ബിഎംഡബ്ല്യു വാങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഈ വര്‍ഷം നടത്തിയേക്കണം! കടുത്ത തീരുമാനമെടുത്ത് കമ്പനി
പുതുവര്‍ഷം പിറക്കാന്‍ ഇനി 40-ല്‍ താഴെ ദിവസങ്ങള്‍ മാത്രമാണുള്ളത്. വണ്ടിക്കമ്പനികള്‍ പലതും ആകര്‍ഷകമായ ഇയര്‍ എന്‍ഡ് ഓഫറുകള്‍ പ്രഖ്യാപിച്ചതിനാല്‍ കാര്‍ വാങ്ങാന്‍ ഏറ്റവും മികച്ച സമയവും ഇതാണ്. മാത്രമല്ല പുതുവര്‍ഷത്തില്‍ തങ്ങളുടെ കാറുകള്‍ ചെലവേറുമെന്നും ചില ബ്രാന്‍ഡുകള്‍ ഇതിനോടം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് പ്രമുഖ ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് വില വര്‍ധനവ് പ്രഖ്യാപിച്ചത്. എതിരാളികളായ മെര്‍സിഡീസിന്റെ പാത പിന്തുടര്‍ന്ന് ഇപ്പോള്‍ ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യുവും (BMW) വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. 2025 ജനുവരി മുതല്‍ തങ്ങളുടെ കാറുകളുടെ വില വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു.
മെര്‍സിഡീസ് ബെന്‍സ് തങ്ങളുടെ കാറുകളുടെ വില 3 ശതമാനമാണ് കുട്ടുന്നത്. മെറ്റീരിയല്‍ ചെലവ്, പണപ്പെരുപ്പം, ലോജിസ്റ്റിക് ചെലവുകള്‍ എന്നിവ മൂലമാണ് വില വര്‍ധിപ്പിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. നിലവിലുള്ളതും ഭാവിയിലെ ബുക്കിംഗുകള്‍ക്കും മെര്‍സിിഡീസ് വില പരിരക്ഷ നല്‍കും. 2024 ഡിസംബര്‍ 31 വരെ ഇതിന് സാധുതയുണ്ടാകും. ബിഎംഡബ്ല്യുവിലേക്ക് വന്നാല്‍ അവരും അടുത്ത വര്‍ഷം മുതല്‍ വേരിയന്റിനെ ആശ്രയിച്ച് കമ്പനി തങ്ങളുടെ കാറുകളുടെ വില 3 ശതമാനം വരെയാണ് ഉയര്‍ത്താന്‍ പോകുന്നത്.

വില വര്‍ധിപ്പിക്കാനുള്ള കാരണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും പ്രവര്‍ത്തനച്ചെലവ് വര്‍ധിച്ചത് കാരണമായിരിക്കാം അനിവാര്യമായ വില വര്‍ധനവ് വരുത്താന്‍ കമ്പനി നിര്‍ബന്ധിതരായത്. നിലവില്‍ 2 സീരീസ് ഗ്രാന്‍ കൂപ്പെ, 3 സീരീസ് LWB, 5 സീരീസ്, 7 സീരീസ്, X1, X3, X5, X7, M340i എന്നിങ്ങനെ നിരവധി കാറുകള്‍ ബിഎംഡബ്ല്യു ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നു. ഇവയെല്ലാം രാജ്യത്ത് പ്രാദേശികമായി അസംബിള്‍ ചെയ്യുന്നു.
കൂടാതെ, i4, i5, i7, iX1, Z4 തുടങ്ങിയ മോഡലുകളും മുഴുവന്‍ M ശ്രേണിയിലുള്ള കാറുകളും കംപ്ലീറ്റ്‌ലി ബില്‍റ്റപ്പ് യൂണിറ്റ് (CBU) ആയാണ് രാജ്യത്തേക്ക് കൊണ്ടുവരുന്നത്. ഈ ആഴ്ച കമ്പനി പുതിയ M5 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 1.99 കോടി രൂപ എക്‌സ്-ഷോറൂം വിലയിലാണ് ബാവേറിയന്‍ ബ്രാന്‍ഡ് പുതിയ M5 പെര്‍ഫോമന്‍സ് സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. M5 സെഡാന്റെ ഏഴാം തലമുറ മോഡല്‍ സിബിയു റൂട്ട് വഴിയാണ് ഇന്ത്യന്‍ തീരത്തെത്തുന്നത്.

അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഗ്ലോസി ബ്ലാക്ക് ഫിനിഷിലുള്ള ഇല്യുമിനേറ്റഡ് സിഗ്‌നേച്ചര്‍ കിഡ്നി ഗ്രില്‍, ചങ്കി വീല്‍ ആര്‍ച്ചുകള്‍, ബ്ലാക്ക്ഡ്-ഔട്ട് ഒആര്‍വിഎമ്മുകള്‍, ഫ്‌ലഷ്-ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, M-ഹൈ ഗ്ലോസ് ഷാഡോ ലൈന്‍, കാര്‍ബണ്‍-ഫൈബര്‍ റൂഫ് റിയര്‍ സ്പോയിലര്‍, ഡിഫ്യൂസര്‍, ഇരട്ട എക്സ്ഹോസ്റ്റ് പൈപ്പുകള്‍. തുടങ്ങിയവയാണ് പുതിയ ബിഎംഡബ്ല്യു M5-ന്റെ പ്രധാന എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.
മുന്നിലും പിന്നിലും യഥാക്രമം 20, 21-ഇഞ്ച് അലോയ് വീലുകള്‍ ലഭിക്കുന്നു. 2024 ബിഎംഡബ്ല്യു M5 സെഡാന് 4.4 ലിറ്റര്‍, ട്വിന്‍-ടര്‍ബോ V8 എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 585 bhp പവറും 750 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. എഞ്ചിന്‍ 18.6kW ബാറ്ററി പായ്ക്കും 197 bhp പവറും 280 Nm ടോര്‍ക്കും നല്‍കുന്ന ഇലക്ട്രിക് മോട്ടോറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

727 bhp പവറും 1,000 Nm ടോര്‍ക്കും വരുന്ന സംയോജിത ഔട്ട്പുട്ട് xDrive ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവും 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിലൂടെയും 4-വീലുകളിലേക്കും പവര്‍ അയയ്ക്കുന്നു. കാറിലെ ഇലക്ട്രിക് മോട്ടോര്‍ മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ അനുവദിക്കുകയും 69 കിലോമീറ്റര്‍ റേഞ്ചും വാഗ്ദാനം ചെയ്യുന്നു. വെറും 3.5 സെക്കന്‍ഡില്‍ ബിഎംഡബ്ല്യു M5 പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.
പുതിയ M5 കാറിന്റെ ഇന്റീരിയറില്‍ ത്രീ-സ്പോക്ക് ഫ്‌ലാറ്റ്-ബോട്ടം ലെതര്‍ സ്റ്റിയറിംഗ് വീല്‍, കര്‍വ്ഡ് ഡിസ്പ്ലേ, ഇല്യുമിനേറ്റഡ് M5 ലോഗോയുള്ള M-സ്‌പെക്ക് മള്‍ട്ടിഫംഗ്ഷന്‍ സീറ്റുകള്‍, 18-സ്പീക്കര്‍ B&W മ്യൂസിക് സിസ്റ്റം, ട്രാക്ക് മോഡ് എന്നിവയും മറ്റും ലഭിക്കുന്നു. ഇതുകൂടാതെ അഡാപ്റ്റീവ് സസ്‌പെന്‍ഷന്‍, ബിഎംഡബ്ല്യു 8.5 ഒഎസ്, ലൈവ് കോക്ക്പിറ്റ് പ്രൊഫഷണല്‍, ADAS സ്യൂട്ട് എന്നിവയും കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്.


Click it and Unblock the Notifications








