കരിമ്പുലികളെ ഇറക്കി എംജി, ബ്ലാക്ക് എഡീഷൻ സ്വന്തമാക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
ഏതൊരു മോഡലാണെങ്കിലും ബ്ലാക്ക് എഡീഷൻ അവതരിപ്പിച്ചാൽ വിൽപ്പനയിൽ വലിയ കോളിളക്കം സൃഷ്ടിക്കാൻ കഴിയുമെന്നത് പല തവണ തെളിയിച്ചിട്ടുളളതാണ്. എംജി ZS ഇവിയുടെ ബ്ലാക്ക് എഡിഷൻ ട്രിം ഔദ്യോഗികമായി ടീസർ പുറത്തിറക്കിയിരിക്കുകയാണ്. ഇവി വാഹനങ്ങളുടെ വിപണിയിൽ ആദ്യത്തെ ബാറ്ററി-ആസ്-എ-സർവീസ് അവതരിപ്പിച്ചതിന് ശേഷം എംജി മോട്ടോർ വമ്പൻ ട്രെൻഡാണ്. ഇലക്ട്രിക് കാറും ബാറ്ററിയും ഒറ്റയ്ക്ക് വാങ്ങാൻ സഹായിക്കുന്നു. തുടക്കത്തിൽ വാഹനത്തിന് പണം നൽകിയാൽ മതിയാകും. അതിനുശേഷം, നിങ്ങളുടെ പ്രതിമാസ ഉപയോഗത്തെ ആശ്രയിച്ച്, നിങ്ങൾ ബാറ്ററി വാടക നൽകിയാൽ മതി.
ഇൻസ്റ്റാഗ്രാമിലെ എംജി മോട്ടോർ ഹാൻഡിൽ വഴിയാണ് ബ്ലാക്ക് എഡിഷനെക്കുറിച്ചുള്ള പുതിയ വിശേഷങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ഈ ടീസറിൽ നിന്ന് വിശദാംശങ്ങളൊന്നും വൃക്തമാക്കുന്നില്ല എങ്കിലും, പുറമേയുള്ള ഗ്ലോസ് അല്ലെങ്കിൽ മാറ്റ് ബ്ലാക്ക് ഘടകങ്ങൾ ഉപയോഗിച്ച് അതിന് മികച്ച ലുക്ക് നൽകുമെന്ന കാര്യത്തിൽ ഉറപ്പാണ്. അതുകൂടാതെ, ഇൻ്റീരിയറിന് ഒരു കറുത്ത തീമും ലഭിക്കുന്നു, ഒരുപക്ഷേ സ്പോർട്ടി ലുക്കിന് ഊന്നൽ നൽകാൻ ചുവപ്പ് സ്റ്റിച്ചിങ്ങ് നൽകിയിട്ടുണ്ട്.

അത്യാധുനിക 50.3kWh പ്രിസ്മാറ്റിക് സെല്‍ ബാറ്ററി പായ്ക്കാണ് എംജി ZS ഇവിക്ക് കരുത്ത് പകരുന്നത്. ഈ ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 461 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലെ ഇവി ഉപഭോക്താക്കളുടെ റേഞ്ച് ഉത്കണ് മാറ്റുന്ന അളവിലുള്ള റേഞ്ചാണ് ഇവി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, സുരക്ഷിതവും വിശ്വസനീയവുമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്ന ASIL-D, IP69K, UL2580 എന്നിവയുള്‍പ്പെടെയുള്ള ആഗോള സുരക്ഷാ മാനദണ്ഡങ്ങളും എംജി ZS ഇവി പാലിക്കുന്നു.
173 bhp പവറും 280 Nm ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള ശക്തമായ ഒരു ഇലക്ട്രിക് മോട്ടോര്‍ ആണ് എംജി ZS ഇവിക്ക് തുടിപ്പേകുന്നത്. പെര്‍ഫോമന്‍സ് പരിഗണിച്ചാല്‍ 8.5 സെക്കന്‍ഡിനുള്ളില്‍ ഇവി പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കി.മീ വേഗത കൈവരിക്കും. DC സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജറുകളും AC ഫാസ്റ്റ് ചാര്‍ജറുകളും ഉള്‍പ്പെടെ ആറ് ചാര്‍ജിംഗ് ഓപ്ഷനുകള്‍ എംജി ZS ഇവി ഉപഭോക്താക്കള്‍ക്കായി നല്‍കുന്നു.
വാഹനത്തിനൊപ്പമുള്ള പോര്‍ട്ടബിള്‍ ചാര്‍ജറിനൊപ്പം എംജി ഡീലര്‍ഷിപ്പില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ AC ഫാസ്റ്റ് ചാര്‍ജര്‍ തെരഞ്ഞെടുക്കാം. ഇന്ത്യയിലെ കമ്മ്യൂണിറ്റി സ്‌പെയ്‌സുകളിലായി 1000 AC ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപിക്കാന്‍ എംജി പദ്ധതിയിടുന്നുണ്ട്. ZS ഇവി ഉടമകള്‍ക്ക് അവരുടെ വീടുകളിലോ ഓഫീസുകളിലോ AC ഫാസ്റ്റ ചാര്‍ജര്‍ കമ്പനി സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കുന്നതാണ്. സൗകര്യപ്രദമായ ചാര്‍ജിംഗ് ഓപ്ഷനുകള്‍ കൂടുതല്‍ പേരെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ഉപകാരപ്പെടും.
കംഫര്‍ട്ടും സുഖസൗകര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് എംജി ZS ഇവി ഒരുക്കിയിരിക്കുന്നത്. ഡ്യുവല്‍-പേന്‍ പനോരമിക് സ്‌കൈ റൂഫാണ് ഇതിന്റെ ഒരു പ്രധാന സവിശേഷത. കാറിന്റെ ഇന്റീരിയറില്‍ PM 2.5 ഫില്‍ട്ടര്‍ സജ്ജീകരിച്ചിരിക്കുന്നു. പിന്‍വശത്ത് എസി വെന്റ് ഉള്ളതിനാല്‍ കാറിനകത്ത് യാത്രചെയ്യുന്ന എല്ലാവര്‍ക്കും ആസ്വദിക്കാനാകും. 75-ല്‍ കൂടുതല്‍ കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന എംജി ഐ-സ്മാര്‍ട്ടുമായിട്ടാണ് എംജി ZS ഇവി എത്തുന്നത്.
ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ കീ ഉപയോഗിച്ച് ഫിസിക്കല്‍ കീയുടെ ആവശ്യമില്ലാതെ നിങ്ങള്‍ക്ക് വാഹനം ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും സ്റ്റാര്‍ട്ട് ചെയ്യാനും കഴിയും. റിയര്‍ ഡ്രൈവ് അസിസ്റ്റ്, 360 എറൗണ്ട് വ്യൂ ക്യാമറ, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയുടെ സഹായമുള്ളതിനാല്‍ പാര്‍ക്കിംഗ് വളരെ എളുപ്പമാകും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








