10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 145 കി.മീ ഓടാം... ഇലക്ഷന്‍ സമയത്ത് 'കേരള യാത്ര' നടത്താന്‍ ഒരു ഇവി ഇതാ

ഇന്ത്യയിലെ തങ്ങളുടെ ഇലക്ട്രിക് പോര്‍ട്‌ഫോളിയോ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു പുതിയ iX xDrive50 പുറത്തിറക്കി. 2021-ല്‍ ബിഎംഡബ്ല്യു പുറത്തിറക്കിയ iX ഇലക്ട്രിക് എസ്‌യുവി ഇപ്പോള്‍ രണ്ട് വേരിയന്റുകളില്‍ വാങ്ങാന്‍ സാധിക്കും. ഇതിനോടകം ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന xdrive40 വേരിയന്റിന് തൊട്ടുമുകളിലാണ് ഈ വേരിയന്റിന്റെ സ്ഥാനം.

1.4 കോടി രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുതിയ ബിഎംഡബ്ല്യു iX xDrive50 ഇന്ത്യയിലെത്തിയിരിക്കുന്നത്. 1.2 കോടി രൂപ എക്‌സ്‌ഷോറൂം വിലയില്‍ വില്‍ക്കുന്ന iX xDrive40-യേക്കാള്‍ 29 ലക്ഷം രൂപ അധികം മുടക്കണം. കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് (സിബിയു) യൂണിറ്റായിട്ടാണ് ഇവി ഇന്ത്യയിലേക്ക് എത്തുന്നത്.

bmw ix xdrive50

മിനറല്‍ വൈറ്റ്, ഫൈറ്റോണിക് ബ്ലൂ, ബ്ലാക്ക് സഫയര്‍, അവഞ്ചൂറിന്‍ റെഡ്, ഓക്‌സൈഡ് ഗ്രേ എന്നീ ആവേശകരമായ കളര്‍ ഓപ്ഷനുകളില്‍ ഈ കാര്‍ വാങ്ങാന്‍ സാധിക്കും. ബിഎംഡബ്ല്യു ഇന്‍ഡിവിജ്വല്‍ സ്റ്റോം ബേ മെറ്റാലിക് നിറവും ഓപ്ഷണലായി ലഭിക്കും. ബിഎംഡബ്ല്യുവിന്റെ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ മുഖേനയും ഔദ്യോഗിക ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയും ഇലക്ട്രിക് എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു.

iX xDrive 50 ഉം xDrive40 ഉം കാണാന്‍ ഏകദേശം ഒരുപോലെയാണ്. മാത്രമല്ല iX ഇലക്ട്രിക് എസ്‌യുവിയുടെ ഈ രണ്ട് വേരിയന്റുകള്‍ക്കും സമാനമായ ഫീച്ചര്‍, സേഫ്റ്റി കിറ്റുകളും ലഭിക്കുന്നു. അതേസമയം തന്നെ ഏറ്റവും പുതിയ iX xDrive 50-ക്ക് പുതിയ 22 ഇഞ്ച് അലോയ് വീലുകളും അഡാപ്റ്റീവ് സസ്‌പെന്‍ഷനും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു.

bmw ix xdrive50 interior

കൂടാതെ, 'ലേസര്‍ലൈറ്റ്' ഹൈലൈറ്റുകള്‍, ടൈറ്റാനിയം ബ്രോണ്‍സ് എക്സ്റ്റീരിയര്‍ ഫിനിഷിംഗ്, ആക്ടീവ് സീറ്റ് വെന്റിലേഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ ഓപ്ഷണല്‍ എക്‌സ്ട്രാകളായി ജര്‍മന്‍ ബ്രാന്‍ഡ് കാറില്‍ വാഗ്ദാനം ചെയ്യുന്നു. ബിഎംഡബ്ല്യു iX xDrive50 ഇലക്ട്രിക് എസ്‌യുവി 111.5 kWh സംയോജിത ശേഷിയുള്ള ഡ്യുവല്‍ ബാറ്ററി സജ്ജീകരണത്തോടെയാണ് വരുന്നത്.

