3 ലക്ഷം അധികം മുടക്കിയാല്‍ X7 സ്‌പെഷ്യല്‍ എഡിഷന്‍ തരാമെന്ന്! പണക്കാരെ മാടിവിളിച്ച് ബിഎംഡബ്ല്യു
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉത്സവ സീസണ്‍ മുന്‍നിര്‍ത്തി ഇന്ത്യയിലേക്ക് ആഡംബര കാറുകളുടെ കുത്തൊഴുക്കാണ്. മെര്‍സിഡീസ് ബെന്‍സിന് പിന്നാലെ ബിഎംഡബ്ല്യുവും ഉത്സവകാലം മുതലെടുക്കാനായി തങ്ങളുടെ ലൈനപ്പ് വിപുലീകരിച്ചു. ജര്‍മന്‍ ബ്രാന്‍ഡ് വ്യാഴാഴ്ച (19 സെപ്റ്റംബര്‍ 2024) X7 ലക്ഷ്വറി ക്രോസ്ഓവര്‍ എസ്‌യുവിക്ക് പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിച്ചു. ഈ പ്രത്യേക പതിപ്പിന് കൂടുതല്‍ ഫീച്ചറുകളും കോസ്മെറ്റിക് അപ്ഗ്രേഡുകളും ലഭിക്കുന്നു. ബിഎംഡബ്ല്യു X7 സിഗ്‌നേച്ചര്‍ എഡിഷന് 1.33 കോടി രൂപയാണ് എക്‌സ്‌ഷോറൂം വിലയിട്ടിരിക്കുന്നത്. X7-ന്റെ xDrive40i M സ്‌പോര്‍ട് വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് സിഗ്‌നേച്ചര്‍ എഡിഷന്റെ നിര്‍മാണം.
പരിമിതമായ അളവില്‍ മാത്രം പുറത്തിറക്കുന്ന ഈ കാര്‍ ബ്രാന്‍ഡിന്റെ ചെന്നൈ പ്ലാന്റിലാണ് നിര്‍മിക്കുക. പുതിയ വാഹനം ബിഎംഡബ്ല്യുവിന്റെ ഓണ്‍ലൈന്‍ ഷോപ്പ് വഴി ബുക്ക് ചെയ്യാം. ടാന്‍സാനൈറ്റ് ബ്ലൂ, ഡ്രാവിറ്റ് ഗ്രേ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് പുതിയ കാര്‍ ലഭ്യമാകുക. പുതിയ ബിഎംഡബ്ല്യു X7 ക്രോം ആക്‌സന്റുകളുള്ള പുതുക്കിയ കിഡ്നി ഗ്രില്ലുകള്‍ ഫീച്ചര്‍ ചെയ്യുന്ന ഫ്രണ്ട് ഫാസിയ ലഭിക്കുന്നു.

ബിഎംഡബ്ല്യു 7 സീരീസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ടുള്ള സ്വരോവ്‌സ്‌കി ഗ്ലാസ് കട്ട് ക്രിസ്റ്റല്‍ ഡിആര്‍എല്ലുകളും സ്‌മോക്ക്ഡ് ഗ്ലാസ് എഫക്റ്റുള്ള 3D ടെയില്‍ലൈറ്റുകളും ഇതിന് ലഭിക്കുന്നു. അലൂമിനിയം ഫിനിഷ്ഡ് റൂഫ് റെയിലുകളും എക്‌സ്റ്റീരിയര്‍ ഘടകങ്ങളും കാറിന്റെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നു. ബിഎംഡബ്ല്യു X7 സിഗ്‌നേച്ചര്‍ എഡിഷനില്‍ അതിന്റെ എക്‌സ്റ്റീരിയറിലെ ലക്ഷ്വറി ടച്ച് അകത്തേക്കും കൊണ്ടുവരുന്നു.
കോക്ക്പിറ്റിലേക്ക് സുഗമമായി സംയോജിപ്പിച്ചിരിക്കുന്ന ഫേ്‌ലാട്ടിംഗ് ബിഎംഡബ്ല്യു കര്‍വ് ഡിസ്‌പ്ലേയാണ് ശ്രദ്ധേയ സവിശേഷത. ബിഎംഡബ്ല്യു ഐഡ്രൈവ് 8.5-ല്‍ പ്രവര്‍ത്തിക്കുന്ന 14.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ബിഎംഡബ്ല്യു കര്‍വ്ഡ് ഡിസ്പ്ലേയില്‍ ഉള്‍ക്കൊള്ളുന്നു. 14 നിറങ്ങളുള്ള ആംബിയന്റ് ലൈറ്റിംഗ് ലക്ഷ്വറി കാറില്‍ സജ്ജീകരിച്ചിരിക്കുന്നു.

