3 ലക്ഷം വരെ കലക്കൻ ഡിസ്കൗണ്ട്! ഇപ്പോൾ എടുത്താൽ ഇരട്ടി ലാഭം; ഇവികൾ വാങ്ങാൻ ഇതിലും ബെസ്റ്റ് ടൈം വേറെയില്ല
ഇന്ത്യൻ ഇലക്‌ട്രിക് വാഹന വിപണി ഇപ്പോൾ ഫുൾടൈ ബിസിയാണ്, മാസാമാസം പുതിയ അവതരണങ്ങളുമായി ആകെ മൊത്തം തിരക്കിലാണ് ഇവിടം. എന്നിരുന്നാലും, നവംബറിൽ ഇവി പാസഞ്ചർ വാഹന വിൽപ്പനയിൽ അല്പം പവർ കട്ട് ഉണ്ടായി എന്ന് പറയാം. 2024 ഒക്ടോബറിലെ 11,165 യൂണിറ്റുകളെ അപേക്ഷിച്ച് നവംബറിൽ 8,596 യൂണിറ്റുകൾ വിറ്റഴിച്ചതോടെ ഒരു നേരിയ ഇടിവ് രേഖപ്പെടുത്തി. എന്നാൽ വർഷാവസാനത്തിൽ ഈ ഇടിവുകൾ എല്ലാം നേരെയാക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ. കൂടാതെ സ്റ്റോക്കുകൾ വിറ്റഴിച്ചു തീർക്കാൻ വമ്പൻ ഇയർ എന്റ് ഡിസ്കൗണ്ടുകളും ലഭ്യമാണ്.
ചെറുതും വലും എന്ന് വലിപ്പച്ചെറുപ്പം ഇല്ലാതെ ഡിസംബറിൽ മിക്ക കാർ ബ്രാൻഡുകളും ഡീലർമാരും മിക്കവാറും എല്ലാ മോഡലുകൾക്കും ആകർഷകമായ കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് വിൽപ്പന മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്. അതിനാൽ തന്നെ ഈ മാസം ഇന്ത്യയിലെ പ്രമുഖ ഇലക്‌ട്രിക് കാറുകൾക്കും എസ്‌യുവികൾക്കും ലഭിക്കുന്ന ചില ആകർഷകമായ ഓഫറുകളാണ് ഇവിടെ ഞങ്ങൾ നിങ്ങൾക്കായി ലിസ്റ്റ് ചെയ്തിരിക്കുന്നത്.

2024 ഡിസംബർ ടാറ്റ മോട്ടോർസ് ഇവി ഓഫറുകൾ: ഇന്ത്യയിലെ ഏറ്റവും വലിയ ഇവി ലൈനപ്പുകളിൽ ഒന്നാണ് ടാറ്റ മോട്ടോർസിന്റേത് എന്ന് നിസംശയം പറയാം, അതിൽ തന്നെ എല്ലാ മോഡലുകളും ഈ മാസം ആകർഷകമായ കിഴിവുകൾക്കും ആനുകൂല്യങ്ങൾക്കുമൊപ്പം ലഭ്യമാണ്. MY24 -മോഡൽ ഇയറിലുള്ള ടിയാഗോ ഇവി, ടിഗോർ ഇവി എന്നിവയുടെ ചില വകഭേദങ്ങൾ എക്‌സ്‌ചേഞ്ച് ബോണസുകൾ ഉൾപ്പെടെ 1.15 ലക്ഷം രൂപ വരെ കിഴിവുകളും ആനുകൂല്യങ്ങളുമായി ഈ മാസം വിൽപ്പനയ്ക്ക് എത്തുന്നു.
മറുവശത്ത്, MY23 മോഡൽ ഇയറിലുള്ള ടിയാഗോ ഇവി, ടിഗോർ ഇവി എന്നിവയ്ക്ക് ബാക്കി കിടക്കുന്ന സ്റ്റോക്കിനെ ആശ്രയിച്ച് ഒരു ലക്ഷം രൂപ വരെയുള്ള അധിക എക്സ്ചേഞ്ച് ബോണസിനൊപ്പം ഏകദേശം 2.0 ലക്ഷം രൂപയുടെ ഉയർന്ന കിഴിവുകളും ഓഫറുകളും ലഭിക്കും എന്നത് ശ്രദ്ധേയമാണ്.

