ടാറ്റയുടെ സിഎൻജി മോഡലുകളിൽ മിടുക്കനാരാണ്? നെക്സോണോ അതോ പഞ്ചോ

പണ്ടൊക്കെ സിഎൻജി എന്ന് പറയുമ്പോൾ മാരുതി സുസുക്കി ആയിരുന്നു മനസിലേക്ക് വരുന്നത്. എന്നാൽ ഇപ്പോൾ സിഎൻജി പവർട്രെയിനുകൾ നൽകുന്നതിൽ മുന്നിൽ നിൽക്കുന്നവരിൽ ടാറ്റയുമുണ്ട്. ജനപ്രിയമായ നെക്‌സോൺ സബ്‌കോംപാക്റ്റ് എസ്‌യുവിക്ക് വേണ്ടി ടാറ്റ അടുത്തിടെ ഒരു സിഎൻജി പവർട്രെയിൻ പുറത്തിറക്കിയിരുന്നു, അതോടൊപ്പം തന്നെ നിരവധി വേരിയൻ്റുകളിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ പഞ്ച് CNG സാധാരണക്കാർക്ക് താങ്ങാനാകുന്ന ഒരു ഓപ്ഷനായിട്ടാണ് അവതരിപ്പിക്കുന്നത്. അത് കൊണ്ട് സിഎൻജികളിൽ നെക്സോൺ ആണോ പഞ്ചാണോ മികച്ചതെന്ന് ഒന്ന് താരതമ്യം ചെയ്യുന്നത് സാധാരണക്കാർക്ക് ഏത് തെരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പം ഉണ്ടാവില്ല.

സ്മാര്‍ട് (O), സ്മാര്‍ട്+, സ്മാര്‍ട് +S, പ്യുവര്‍, പ്യുവര്‍ S, ക്രിയേറ്റീവ്, ക്രിയേറ്റീവ്+, ഫിയര്‍ലെസ് +S എന്നിങ്ങനെ എട്ട് വേരിയന്റുകളിലായാണ് നെക്‌സോണ്‍ സിഎന്‍ജി (Tata Nexon CNG) വാഗ്ദാനം ചെയ്യുന്നത്. അഡീഷനായി 'iCNG' ബാഡ്ജിംഗ് ചേര്‍ത്തതല്ലാതെ പുത്തന്‍ മോഡലില്‍ സ്‌റ്റൈലിംഗ് പരിഷ്‌കാരങ്ങള്‍ ഒന്നുംണ്‍ ടാറ്റ വരുത്തിയിട്ടില്ല. എന്നാല്‍ കാറിന്റെ ക്യാബിനിനകത്ത് വമ്പന്‍ മാറ്റങ്ങളുണ്ട്.

ഡ്യുവല്‍ 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വെന്റിലേറ്റഡ് സീറ്റുകള്‍, ഓട്ടോ എസി, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, 8 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, എയര്‍ പ്യൂരിഫയര്‍ എന്നീ ഫീച്ചറുകള്‍ കാറില്‍ സ്റ്റാന്‍ഡേര്‍ഡ് ആയി ലഭിക്കുന്നു. ഇത് കൂടാതെ ഒരു പുതിയ പനോരമിക് സണ്‍റൂഫും സിഎന്‍ജി എസ്‌യുവിയില്‍ ഓഫര്‍ ചെയ്യുന്നു. പനാരമിക് സണ്‍റൂഫ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സിഎന്‍ജി കാറാണ് നെക്‌സോണ്‍ സിഎന്‍ജി.

നെക്‌സോണില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വാഗ്ദാനം ചെയ്യുന്നില്ല. കൂടാതെ സിഎന്‍ജി മോഡില്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്യാനുള്ള സൗകര്യവും ഇതില്‍ ഉണ്ട്. നെക്‌സോണ്‍ സിഎന്‍ജിയില്‍ ടാറ്റയുടെ നൂതനമായ ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു, 60 ലിറ്റര്‍ ശേഷിയുള്ള ഇരട്ട CNG സിലിണ്ടറുകള്‍ ബൂട്ട് ഫ്‌ലോറിലേക്ക് സംയോജിപ്പിച്ചിരിക്കുന്നതിനാല്‍ കാറിന് 321 ലിറ്റര്‍ ബൂട്ട്‌സ്‌പെയ്‌സ് ലഭ്യമാകും.

പഞ്ചിലേക്ക് നോക്കിയാൽ സിഎൻജി മോഡലുകളെപ്പോലെ ടെയിൽഗേറ്റിൽ 'ഐ-സിഎൻജി' ബാഡ്ജ് ഒഴികെ മൈക്രോ എസ്‌യുവിയുടെ ഡിസൈനിലൊന്നും കമ്പനി യാതൊരുവിധ മാറ്റങ്ങളും കൊണ്ടുവന്നിട്ടില്ല. അതുപോലെ പഞ്ച് സിഎൻജിയുടെ ഇന്റീരിയറിലും കൈവെച്ചിട്ടില്ലെന്നതും സ്വാഗതാർഹമായ കാര്യമാണ്. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, 16 ഇഞ്ച് അലോയ് വീലുകൾ, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കൂടാതെ സൺറൂഫ് തുടങ്ങിയ ഫീച്ചറുകളോടെയാണ് പഞ്ച് സിഎൻജി വരുന്നത്.

പഞ്ചിന്റെ പെട്രോൾ വകഭേദങ്ങളിൽ ലഭ്യമല്ലാത്ത സൺറൂഫ് ഫീച്ചർ സിഎൻജിയിൽ കൊണ്ടുവരാൻ ടാറ്റ കാണിച്ച ധൈര്യവും കൈയടി അർഹിക്കുന്നുണ്ട്. പഞ്ച് സിഎൻജിക്ക് 1.2 ലിറ്റർ, ത്രീ-സിലിണ്ടർ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 75.94 bhp കരുത്തിൽ പരമാവധി 97 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഗിയർബോക്‌സ് ഓപ്ഷനിൽ 5-സ്പീഡ് മാനുവൽ മാത്രമാണ് ഉൾപ്പെടുന്നത്.

എഞ്ചിനിലേക്കുള്ള സിഎൻജി വിതരണം യാന്ത്രികമായി വിച്ഛേദിക്കപ്പെടുകയും സിലിണ്ടറിലെ വാതകം യാന്ത്രികമായി അന്തരീക്ഷത്തിലേക്ക് വിടുകയും ചെയ്യുന്ന തെർമൽ ഇൻസിഡന്റ് പ്രൊട്ടക്ഷനും പഞ്ച് സിഎൻജിയെ വേറിട്ടുനിർത്തുന്ന കാര്യമാണ്. ഫ്യുവൽ ലിഡ് തുറന്നാൽ കാർ സ്റ്റാർട്ട് ആകുന്നില്ലെന്ന് ഉറപ്പാക്കുന്ന മൈക്രോ സ്വിച്ചും ഇതിലുണ്ട്. ഇതുകൂടാതെ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ ആൽ‌ഫ പ്ലാറ്റ്‌ഫോമിൽ നിർമിച്ച പഞ്ച് അൾട്രാ-ഹൈ സ്‌ട്രെംഗ്റ്റ് സ്റ്റീലും ദൃഢത നൽകുന്ന ബോഡി ഘടനയുമാണ് നൽകുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, October 20, 2024, 14:33 [IST]
English summary
Best tata cng cars comparison of nexon cng vs punch cng details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X