വിൽപ്പനയിൽ മാരുതിയുടെ കടയ്ക്കൽ വെട്ടി ടാറ്റയുടെ ഈ മോഡൽ, നെക്സോൺ ആണോ പഞ്ചാണോ

വിൽപ്പനയിൽ മാരുതി സുസുക്കി ആണ് എപ്പോഴും മുന്നിൽ നിൽക്കുക എന്നാൽ കഴിഞ്ഞ രണ്ട് മാസത്തെ കണക്കുകൾ പുറത്ത് വരുമ്പോൾ മാരുതി സുസുക്കി പോലും വിറച്ചു പോയിരിക്കുകയാണ്. എപ്പോഴും ഏറ്റവും കൂടുതൽ വിൽക്കുന്ന കാറുകളുടെ ലിസ്റ്റിൽ മറ്റ് വാഹനങ്ങളുടെ പേര് വന്നിരിക്കുകയാണ്. ടാറ്റ നെക്സോൺ ആയിരിക്കും ഏറ്റവും മുന്നിൽ എന്ന് വിചാരിച്ചേക്കാം. ഹ്യുണ്ടായി ക്രെറ്റയാണോ, അല്ലേ അല്ല, താരം ടാറ്റ പഞ്ചാണ്. 2024 മാർച്ചിൽ 17,547 യൂണിറ്റുകളോടെ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ കാറായി മാറിയിരിക്കുകയാണ് ടാറ്റ പഞ്ച്.

2024 ഏപ്രിലിൽ 19,158 യൂണിറ്റുകളുടെ വിൽപ്പനയാണ് ടാറ്റ പഞ്ച്. പഞ്ച് എന്തുകൊണ്ടാണ് പ്രിയപ്പെട്ടതായി മാറുന്നതെന്നും, വിൽപ്പനയിൽ മാരുതിയെ വരെ വെട്ടിക്കാൻ എന്തുകൊണ്ട് പഞ്ചിന് കഴിഞ്ഞുവെന്നും ഒന്ന് പരിശോധിക്കാം. പഞ്ചിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ രണ്ട് വേരിയൻ്റിലാണ് പഞ്ച് ലഭിക്കുന്നത്. പെട്രോൾ മോഡലിലും അതോടൊപ്പം തന്നെ ഇവിയിലും ലഭിക്കുന്നുണ്ട്.

2024 ജനുവരി 17-നാണ് ടാറ്റ പഞ്ച് ഇവി വിപണിയില്‍ എത്തിയത്. അതിന് മുമ്പേ തന്നെ ഇന്ത്യയിലെ ടാറ്റ ഡീലര്‍ഷിപ്പുകള്‍ക്ക് 7.2 എസി ഫാസ്റ്റ് ചാര്‍ജറുമായി വരുന്ന ഇലക്ട്രിക് എസ്‌യുവിയുടെ ടോപ്പ്-സ്‌പെക്ക് വേരിയന്റിന്റെ കൂടുതല്‍ യൂണിറ്റുകള്‍ വിൽപ്പനയിലുണ്ടായിരുന്നു. അഞ്ച് കളര്‍ ഓപ്ഷനുകളിലും. മിഡ് റേഞ്ച്, ലോംഗ് റേഞ്ച് എന്നീ രണ്ട് പതിപ്പുകളിലും വാഹനം വാങ്ങാന്‍ സാധിക്കും.

ഏറ്റവും പുതിയ നെക്‌സോണ്‍ ഇവിയില്‍ നിന്നും ഡിസൈന്‍ സൂചകങ്ങള്‍ കടമെടുത്ത് കൊണ്ട് ആരെയും ആകര്‍ഷിക്കുന്ന ലുക്കിലാണ് പഞ്ച് ഇവി എത്തുന്നത്. മുന്‍വശത്ത് ചാര്‍ജിംഗ് സോക്കറ്റ് ഉള്ള ആദ്യത്തെ ടാറ്റ ഇവി കൂടിയാണ് പഞ്ച്. ഏകദേശം 315 കിലോമീറ്ററോളം MIDC റേഞ്ചുള്ള 25 kWh ബാറ്ററിയും ഏകദേശം 421 കിലോമീറ്റര്‍ MIDC റേഞ്ച് വാഗ്ദാനം ചെയ്യുന്ന 35 kWh ബാറ്ററി പായ്ക്കുമാണ് പഞ്ച് ഇവിയില്‍ വരുന്നത്.

