അംബാനിയ്ക്ക് പോലും കിട്ടാൻ ബുദ്ധിമുട്ടായിരിക്കും ഈ ഐറ്റം! W12 എഞ്ചിനിൽ പുത്തൻ സ്പെഷ്യൽ മോഡലുമായി ബെന്റ്ലി
ലക്ഷ്വറി, പെർഫോമെൻസ് & സ്റ്റൈൽ എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ലോകത്തെ തന്നെ അത്യാഡംബര ബ്രാൻഡുകളിൽ ഒന്നാണ് ബെന്റ്ലി എന്ന കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ല. അതിനാൽ തന്നെയാണ് സെലിബ്രിറ്റികളും മറ്റും ഇവ തങ്ങളുടെ ഒരു സ്റ്റാറ്റസ് സിമ്പലായി തെരഞ്ഞെടുക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ധനികരായ അംബാനി കുടുംബം പോലും ബെന്റ്ലി ഫാൻസാണ് എന്ന് നമുക്ക് പറയാം.
ഒട്ടനവധി ബെന്റ്ലി മോഡലുകളാണ് ജിയോ ഗരാജിലുള്ളത്. എന്നാൽ അംബാനിയ്ക്കു പോലും അത്ര എളുപ്പത്തിൽ സ്വന്തമാക്കാൻ കഴിയാത്ത ഒരു കിടിലൻ ഐറ്റവുമായി ബെന്റ്ലി എത്തുകയാണ്. ബെന്റ്ലിയിൽ നിന്നുള്ള അൾട്രാ എക്‌സ്‌ക്ലൂസീവ് ബത്തൂർ ലൈനപ്പിന് ഇപ്പോൾ ഒരു കൺവേർട്ടിബിൾ ബോഡി സ്റ്റൈൽ കൂടെ ബ്രാൻഡ് അവതരിപ്പിക്കുകയാണ്. ബറ്റൂർ കൺവേർട്ടബിൾ ബെന്റ്ലിയുടെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ കാറായി മാറും.

അതു മാത്രമല്ല ഗ്രേറ്റ് ബ്രിട്ടനിൽ നിന്ന് പുറത്തുവരുന്ന ഏറ്റവും ശക്തമായ കംബഷൻ എൻജിൻ കൺവേർട്ടബിളുകളിലൊന്നായി ഇത് മാറാനും സാധ്യതയുണ്ട്. പുതിയ ബത്തൂർ ഡ്രോപ്പ് ടോപ്പ് ബെന്റ്ലിയുടെ മുള്ളിനർ കോച്ച് ബിൽഡിംഗ് ഡിവിഷനിൽ നിന്നുള്ള കൂപ്പെ മോഡലിനെ പിന്തുടർന്നുള്ള മൂന്നാമത്തെ ബെസ്‌പോക്ക് മോഡൽ ലൈനാണ്.
കൂടാതെ ബക്കാലാറുമായും അടുത്ത ബന്ധം ഇത് പലർത്തുന്നു. എന്നിരുന്നാലും, ബക്കാലാറിൽ നിന്ന് വ്യത്യസ്തമായി, ഈ പുതിയ മോഡലിന് റിട്രാക്റ്റബിൾ റൂഫുണ്ട്. ഈ മോഡലിന്റെ 16 യൂണിറ്റുകൾ മാത്രമാവും നിർമ്മിക്കപ്പെടുക, ഓരോന്നിനും കസ്റ്റമൈസേഷന്റെ തീവ്രമായ വ്യത്യസ്ത തലങ്ങൾ ഉൾക്കൊള്ളുന്നു, കൂടാതെ GBP 2.0 ദശലക്ഷത്തിലധികം, അതായത് ഏകദേശം 20.9 കോടി രൂപയോളം ചെലവ് വരുന്നവയാവും.

