മൈലേജിലും ബൂട്ട് സ്പെയ്സിനും കൊംപ്രമൈസ് വേണ്ട; ഇന്ത്യയിൽ ട്വിൻ CNG സെറ്റപ്പിൽ വരുന്ന വാഹനങ്ങൾ
ഇന്ന് പെട്രോൾ, ഡീസൽ, ഇവി മോഡലുകളെ അപേക്ഷിച്ച് CNG വാഹനങ്ങൾക്ക് ഇന്ത്യയിൽ വളരെയധികം ഡിമാൻഡ് ഏറി വരികയാണ്. ഉയർന്ന മൈലേജ്, കുറഞ്ഞ വില, സീറോ റേഞ്ച് ഉത്കണ്ഠ എന്നിങ്ങനെ ഒന്നിലധികം കാരണങ്ങളുണ്ട് CNG മോഡലുകളുടെ ഈ ജനപ്രീതിയ്ക്ക്. എന്നിരുന്നാലും, ഈ നേട്ടങ്ങൾക്കായി ബൂട്ട് സ്പെയ്സിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നതിനാൽ ഒരുപറ്റം ആളുകൾ CNG കാറുകൾ വാങ്ങുന്നതിൽ മടി കാണിച്ചിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ CNG സിലിണ്ടറുകൾ ബൂട്ടിൻ്റെ ഭൂരിഭാഗവും കൈവശപ്പെടുത്തുന്നതിനാൽ, സാധനങ്ങളും ലഗേജുകളും വെയ്ക്കാൻ ഇടമില്ല എന്നത് അല്പം ബുദ്ധിമുട്ടുളവാക്കും.
എന്നാൽ ഈ ആശങ്ക പരിഹരിച്ചുകൊണ്ട് ടാറ്റ മോട്ടോർസ് വിപ്ലവകരമായ ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യ അവതരിപ്പിച്ചു, പിന്നീട് ഹ്യുണ്ടായിയും തങ്ങളുടെ CNG -പവർഡ് വാഹനങ്ങളിലും ഇതേ സെറ്റപ്പ് പിന്തുടർന്നു. ഈ സാങ്കേതികവിദ്യ കാരണം ബൂട്ടിലെ വളരെ കുറച്ച് സ്പെയ്സ് മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ, അതിനാൽ ലഗേജ് സ്പെയ്സിൻ്റെ പ്രശ്നം തീർപ്പാക്കി. നിലവിൽ, ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യയുമായി എത്തുന്ന മോഡലുകൾ ഏതെല്ലാം എന്ന് നോക്കാം.

1. ടാറ്റ ടിയാഗോ CNG: ഈ വർഷമാദ്യം അരങ്ങേറിയ ടാറ്റ ടിയാഗോ CNG 5.99 ലക്ഷം മുതൽ 8.75 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നത്. AMT (ഓട്ടോമാറ്റിക്) ഗിയർബോക്‌സുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ സിഎൻജി കാർ കൂടിയാണിത് എന്നത് ശ്രദ്ധേയമാണ്.
എട്ട് -സ്പീക്കർ ഓഡിയോ സിസ്റ്റം, പുഷ് -ബട്ടൺ സ്റ്റാർട്ട്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയാണ് ടിയാഗോ CNG _യിലെ ശ്രദ്ധേയമായ ചില ഫീച്ചറുകൾ. ഫാക്ടറി ഫിറ്റഡ് CNG കിറ്റോടുകൂടിയ 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഹാച്ചിന്റെ ഹൃദയം. എഞ്ചിൻ 73 bhp പവറും 95 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. അഞ്ച് -സ്പീഡ് മാനുവലും അഞ്ച് -സ്പീഡ് AMT യൂണിറ്റുമാണ് വാഹനത്തിലെ ട്രാൻസ്മിഷൻ ചോയ്‌സുകൾ.
2. ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് CNG: 7.68 ലക്ഷം രൂപ മുതൽ 8.23 ലക്ഷം എക്സ്-ഷോറൂം വിലയിൽ പരമ്പരാഗത സിംഗിൾ സിലിണ്ടർ സജ്ജീകരണത്തിന് പകരമായി പുതുക്കിയ ട്വിൻ സിലിണ്ടർ സെറ്റപ്പോടെയാണ് ഗ്രാൻഡ് i10 നിയോസ് ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ അടുത്തിടെ പുറത്തിറക്കിയത്.
മാഗ്‌ന, സ്‌പോർട്‌സ് വകഭേദങ്ങളിൽ ഈ മോഡൽ ലഭ്യമാണ്. ഇത് ഫാക്ടറി ഫിറ്റഡ് CNG കിറ്റിനൊപ്പം 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. പരമാവധി 68 bhp പവറും 95 Nm പീക്ക് ടോർക്കുമാണ് ഇത് പുറപ്പെടുവിക്കുന്നത്. ഗ്രാൻഡ് i10 നിയോസ് CNG അഞ്ച് -സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