ലോംഗ് റേഞ്ച് വേരിയന്റുകളില്‍ 122 bhp പവറും 190 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന മോട്ടോര്‍ ആണ് തുടിപ്പേകുന്നത്. സാധാരണ വേരിയന്റുകളില്‍ 81 bhp പവറും 114 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഫ്രണ്ട് വീലുകളിലേക്ക് പവര്‍ അയയ്ക്കുന്നത്. ഒരു 3.3kW വാള്‍ ബോക്‌സ് ചാര്‍ജറും 7.2kW ഫാസ്റ്റ് ചാര്‍ജറും ഉള്‍പ്പടെ രണ്ട് ചാര്‍ജര്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. പഞ്ച് ഇവി ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. 50 കിലോവാട്ട് DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 56 മിനിറ്റിനുള്ളില്‍ 10-80% വരെ ചാര്‍ജ് ചെയ്യാനാകും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം 1,69,536 യൂണിറ്റ് ടാറ്റ പഞ്ച് കാറുകളാണ് ഡെലിവറി ചെയ്തത്. കണക്കുകള്‍ നോക്കുമ്പോള്‍ നെക്സോണിനേക്കാള്‍ വെറും 2,000 യൂണിറ്റിന്റെ മാത്രം കുറവ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഒരിക്കല്‍ പോലും പഞ്ചിന്റെറ പ്രതിമാസ വില്‍പ്പന 10000 യൂണിറ്റില്‍ താഴെ പോയിട്ടില്ല.

യര്‍ന്ന സുരക്ഷ വാഗ്ദാനം ചെയ്യുന്ന കാറുകള്‍ നിര്‍മ്മിക്കാന്‍ ടാറ്റ മോട്ടോര്‍സ് നടത്തുന്ന ശ്രമങ്ങളെ ഗ്ലോബല്‍ NCAP എന്ന ടെസ്റ്റിംഗ് ഏജന്‍സി തന്നെ അഭിനന്ദിച്ചിരിക്കുകയാണ്. ഒരു പതിറ്റാണ്ടിനുള്ളില്‍ ഒരു വാഹന നിര്‍മ്മാതാവിന് എത്രത്തോളം മെച്ചപ്പെടാന്‍ കഴിയുമെന്നതിനുള്ള ഉദാഹരണമായിട്ടാണ് ഗ്ലോബല്‍ NCAP ടാറ്റയെ ഉയര്‍ത്തിക്കാണിക്കുന്നത്. മൈക്രോ ബ്ലോഗിംഗ് സൈറ്റായ എക്‌സില്‍ പങ്കുവെച്ച 64 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിന് വിധേയമായ മൂന്ന് ടാറ്റ കാറുകള്‍ കാണിക്കുന്നുണ്ട്.

ടാറ്റ നാനോ, ആള്‍ട്രോസ്, നെക്സോണ്‍ എന്നിവയായിരുന്നു ഈ മൂന്ന് മോഡലുകള്‍. 2014-ല്‍ ക്രാഷ് ടെസ്റ്റിന് വിധേയമായ നാനോ അക്കാലത്തെ ചില ഇന്ത്യന്‍ കാറുകള്‍ ഒട്ടും സുരക്ഷിതമല്ലായിരുന്നുവെന്നതിന്റെ തെളിവാണെന്നാണ് വീഡിയോയില്‍ അവതാരകന്‍ പറയുന്നത്. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട ശേഷം ടാറ്റ കൊണ്ടുവന്ന ആള്‍ട്രോസും നെക്‌സോണും ഇടിക്കൂട്ടില്‍ നിന്ന് 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയാണ് തിരിച്ചെത്തിയത്.

More from DriveSpark

Article Published On: Monday, May 6, 2024, 19:23 [IST]
English summary
Best selling car in india tata punch defeated maruti suzukis first place
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X