കോണ്ടിനെന്റൽ GT -ൽ നിന്ന് ഉരുത്തിരിഞ്ഞ, പുതിയ ടു സീറ്റർ ബെന്റ്ലിയുടെ 6.0 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് W12 എഞ്ചിൻ അവതരിപ്പിക്കുന്ന അവസാന കാറുകളിൽ ഒന്നായിരിക്കും എന്ന് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നു. ഈ സ്പെഷ്യൽ മോഡലിന്റെ പ്രൊഡക്ഷൻ വേനൽക്കാലത്ത് അവസാനിക്കും. ഇതും, ബത്തൂർ കൂപ്പെ പോലെ, 750 bhp മാക്സ് പവറും 1,000 Nm പീക്ക് torque ഉം നൽകുന്ന തരത്തിലാണ് ട്യൂൺ ചെയ്തിരിക്കുന്നത്.
ബെന്റ്ലി ഈ മോഡലിനെ കുറിച്ചുള്ള പൂർണ്ണമായ പെർഫോമെൻസ് കണക്കുകൾ നൽകിയിട്ടില്ല, എങ്കിലും ഇത് ഹാർഡ് ടോപ്പ് മോഡലിന്റെ 3.4 സെക്കന്റിൽ 100 കിലോമീറ്റർ സ്പീഡ് കൈവരിക്കാനുള്ള കഴിവും മണിക്കൂറിൽ 336 കിലോമീറ്റർ ടോപ്പ് സ്പീഡും തന്നെ വാഗ്ദാനം ചെയ്യും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

മുള്ളിനർ വാഗ്ദാനം ചെയ്യുന്ന കസ്റ്റമൈസേഷന്റെ വ്യാപ്തിയുമായി കണക്കാക്കുമ്പോൾ കാറിന്റെ രണ്ട് യൂണിറ്റുകൾ ഒരിക്കലും സമാനമാകില്ല എന്നതും ശ്രദ്ധേയമാണ്. പ്രായോഗികമായി ഏതൊരു സർഫസിലും/ ഉപരിതലത്തിലും ഉപയോഗിക്കുന്ന നിറവും മെറ്റീരിയലും തെരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് ഓപ്ഷനുണ്ട് എന്ന് ബെന്റ്ലി പറയുന്നു, ഇൻഫിനിറ്റ് കളറുകളാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്, അതോടൊപ്പം കൈകൊണ്ട് വരയ്ക്കുന്ന ഗ്രാഫിക്സും, മെറ്റൽ ബോഡി വർക്ക് ട്രിമ്മിനുള്ള വ്യത്യസ്ത തരം ഫിനിഷുകളും കൂടാതെ ഫ്രണ്ട് ഗ്രില്ലിന് ഓംബ്രെ സ്റ്റൈൽ ഇഫക്റ്റും ഇതിൽ ലഭിക്കുന്നു.
അതിനാൽ ഉപഭോക്താക്കൾക്ക് കൺവെർട്ടിബിൾ ടോപ്പിനായി ഉപയോഗിക്കുന്ന മെറ്റീരിയൽ തെരഞ്ഞെടുക്കാം, കൂടാതെ 'ഓർഗൻ സ്റ്റോപ്പ്' വെന്റ് കൺട്രോളുകൾ ഉൾപ്പെടെ, 3D-പ്രിന്റ് ചെയ്ത റോസ് ഗോൾഡ് ട്രിം എലമെന്റുകൾ ഉപയോഗിച്ച് റാപ്പ്എറൗണ്ട് കോക്ക്പിറ്റ് ഓപ്ഷണലായി അലങ്കരിക്കാവുന്നതുമാണ്. ഉപഭോക്താക്കളുടെ ഇഷ്ടപ്രകാരം വാഹനത്തിന്റെ ഒട്ടുമിക്ക ഘടകങ്ങളും കസ്റ്റമൈസ് ചെയ്യാനാവും.

ബെന്റ്ലിയുടെ ഏറ്റവും വലിയ എഞ്ചിൻ ഫീച്ചർ ചെയ്യുന്ന എക്കാലത്തെയും അവസാനത്തെ മോഡലുകളിലൊന്നായിരിക്കും ബത്തൂർ കൺവെർട്ടബിൾ എന്ന സ്ഥിരീകരണം, W12 ഇതുവരെ റിട്ടയർ ചെയ്യാൻ തയ്യാറായിട്ടില്ല എന്നും കമ്പനി പുതിയ V8 ഹൈബ്രിഡ് യൂണിറ്റ് ഉപയോഗിച്ച് ഈ വമ്പൻ മോട്ടോർ പകരം വയ്ക്കുന്നതിന് മുമ്പ് കൂടുതൽ 12-പോട്ട് സ്പെഷ്യൽ എഡിഷനുകൾ പുറത്തിറക്കാം എന്നും സൂചിപ്പിക്കുന്നു.


Click it and Unblock the Notifications








