ഇരുന്നാല്‍ പിന്നെ ഇറങ്ങാന്‍ തോന്നൂല! കംഫര്‍ട്ട് സീറ്റുകളുള്ള കുറഞ്ഞ വിലയിലുള്ള 7 കാറുകള്‍ ഇതാ

ഒരാള്‍ പുതിയ കാര്‍ വാങ്ങുമ്പോള്‍ പരിഗണിക്കുന്ന ഒത്തിരി കാര്യങ്ങളുണ്ട്. കാറിന്റെ ലുക്ക്, വില, മൈലേജ്, പവര്‍, സേഫ്റ്റി എന്നിവ അവയില്‍ ചിലതാണ്. കംഫര്‍ട്ടായ സീറ്റുകള്‍ ഇല്ലെങ്കില്‍ കാര്‍ യാത്ര ഭയങ്കര മടുപ്പായിരിക്കും അതുകൊണ്ട് തന്നെ സുഖപ്രദമായ സീറ്റ് ഇന്ന് കാര്‍ വാങ്ങുന്നവര്‍ പരിഗണിക്കുന്ന സുപ്രധാന സംഗതികളില്‍ ഒന്നാണ്. അതുകൊണ്ട് കംഫര്‍ട്ടബിളായ സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന 7 മികച്ച ബജറ്റ് കാറുകള്‍ പരിചയപ്പെടാം.

നിസാന്‍ മാഗ്‌നൈറ്റ്: ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിലവില്‍ ലഭ്യമാകുന്ന ഏറ്റവും താങ്ങാനാകുന്ന വിലയിലുള്ള എസ്‌യുവിയാണ് നിസാന്‍ മാഗ്‌നൈറ്റ്. ഒന്നിലധികം എഞ്ചിന്‍ ഓപ്ഷനുകള്‍, ഷാര്‍പ്പ് സ്‌റ്റൈലിംഗ് എന്നിവക്കൊപ്പം നഗര, ഹൈവേ യാത്രകള്‍ ആനന്ദകരമാക്കാന്‍ പോന്ന ലെവലിലുള്ള സുഖകരമായ ഇരിപ്പിടങ്ങളു ഈ ജാപ്പനീസ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ വിലയില്‍ കാറിന്റെ ഓട്ടോമാറ്റിക് പതിപ്പും നിസാന്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. വെറും 5.99 ലക്ഷം രൂപ പ്രാരംഭ എക്സ് ഷോറൂം വിലയിലാണ് നിസാന്‍ മാഗ്നൈറ്റ് വിപണിയിലെത്തുന്നത്.

hyundai exter

ഹ്യുണ്ടായി എക്സ്റ്റര്‍: മികച്ച ഫീച്ചറുകളും കിടിലന്‍ ഇന്റീരിയറുമായി എത്തുന്ന ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ മൈക്രോ എസ്‌യുവിയായ എക്‌സ്റ്റര്‍ മികച്ച സീറ്റുകളും വാഗ്ദാനം ചെയ്യുന്നു. പെട്രോള്‍, സിഎന്‍ജി ഓപ്ഷനുകളില്‍ വിശാലമായ വേരിയന്റ് ലിസ്റ്റും എക്സ്റ്ററില്‍ കൊറിയന്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. താങ്ങാവുന്ന വിലയില്‍ സണ്‍റഫും ലഭിക്കുന്ന ഒരു മോഡലാണ് എക്‌സ്റ്റര്‍. 6.12 ലക്ഷം രൂപ മുതലാണ് എക്‌സ്റ്റിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

സിട്രണ്‍ C3: മികച്ച സസ്‌പെന്‍ഷനും സുഖപ്രദമായ സീറ്റുകളും സംയോജിപ്പിച്ച് സുഖപ്രദമായ യാത്രാനുഭവം കസ്റ്റമര്‍ക്ക് സമ്മാനിക്കുന്ന കാര്‍ ബ്രാന്‍ഡാണ് സിട്രണ്‍. സുഖപ്രദമായ സീറ്റുകളും മികച്ച റൈഡ് നിലവാരവും നല്‍കുന്ന ഒരു ഹാച്ച്ബാക്ക് മോഡല്‍ തിരയുന്നവര്‍ക്ക് പറ്റിയ മോഡലാണ് സിട്രണ്‍ C3. ഫ്രഞ്ച് ബ്രാന്‍ഡിന്റെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ മോഡലിന്റെ പ്രാരംഭ എക്സ് ഷോറൂം വില 6.16 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.