3. ഹ്യുണ്ടായി ഓറ CNG: ഗ്രാൻഡ് i10 നിയോസിനൊപ്പം സബ് -കോംപാക്ട് സെഡാനും ഡ്യുവൽ CNG സിലിണ്ടർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഹ്യുണ്ടായി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. E, S, SX എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിൽ ലഭ്യമാകുന്ന ഇതിൻ്റെ എക്സ്-ഷോറൂം വില 7.48 ലക്ഷം മുതൽ 9.04 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.
ഹ്യുണ്ടായി ഓറ CNG -യുടെ ബേസ് E ട്രിമ്മിന് ഗ്രാൻഡ് i10 നിയോസിനേക്കാൾ വില കുറവാണ് എന്നത് ശ്രദ്ധേയമാണ്, എന്നാൽ റിയർ പവർ വിൻഡോകൾ, ഓഡിയോ സിസ്റ്റം, ഇൻഫോടെയിൻമെൻ്റ് ടച്ച്‌സ്‌ക്രീൻ സിസ്റ്റം എന്നിവ പോലുള്ള ചില അടിസ്ഥാന ഫീച്ചറുകൾ ഇതിൽ ഉണ്ടായിരിക്കില്ല.
എന്നിരുന്നാലും, ഒരു നോർമൽ & സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറായി ആറ് എയർബാഗുകൾ സജ്ജീകരിച്ചിരിക്കുന്നു. 1.2 ലിറ്റർ എഞ്ചിനാണ് CNG കിറ്റോടുകൂടി വരുന്നത്. അഞ്ച് -സ്പീഡ് ഗിയർബോക്‌സുമായി കണക്ട് ചെയ്ത് ഈ യൂണിറ്റ് 68 bhp പവറും 95 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു.
4. ടാറ്റ നെക്സോൺ CNG: ടാറ്റ മോട്ടോർസ് നെക്‌സോൺ CNG -യുടെ 12 വകഭേദങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇത് ഇന്ത്യയിൽ നിലവിൽ ലഭ്യമായ ഏതൊരു CNG വാഹനത്തേക്കാളും ഉയർന്നതാണ്. 9.0 ലക്ഷം രൂപയിൽ തുടങ്ങി 14.60 ലക്ഷം രൂപ വരെയാണ് വില.

ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ വരുന്ന രാജ്യത്തെ ആദ്യ CNG മോഡൽ കൂടിയാണിത്. നെക്സോൺ CNG 99 bhp പരമാവധി കരുത്തും 170 Nm ടോർക്കും സൃഷ്ടിക്കുന്നു. ആറ് -സ്പീഡ് മാനുവൽ ഗിയർബോക്സിൽ മാത്രമേ ഇത് വരുന്നുള്ളൂ. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, 360 ഡിഗ്രി ക്യാമറ, 8.0 സ്പീക്കർ മ്യൂസിക് സിസ്റ്റം എന്നിവയാണ് CNG മോഡലിലെ ചില പ്രധാന സവിശേഷതകൾ.
5. ഹ്യുണ്ടായി എക്‌സ്‌റ്റർ CNG: ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായിയുടെ ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യ ആദ്യമായി അവതരിപ്പിച്ച മോഡലാണ് എക്‌സ്‌റ്റർ. S, SX, SX നൈറ്റ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ അവതരിപ്പിച്ചിരിക്കുന്ന ഇതിന്, ഗ്രാൻഡ് i10 നിയോസ്, ഓറ എന്നിവയ്ക്ക് സമാനമായ പവർ & ടോർക്ക് കണക്കുകൾ പുറപ്പെടുവിക്കുന്ന എഞ്ചിൻ സജ്ജീകരണമാണ് ലഭിക്കുന്നത്.
ഇലക്‌ട്രിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആറ് എയർബാഗുകൾ, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവയിൽ SX നൈറ്റ് വേരിയന്റ് കൂടുതൽ പ്രീമിയമാണ്, കാബിനിനകത്തും പുറത്തും പൂർണ്ണമായും ബ്ലാക്ക് തീമുമായി ഇത് വരുന്ന. 8.50 ലക്ഷം മുതൽ 9.38 ലക്ഷം രൂപയാണ് ഹ്യുണ്ടായി എക്‌സ്‌റ്റർ CNG -യുടെ എക്സ്-ഷോറൂം വില.


Click it and Unblock the Notifications