എട്ട് വര്‍ഷം അല്ലെങ്കില്‍ 1.60 ലക്ഷം കിലോമീറ്റര്‍ വരെ വാറന്റിയോടെ വരുന്ന ബാറ്ററികള്‍ ഒറ്റ ചാര്‍ജില്‍ 635 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യാന്‍ ഇലക്ട്രിക് എസ്‌യുവിയെ സഹായിക്കുന്നു. xDrive40 പതിപ്പിനെ അപേക്ഷിച്ച് ഇരട്ട ഇലക്ട്രിക് മോട്ടോര്‍ കൂടുതല്‍ ശക്തമാണ്. ഇലക്ട്രിക് എസ്‌യുവിയുടെ പുതിയ വേരിയന്റിന് 515 bhp പവറും 765 Nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയുമെന്ന് ബിഎംഡബ്ല്യു അവകാശപ്പെടുന്നു.

പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ വെറും 4.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബിഎംഡബ്ല്യു iX-ന് സാധിക്കും. താരതമ്യം ചെയ്യുമ്പോള്‍ iX xDrive40 വേരിയന്റിന് പവര്‍ കുറവാണ്. മാത്രമല്ല പുതിയ വേരിയന്റുമായി തട്ടിച്ച് നോക്കുമ്പോള്‍ റേഞ്ചും കുറവാണ്. iX xDrive40 വേരിയന്റ് 321 bhp പവറും 630 Nm ടോര്‍ക്കുമാണ് നല്‍കുന്നത്.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 414 കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിക്കാന്‍ സാധിക്കുക. 6.1 സെക്കന്‍ഡില്‍ 0-100 kmph വേഗത കൈവരിക്കാന്‍ ഇതിന് സാധിക്കും. ഇലക്ട്രിക് എസ്‌യുവിയുടെ പുതിയ വേരിയന്റും ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. 95 kW DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 35 മിനിറ്റിനുള്ളില്‍ 10-80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

bmw ix xdrive50 rear

വെറും 10 മിനിറ്റ് പ്ലഗ് ഇന്‍ ചെയ്താല്‍ ഇലക്ട്രിക് എസ്‌യുവിക്ക് 145 കിലോമീറ്റര്‍ ഓടാന്‍ പറ്റുമെന്നാണ് ബിഎംഡബ്ല്യു പറയുന്നത്. 50 kW DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒന്നര മണിക്കൂറില്‍ ബാറ്ററി റീചാര്‍ജ് ചെയ്യാം. 11 kW എസി ചാര്‍ജര്‍ ഉപയോഗിച്ച് ഇലക്ട്രിക് എസ്‌യുവി വീട്ടില്‍ നിന്ന് ചാര്‍ജ് ചെയ്യാന്‍ 11 മണിക്കൂര്‍ എടുക്കും.

അതേസമയം 22 kW എസി ചാര്‍ജറാണ് പ്ലഗ് ഇന്‍ ചെയ്യുന്നതെങ്കില്‍ ഈ സമയം പകുതിയാക്കി കുറയ്ക്കാം. എല്ലാ iX ഉപഭോക്താക്കള്‍ക്കും 22 kW ചാര്‍ജര്‍ വാള്‍ബോക്സ് യൂണിറ്റായി ഇന്‍സ്റ്റാള്‍ ചെയ്യുമെന്നും ബിഎംഡബ്ല്യു വ്യക്തമാക്കി. ബിഎംഡബ്ല്യു iX Drive 50 രണ്ട് വര്‍ഷം അല്ലെങ്കില്‍ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയുമായാണ് വരുന്നത്.

മാത്രമല്ല ഈ കാര്‍ വാങ്ങിയാല്‍ 5 വര്‍ഷം റോഡ്‌സൈഡ് അസിസ്റ്റന്‍സ് സൗജന്യമായിരിക്കും. തങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വില കൂടിയ ഇലക്ട്രിക് എസ്‌യുവിയെ ഉപയോഗിച്ച് ബിഎംഡബ്ല്യു മെര്‍സിഡീസ് EQE (1.39 കോടി രൂപ), ജാഗ്വാര്‍ I-പേസ് (1.26 കോടി രൂപ), ഔഡി Q8 e-ട്രോണ്‍ (1.14 കോടി രൂപ) എന്നിവയെ നേരിടുന്നു.

More from DriveSpark

Article Published On: Thursday, March 21, 2024, 18:34 [IST]
English summary
Bmw ix xdrive50 electric suv launched in india at rs 1 40 crore promising 635 km range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X