honda amaze

ഹോണ്ട അമേസ്: ജാപ്പനീസ് ബ്രാന്‍ഡില്‍ നിന്നുള്ള ജനപ്രിയ സെഡാനാണ് അമേസ്. വിശാലമായ നല്ല കുഷ്യന്‍ സീറ്റുകളാല്‍ സജ്ജീകരിച്ചിരിക്കുന്ന ഒരു എന്‍ട്രി ലെവല്‍ ബജറ്റ് സബ് 4 മീറ്റര്‍ സെഡാനാണ് അമേസ്. സെഗ്‌മെന്റിലെ ഏറ്റവും മികച്ച സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന മോഡല്‍ എന്ന് വേണമെങ്കില്‍ അമേസിനെ വിശേഷിപ്പിക്കാം. കമ്പനിയുടെ വില്‍പ്പനയില്‍ കാര്യമായ സംഭാവന നല്‍കുന്ന അമേസ് 7.15 ലക്ഷം രൂപ പ്രാരംഭ എക്സ് ഷോറൂം വിലയിലാണ് വില്‍ക്കുന്നത്.

മഹീന്ദ്ര XUV300: സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റിലെ മഹീന്ദ്രയുടെ പോരാളിയാണ് XUV300. സുഖപ്രദമായ സീറ്റുകള്‍ക്കൊപ്പം തന്നെ മികച്ച ഇന്‍-കാബിന്‍ കംഫര്‍ട്ട്, ഫീച്ചറുകള്‍, മികച്ച സേഫ്റ്റി, ഡ്രൈവിംഗ് എക്‌സ്പീരിയന്‍സ് എന്നിവ ഈ കാറില്‍ വാഗ്ദാനം ചെയ്യുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്ത്യക്കാര്‍ കാര്യമായി ഗൗനിക്കാതെ പോയ മോഡലാണിത്. കോംപാക്ട് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഉടന്‍ വിപണിയിലെത്തും. 7.99 ലക്ഷം രൂപ മുതലാണ് XUV300 എസ്‌യുവിയുടെ പ്രാരംഭ എക്സ് ഷോറൂം വില.

maruti ciaz

മാരുതി സുസുക്കി സിയാസ്: രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകുന്ന സി-സെഗ്മെന്റ് സെഡാനാണ് മാരുതി സുസുക്കി സിയാസ്. ഈ കാറിന്റെ മുന്നിലെയും പിന്നിലെയും യാത്രക്കാര്‍ക്ക് സുഖമായി യാത്രചെയ്യാന്‍ കംഫര്‍ട്ടബിളായ സീറ്റുകള്‍ സിയാസ് വാഗ്ദാനം ചെയ്യുന്നു. അംബാസഡര്‍ കാറിന്റെ പിന്‍ഗാമിയായി പറയപ്പെടുന്ന സിയാസ് രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട കാറാണ്. 9.40 ലക്ഷം രൂപ മുതലാണ് ഈ മാരുതി മോഡലിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

കിയ കാരെന്‍സ്: മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍ പൊതുവേ യാത്രാസുഖത്തിന് പേരുകേട്ടവയാണ്. ബജറ്റ് വിലയില്‍ വാങ്ങാനാകുന്ന കിയയുടെ എംപിവിയാണ് കാരെന്‍സ്. 6 സീറ്റര്‍, 7 സീറ്റര്‍ സീറ്റിംഗ് ഓപ്ഷനുകളോടെ കിയ കാരെന്‍സ് വാങ്ങാന്‍ സാധിക്കും. 10.44 ലക്ഷം രൂപ മുതലാണ് ഈ എംപിവിയുടെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

More from DriveSpark

Article Published On: Wednesday, February 7, 2024, 14:01 [IST]
English summary
Best budget cars offering comfortable seats from nissan magnite to kia carens
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X