MY24 മോഡലുകളിൽ പഞ്ച് ഇവിയ്ക്ക് ലോ സ്പോക്ക് വേരിയൻ്റുകൾക്ക് 25,000 രൂപ മുതൽ ടോപ്പ് സ്പെക്ക് വേരിയൻ്റിന് 70,000 രൂപ വരെ കിഴിവുകൾ ടാറ്റ വാഗ്ദാനം ചെയ്യുന്നു. ഈ ആനുകൂല്യങ്ങളിൽ ചില വകഭേദങ്ങൾക്കുള്ള എക്സ്ചേഞ്ച് ബോണസും ഉൾപ്പെടുന്നു എന്നതും പ്രത്യേകം ശ്രദ്ധിക്കണം.
MY2024 മോഡൽ നെക്സോൺ ഇവിയ്ക്ക് ഔദ്യോഗികമായി ഡിസ്കൗകളൊന്നും ഇല്ല, എങ്കിലും ചില ഡീലർമാർ അവരുടെ സ്റ്റോക്കിൽ വിറ്റഴിക്കപ്പെടാത്ത യൂണിറ്റുകളെ ആശ്രയിച്ച് മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിങ്ങളുടെ അഠുത്തുള്ള ഡീലർഷിപ്പുകളിൽ അന്വേഷിച്ചാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കും.
നമുക്ക് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, MY2023 മോഡലുകൾക്ക്, പ്രീ -ഫേസ്‌ലിഫ്റ്റ് നെക്സോൺ ഇവി പ്രൈം, മാക്സ് വേരിയൻ്റുകളിൽ ടാറ്റ മോട്ടോർസ് 3.0 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത MY2023 നെക്സോൺ ഇവിക്ക് ഏകദേശം 2.0 ലക്ഷം രൂപയുടെ കിഴിവുകളും ഡിസംബറിൽ ലഭിക്കുന്നു.
2024 ഡിസംബർ എംജി മോട്ടോർ ഇന്ത്യ ഇവി ഡിസ്കൗണ്ടുകൾ: എംജി കോമെറ്റ് ഒന്നിലധികം കിഴിവുകളും ഓഫറുകളുമായി ലഭ്യമാണ് കൂടാതെ ചില ഇടങ്ങളിൽ 75,000 രൂപ വരെ ഓഫറുകളും ഇതിന് ലഭിക്കും. വിറ്റഴിക്കാത്ത സ്റ്റോക്കുകൾ കൂടുതലുള്ള ഔട്ട്‌ലെറ്റുകളിൽ ഓഫറുകളുടെ എണ്ണം കൂടുതലായിരിക്കും എന്നാണ് റിപ്പോർട്ട്.

അതുപോലെ, ZS ഇവിയ്ക്ക്, ഡീലർമാരുടെ പക്കമുള്ള സ്റ്റോക്കിനെ ആശ്രയിച്ച് 1.5 ലക്ഷം മുതൽ 2.25 ലക്ഷം രൂപ വരെ കിഴിവുകൾ ഡിസംബർ മാസത്തിൽ ഇയർ എന്റ് ഓഫറായി എംജി വാഗ്ദാനം ചെയ്യുന്നു. പുതുതായി പുറത്തിറക്കിയ എംജി വിൻഡ്‌സർ ഇവിക്ക് ഈ പറഞ്ഞ കിഴിവുകളൊന്നുമില്ല എന്നതും ശ്രദ്ധേയമാണ്.
2024 ഡിസംബർ മഹീന്ദ്ര ഇവി എസ്‌യുവി കിഴിവുകൾ: ഈ മാസം ഓഫറുകളോടെ ലഭ്യമായ ഏക മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവി എന്നത് XUV400 ആണ്. ഇലക്ട്രിക് എസ്‌യുവിയുടെ രണ്ട് ബാറ്ററി ഓപ്ഷനുകളിലും 3.10 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നു എന്നത് ശ്രദ്ധിക്കണം. വൻ കോളിളക്കങ്ങൾ ഇല്ലാതെ സാവധാനത്തിൽ വിറ്റഴിയുന്ന XUV400, നെക്സോൺ ഇവി, എംജി ZS ഇവി എന്നിവയ്‌ക്ക് എതിരെയാണ് ഇന്ത്യയിൽ മത്സരിക്കുന്നത്.


Click it and Unblock the Notifications








