250 കി.മീ ടോപ്പ് സ്പീഡ്, പെർഫോമെൻസ് കിംഗ്; 2024 M340i X-ഡ്രൈവ് ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ജർമ്മൻ ലക്ഷ്വറി വാഹന ഭീമനായ ബിഎംഡബ്ല്യു ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ 2024 M340i ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. കരുത്തിന് പേരുകേട്ട B58 എഞ്ചിനുമായി വരുന്ന ഈ സ്‌പോർട്ടി സെഡാൻ 74.9 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 2024 മോഡൽ വർഷത്തിൽ എത്തുന്ന പുതുക്കിയ M340i-ക്ക് കമ്പനി കുറച്ച് സുപ്രധാന അപ്‌ഡേറ്റുകൾ നൽകിയിട്ടുണ്ട്. അതോടൊപ്പം ആർട്ടിക് റേസ് ബ്ലൂ, ഫയർ റെഡ് എന്നീ രണ്ട് പുതിയ ഷേഡുകളിലാണ് ബിഎംഡബ്ല്യു തങ്ങളുടെ പുതിയ M340i വാഗ്ദാനം ചെയ്യുന്നത്.

എക്സ്റ്റീരിയറിന്റെ കാര്യത്തിൽ ചില സൂക്ഷ്മമായ ഡിസൈൻ മാറ്റങ്ങൾ ബിഎംഡബ്ല്യു പുതിയ 2024 M340i -യുടെ അപ്ഡേറ്റിൽ വരുത്തിയിട്ടുണ്ട്. ഈ പുത്തൻ സെഡാൻ ഇപ്പോൾ അപ്‌ഡേറ്റ് ചെയ്‌ത M -സ്പെസിഫിക് ഗ്രില്ലുമായിട്ടാണ് വരുന്നത്, വാഹനത്തിന്റെ സ്‌പോർട്ടി അപ്പീൽ കൂടുതൽ വർധിപ്പിക്കുന്നതിനായി ബ്ലാക്ക് ഷെയ്ഡിലാണ് പൂർത്തിയാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

2024 M340i X-

കൂടാതെ ഇതിന് M-സ്പെക്ക് ORVM ഹൗസിംഗുകളും ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകളും ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്നു. ആകെ മൊത്തത്തിൽ, വാഹനത്തിന്റെ ഫ്രണ്ട് ഫാസിയ 2023 -ലെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി വളരെയധികം സാമ്യമുള്ളതാണ്. വളരെ മനോഹരമായ 'L' -ഷെയിപ്പിലുള്ള എൽഇഡി ഡിആർഎല്ലുകൾ വരുന്ന അതേ സ്മൂത്തായ അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകളുമായിട്ടാണ് 2024 M340i വരുന്നത്. സൈഡ് പ്രൊഫൈലിനെ സംബന്ധിച്ചിടത്തോളം, വാഹനത്തിന് ഇപ്പോൾ 19 ഇഞ്ച് ബ്ലാക്ക് അലോയി വീലുകളും ലഭിക്കുന്നു എന്നു നമുക്ക് കാണാം.

അകത്തളത്തിൽ, പുതിയ ബിഎംഡബ്ല്യു M340i -ക്ക് M -സ്റ്റിച്ചിംഗ് വരുന്ന വെർണാസ്ക ലെതർ സീറ്റ് കവറുകൾ ലഭിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഇത് വാഹനത്തിന്റെ ഉൾവശം വളരെ സ്‌പോർടിയും പ്രീമിയവും ആയി പൂർത്തിയാക്കുന്നു. ഈ പുതിയ അഡീഷനുപുറമെ, "വൈഡ്‌സ്‌ക്രീൻ കർവ് ഡിസ്‌പ്ലേ" എന്ന് ബിഎംഡബ്ല്യു വിളിക്കുന്ന M340i -യുടെ 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീനും 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനും, ഏറ്റവും പുതിയ 8.5 ബിഎംഡബ്ല്യു ഓപ്പറേറ്റിംഗ് സിസ്റ്റം ലഭിക്കുന്നു.

2024 M340i X-

അടുത്തതായി എടുത്തു പറയേണ്ടത് വിലയുടെ കാര്യമാണ്, ഇത്തവണ 74.9 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ബിഎംഡബ്ല്യു M340i -യുടെ 2024 മോഡൽ എത്തിച്ചിരിക്കുന്നത്. മുൻ തലമുറ മോഡൽ M340i -യുടെ വിലയിൽ നിന്ന് ഏകദേശം 2.0 ലക്ഷം രൂപയുടെ വർധനയാണിത് എന്നത് ശ്രദ്ധിക്കണം. നിലവിൽ, ബിഎംഡബ്ല്യു M340i ഇന്ത്യയിൽ ഔഡി S5, മെർസിഡീസ് ബെൻസ് C43 AMG എന്നിവയുമായിട്ടാണ് മത്സരിക്കുന്നത്.

അല്പസ്വപ്ല എക്സ്റ്റീരിയർ ഇന്റീരിയർ മാറ്റങ്ങൾ അല്ലാതെ പുതിയ M340i -യുടെ ബോണറ്റിന് കീഴിൽ ബിഎംഡബ്ല്യു കാര്യമായി ഒന്നും മാറ്റിയിട്ടില്ല എന്നതാണ് വാസ്തവം. ഇതിനർത്ഥം 48V മൈൽഡ് -ഹൈബ്രിഡ് അസിസ്റ്റോടുകൂടിയ 3.0 -ലിറ്റർ, ആറ് സിലിണ്ടർ ടർബോ -പെട്രോൾ എഞ്ചിൻ തന്നെയാണ് ഇപ്പോഴും ഇതിൽ സജ്ജീകരിച്ചിരിക്കുന്നത് എന്നാണ്.

2024 M340i X-

ഈ കക്ഷിയെ അറിയാത്തവർക്കായി, ഇതിനെ B 58 മോട്ടോർ എന്നാണ് വാഹന ലോകം വിളിക്കുന്നത്, ബിഎംഡബ്ല്യുവിൽ നിന്നുള്ള ഏറ്റവും ട്യൂണർ -ഫ്രണ്ട്ലി എഞ്ചിനുകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. കൂടുതൽ വ്യക്തമാക്കി പറഞ്ഞാൽ പെർഫോമെൻസ് മോഡിഫിക്കേഷനുകൾക്ക് അത്യുത്തമം തന്നെ ഇവൻ എന്ന് നിസംശയം പറയാം.

ഏറ്റവും പുതിയ M340i -ൽ, ഈ യൂണിറ്റ് പരമാവധി 374 PS പവറും 500 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. ട്രാൻസ്മിഷന്റെ കാര്യത്തിൽ, ഈ സ്പോർട്ടി സെഡാന് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ അതിൻ്റെ ഓൾ -വീൽ ഡ്രൈവ് കോൺഫിഗറേഷന് പേരുകേട്ടതാണ് ബിഎംഡബ്ല്യു M340i എന്നതും ശ്രദ്ധേയമാണ്.

More from DriveSpark

Article Published On: Friday, November 15, 2024, 8:30 [IST]
English summary
Bmw launched updated m340i x drive at rs 74 9 lakhs in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X