'കച്ചോടം' ഭയങ്കര ശോകമാണെന്ന് ബെൻ്റ്ലി സിഇഒ, 2023 ലെ വിൽപ്പന കണക്കുകൾ ഇങ്ങനെ
2023 വർഷം പല ആഡംബര വാഹന നിർമാതാക്കൾക്കും മികച്ച വർഷമായിരുന്നു എങ്കിലും ബെൻ്റ്ലിക്ക് കഴിഞ്ഞ വർഷം വിൽപ്പനയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത് എന്നാണ് സിഇഒ അഡ്രിയാൻ ഹാൾമാർക്കിൻ്റെ അഭിപ്രായം. പണക്കാരായിട്ടുളള വ്യക്തികൾ വാഹനം വാങ്ങുന്നില്ല എന്നതാണ് കാരണമായി ഉയർത്തിക്കാട്ടുന്നത്. 2023-ൽ 13,560 യൂണിറ്റുകൾ അയയ്‌ക്കാൻ കമ്പനിക്ക് കഴിഞ്ഞു. വർഷാവർഷം 11 ശതമാനം ഇടിവുണ്ടായി.
വിൽപ്പനയിലെ ഈ ഇടിവ് വാർഷിക വരുമാനത്തിൽ 13 ശതമാനം നഷ്ടമുണ്ടാക്കിയതായി കമ്പനി വെളിപ്പെടുത്തി. കൂടാതെ, പ്രവർത്തന ലാഭത്തിൽ 17 ശതമാനം നഷ്ടവും വരുത്തി. ബെൻ്റ്ലിയുടെ സിഇഒ, അഡ്രിയാൻ ഹാൾമാർക്ക്, ബെൻ്റ്ലി വിൽപ്പനയിലെ ഈ ഇടിവിന് പിന്നിൽ മൂന്ന് പ്രധാന കാരണങ്ങൾ ചൂണ്ടിക്കാട്ടുകയാണ്. ദുർബലമായ സമ്പദ് വ്യവസ്ഥയാണ് ഒന്നാമത്തെ കാരണം. ആഗോള സാമ്പത്തിക സാഹചര്യങ്ങൾ ഈ പ്രശ്‌നത്തിൽ തങ്ങളുടെ ന്യായമായ പങ്ക് സംഭാവന ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

അദ്ദേഹം പറഞ്ഞ മറ്റൊരു പ്രധാന കാരണം ഇപ്പോൾ പലിശ നിരക്ക് വളരെ ഉയർന്നതാണ് എന്നതാണ്. ഇക്കാരണത്താൽ, വലിയ പലിശ നൽകാതിരിക്കാൻ ആളുകൾ വിലകൂടിയ സാധനങ്ങൾ വാങ്ങുന്നത് കുറവാണ്. അടുത്ത കാരണമായി പറഞ്ഞത് പണക്കാരും ദരിദ്രരും തമ്മിലുളള വ്യത്യാസം എടുത്തു കാണിക്കാതിരിക്കാൻ പണക്കാരായിട്ടുളള വ്യക്തികൾ ആഡംബര വാഹനങ്ങൾ വാങ്ങുന്നത് കുറച്ചു എന്നതാണ്..
രാജ്യത്ത് ഏറ്റവും കൂടുതൽ ബെൻ്റ്ലി മോഡലുകളുളള വ്യക്തിയാണ് യോഹൻ പൂനവല്ല. കാര്‍ കളക്ടര്‍മാരില്‍ ഒരാളായ യോഹന്‍ പൂനാവല്ല. അടുത്തിടെ ഖത്തറില്‍ നടന്ന ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ യോഹന്‍ പൂനാവാല്ലയെ 'കളക്ടര്‍ ഓഫ് ദ ഇയര്‍ 2023' ആയി പ്രഖ്യാപിച്ചിരുന്നു. 100 കോടി രൂപയിലധികം വില വരുന്ന കാറുകള്‍ ഇദ്ദേഹത്തിന്റെ പക്കലുണ്ട്. ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ ഗരാജില്‍ പോലും ഇത്രയും വിലപിടിപ്പുള്ള കാറുകളില്ല.

അടുത്തിടെ ബെന്റ്‌ലി ഫ്‌ലയിംഗ് സ്പര്‍ യോഹന്റെ ഗരാജിലേക്ക് കൂട്ടിചേർത്തിരുന്നു. ബെന്റ്‌ലി മോഡലിന്റെ സാധാരണ മോഡലല്ല മറിച്ച് ഏറ്റവും ശക്തമായ W12 സ്പീഡ് വേരിയന്റാണ് അദ്ദേഹം സ്വന്തമാക്കിയത്. ഏകദേശം 7 കോടി രൂപയാണ് ഇതിന്റെ വില വരുന്നത്. യോഹാന്‍ പൂനവല്ലയുടെ പുതിയ ബെന്റ്‌ലിയുടെ ചിത്രങ്ങള്‍ ഇതിനോടകം ഇന്റര്‍നെറ്റില്‍ വൈറലാണ്.
ലപ്പോഴും ബെന്റ്‌ലി ബ്രാന്‍ഡിനോടുള്ള തന്റെ ഇഷ്ടം യോഹന്‍ പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. അത് ഊട്ടിയുറപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പര്‍ച്ചേസ്. ബെന്റ്‌ലി കൂടാതെ റോള്‍സ് റോയ്‌സും ഫെറാറിയും യോഹന്റെ ഇഷ്ട ബ്രാന്‍ഡുകളാണ്. മികച്ച കംഫര്‍ട്ടും പെര്‍ഫോമന്‍സും വാഗ്ദാനം ചെയ്യുന്ന ഒരു ഗംഭീര 4 ഡോര്‍ സൂപ്പര്‍ ലിമോസിന്‍ എന്ന് നമുക്ക് ബെന്റ്‌ലി ഫ്‌ലയിംഗ് സ്പറിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം. റെഡ് ഷെയ്ഡില്‍ പൂര്‍ത്തിയാക്കിയ കാറാണ് യോഹന്‍ സ്വന്തമാക്കിയത്.

6.0 ലിറ്റര്‍ W12 ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് ബെന്റ്‌ലി ഫ്‌ലയിംഗ് സ്പര്‍ W12 സ്പീഡിന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 635 bhp പവറും 900 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന. ZF 8-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പിന്‍ചക്രങ്ങളിലേക്ക് പവര്‍ അയയ്ക്കുന്നു. ആവശ്യമുള്ള വേളകളില്‍ ആക്ടീവീവ് 4WD സിസ്റ്റം ഫ്രണ്ട് വീലിനും പവര്‍ അയക്കുന്നു.
പെര്‍ഫോമന്‍സ് വെച്ച്‌നോക്കുമ്പോള്‍ ഫ്ളൈയിംഗ് സ്പര്‍ സ്പീഡ് വെറും 3.8 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കി.മീ വേഗത കൈവരിക്കും. 2024 ഏപ്രിലില്‍ ഈ എഞ്ചിന്‍ നിര്‍ത്തലാക്കാന്‍ ബ്രാന്‍ഡ് പദ്ധതിയിടുന്നു. അങ്ങനെ വരുമ്പോള്‍ W12 എഞ്ചിന്‍ അവതരിപ്പിക്കുന്ന ബെന്റ്ലിയുടെ അവസാന കാറുകളിലൊന്നായി ഈ മോഡല്‍ മാറും.


Click it and Unblock the Notifications