലക്ഷ്വറി എസ്‌യുവികളിൽ ഒന്നാണ് ബെന്റേഗ. മെർസിഡീസ് മെയ്ബാക്ക് GLS 600, റോൾസ് റോയ്‌സ് കലിനൻ എന്നിവ അണിനിരക്കുന്ന സെഗ്മെന്റിൽ എത്തി തന്റേതായ ഇടംകണ്ടെത്താനും ഈ സൂപ്പർ സ്പോർട് യൂട്ടിലിറ്റി വാഹനത്തിനായിട്ടുണ്ട്. ലോംഗ് വീൽബേസ്, ഷോർട്ട് വീൽബേസ് മോഡലുകൾ ഉൾപ്പെടെ ഒന്നിലധികം വേരിയൻ്റുകളിൽ ബെന്റ്ലി ബെന്റേഗ എസ്‌യുവി വാഗ്ദാനം ചെയ്യുന്നുണ്ട്.
542 bhp പവറിൽ പരമാവധി 770 Nm torque ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റർ V8 എഞ്ചിനാണ് ഈ അത്യാഡംബര എസ്‌യുവിക്ക് തുടിപ്പേകുന്നത്. 4.6 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാവുന്ന വണ്ടിയുടെ പരമാവധി വേഗം മണിക്കൂറിൽ 290 കിലോമീറ്ററാണ്. ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ബെന്റേഗക്ക് ലിറ്ററിന് 7.6 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.
ബ്രിട്ടീഷ് ബ്രാൻഡായ ബെന്റിലിയിൽ നിന്നുള്ള ആദ്യത്തെ എസ്‌യുവിയാണിത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. 2026-ഓടെ പ്ലഗ്-ഇന്‍ ഹൈബ്രിഡുകളോ ഫുള്‍ ഇലക്ട്രിക്കോ ആകാന്‍ കമ്പനി ആഗ്രഹിക്കുന്നതിനാലാണ് W12 എഞ്ചിന്‍ പിന്‍വലിക്കാന്‍ ബെന്റ്ലി തീരുമാനിച്ചത്. 2030-ഓടെ സമ്പൂര്‍ണ്ണ ഇലക്ട്രിക് കാര്‍ ലൈനപ്പാണ് ബെന്റ്‌ലിയുടെ മനസ്സിലുള്ളത്.
ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി സ്പീഡ് എന്ന മോഡൽ നോക്കിയാൽ 6.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് ഡബ്ല്യു12 എഞ്ചിന്‍ 650 bhp പവറും 900 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. എഞ്ചിന്‍ 8-സ്പീഡ് ZF ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. കാറിന്റെ AWD സംവിധാനം നാല് ചക്രങ്ങളിലേക്കും തുല്യമായി പവര്‍ വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നു.
ബെന്റ്ലിയുടെ അഭിപ്രായത്തില്‍ ഇത് 3.5 സെക്കന്‍ഡിനുള്ളില്‍ നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലാമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 315 കിലോമീറ്ററാണ് പരമാവധി വേഗത. എന്തായാലും ഇനി ഇലക്ട്രിക് വാഹനങ്ങളുടെ ഇടയിലേക്ക് ലോകോത്തര മേന്മയോടെ ബെൻ്റ്ലിയും കൂടി ചുവടുവയ്ക്കുന്നതോടെ മത്സരം ഒന്നു കൂടി മുറുകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








