മികച്ച സെവൻ സീറ്റർ പെട്രോൾ ഓട്ടോമാറ്റിക്ക് മോഡൽ ഏതാണെന്നറിയാമോ! ഹൈക്രോസോ അതോ XUV 7OO ആണോ

പെട്രോളിൻ്റെ തീപിടിക്കുന്ന വിലയ്ക്ക് പെട്രോൾ വേരിയൻ്റ് മോഡലുകൾക്ക് ഡിമാൻ്റ് കാര്യമായി കുറവാണ് എങ്കിലും ചിലർക്ക് ഇപ്പോഴും താൽപ്പര്യം പെട്രോൾ മോഡലുകളാണ്. അതിപ്പോൾ ചെറിയ വാഹനമാണെങ്കിലും വലിയ വാഹനമാണെങ്കിലും പെട്രോൾ മോഡലാണ് താൽപ്പര്യം. ഹൈക്രോസ് അല്ലെങ്കിൽ XUV 7OO എന്ന മോഡലുകൾ തമ്മിൽ താരതമ്യം ചെയ്യുകയാണെങ്കിൽ ടൊയോട്ട ഇന്നോവ ഹൈക്രോസിന് മികച്ച രണ്ടാമത്തെയും മൂന്നാമത്തെയും നിര സീറ്റുകളും അതുപോലെ തന്നെ വളരെ സുഖകരമായ യാത്രയും വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതൽ സൗകര്യപ്രദമായ ബൂട്ടും ലഭ്യമാക്കുന്നുണ്ട്. ഇന്നോവ ഹൈക്രോസ് പെട്രോൾ വേരിയന്റിന് 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. പരമാവധി 172 bhp പവറും 205 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.

ഈ എഞ്ചിന്‍ ഒരു സിവിടി ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുകയാണ്. മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനും ഇല്ല. ഇന്നോവ ഹൈക്രോസ് 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ അറ്റ്കിന്‍സണ്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനിലും ലഭ്യമാണ്. പെട്രോള്‍ പതിപ്പ് 16.13 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് പറയപ്പെടുന്നു. സേഫ്റ്റി വശം നോക്കുമ്പോള്‍ പുതിയ ഹൈക്രോസ് GX (O) വേരിയന്റില്‍ ഓട്ടോ-ഹോള്‍ഡോഡ് കൂടിയ ഇലക്‌ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ആറ് SRS എയര്‍ബാഗുകള്‍, ISOFIX ആങ്കറുകള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

toyota innova hycross vs mahindra xuv700

മഹീന്ദ്രയുടെ 7 സീറ്റർ മോഡലായ XUV 7OO -യിലേക്ക് നോക്കിയാൽ ക്യാബിൻ ഡിസൈൻ, ഫീച്ചറുകൾ എന്നിവയുടെ കാര്യത്തിൽ വാഹനം വേറെ ലെവലാണ്. ഹൈക്രോസുമായി താരതമ്യം ചെയ്യുകയാണെങ്കിൽ ഫീച്ചറുകളുടെ കാര്യത്തിൽ മഹീന്ദ്ര മുൻപന്തിയിൽ തന്നെയാണ് എന്ന് വേണം പറയാൻ. XUV500 മോഡലിന്റെ പിൻഗാമിയായിട്ടാണ് വണ്ടിയെത്തിയതെങ്കിലും അതിലും വലിയ ഫാൻഫോളോയിംഗാണ് ഇപ്പോൾ XUV700 എസ്‌യുവിക്കുള്ളത്.

അഞ്ച് അല്ലെങ്കിൽ ഏഴ് സീറ്റർ ഓപ്ഷനിൽ മഹീന്ദ്ര XUV700 സ്വന്തമാക്കാനാവും. തെരഞ്ഞെടുക്കാൻ വാഹനത്തിന് മൊത്തത്തിൽ 44 വകഭേദങ്ങളുമുണ്ട്. അതിൽ 19 എണ്ണം പെട്രോളും 25 എണ്ണം ഡീസലുമാണ്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളോടു കൂടിയ ലെവൽ 2 ADAS, പനോരമിക് സൺറൂഫ്, ഡ്യുവൽ HD സൂപ്പർസ്‌ക്രീൻ, സോണിയിൽ പ്രവർത്തിക്കുന്ന സ്പീക്കറുകളുള്ള 3D ഓഡിയോ, ലെതറെറ്റ് സീറ്റുകൾ എന്നിവയും അതിലേറെയും പോലുള്ള ഹൈ-എൻഡ് ഫീച്ചറുകളും കൂടിയാവുമ്പോൾ വണ്ടി വേറെ ലെവലാണ് എന്ന കാര്യത്തിൽ സംശയമില്ല.

toyota innova hycross vs mahindra xuv700 interior

ഏഴ് കളര്‍ ഓപ്ഷനുകളില്‍ ഹൈക്രോസിന്റെ പെട്രോൾ വേരിയൻ്റ് സ്വന്തമാക്കാം. അവന്റ് ഗാര്‍ദെ ബ്രോണ്‍സ് മെറ്റാലിക്, സ്പാര്‍ക്ലിംഗ് ബ്ലാക്ക് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, ബ്ലാക്ലിഷ് അഗെഹ ഗ്ലാസ് ഫ്‌ലേക്ക്, സില്‍വര്‍ മെറ്റാലിക്, സൂപ്പര്‍ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേള്‍, ആറ്റിറ്റിയൂഡ് ബ്ലാക്ക് മൈക്ക എന്നിവയാണ് നിറങ്ങള്‍.

16 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി സ്റ്റോപ്പ് ലാമ്പോടുകൂടിയ റൂഫ്-എന്‍ഡ് സ്പോയിലര്‍, ഓട്ടോ ഫോള്‍ഡ്, ഇലക്ട്രിക് അഡ്ജസ്റ്റ്, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയുള്ള ഒആര്‍വിഎമ്മുകള്‍ എന്നിവയാണ് പ്രധാന എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. ഡാഷ്ബോര്‍ഡിലും ഡോറുകളിലും സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളുള്ള ഒരു ചെസ്റ്റ്‌നട്ട് തീം അവതരിപ്പിക്കുന്നു.

toyota innova hycross vs mahindra xuv700 rear

7, 8 സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. എട്ട് സീറ്റുള്ള വേരിയന്റിന് 20.99 ലക്ഷം രൂപയും ഏഴ് സീറ്റുള്ള വേരിയന്റിന് 21.13 ലക്ഷം രൂപയുമാണ് വില. GX പെട്രോള്‍ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് GX (O) വേരിയന്റിന് ഏകദേശം 1.2 ലക്ഷം രൂപ അധികം മുടക്കേണ്ടതുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, December 24, 2024, 11:09 [IST]
English summary
Best petrol automatic car innova hycross or xuv 7oo comparison explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X