സ്‌കൈ ലോഞ്ച് പനോരമിക് സണ്‍റൂഫ് ക്യാബിനിലേക്ക് മതിയായ കാറ്റും വെളിച്ചവും കടത്തിവിടുന്നു. പിന്നിലെ യാത്രക്കാര്‍ക്ക് ലെതര്‍ മെറിനോ ക്യാപ്റ്റന്‍ സീറ്റുകള്‍, അല്‍കന്റാര കുഷ്യനുകള്‍, ഹര്‍മാന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം എന്നിവ ആസ്വദിക്കാം. സ്പ്ലിറ്റ് ടെയില്‍ഗേറ്റ് ഹാന്‍ഡ്സ് ഫ്രീ ഓപ്പറേഷന്‍ വാഗ്ദാനം ചെയ്യുന്നു. 2,120 ലിറ്റര്‍ വരെ ശേഷിയുള്ള വിശാലമായ ബൂട്ട് സ്‌പെയ്‌സ് കാറില്‍ വരുന്നു.
381 bhp പവറും 520 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് X7 സിഗ്‌നേച്ചര്‍ എഡിഷന്റെ കരുത്ത്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ബിഎംഡബ്ല്യുവിന്റെ xDrive ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റവുമാണ് എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്. X7 സിഗ്‌നേച്ചര്‍ എഡിഷനില്‍ 48V ഇലക്ട്രിക്കല്‍ മോട്ടോറും 12 bhp അധിക പവറും 200 എന്‍എം ടോര്‍ക്കും നല്‍കുന്നു. ഇത് കുറഞ്ഞ എഞ്ചിന്‍ വേഗതയില്‍ ഡൈനാമിക്‌സും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നു.

എസ്‌യുവിയുടെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് 3.0 ലിറ്റര്‍ ഇന്‍ലൈന്‍-സിക്‌സ് ഡീസല്‍ എഞ്ചിന്‍ ഓപ്ഷനും ലഭിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ ക്രോസ്ഓവര്‍ എസ്‌യുവി വെറും 5.8 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. എസ്‌യുവിക്ക് കംഫര്‍ട്ട്, എഫിഷ്യന്റ്, സ്പോര്‍ട്ട്, സ്പോര്‍ട്ട് പ്ലസ് എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകളുണ്ട്. കൂടാതെ അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷനും സജ്ജീകരിച്ചിരിക്കുന്നു.
X7 സിഗ്‌നേച്ചര്‍ എഡിഷനിലൂടെ ബവേറിയന്‍ ബ്രാന്‍ഡ് വലിയ ആഡംബര വാഹനങ്ങള്‍ക്കായി തിരയുന്ന ഉപഭോക്താക്കളെ ലക്ഷ്യമിടുന്നു. രാജ്യത്ത് ഉത്സവ സീസണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഇതിന്റെ ലോഞ്ച് എന്നതും ശ്രദ്ധേയമാണ്. എസ്‌യുവിയുടെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് ഇന്ത്യയില്‍ 1.30 കോടി രൂപയാണ് എക്‌സ്-ഷോറൂം വില. വെറും 3 ലക്ഷം രൂപ അധികം മുടക്കിയാല്‍ സ്‌പെഷ്യല്‍ എഡിഷന്‍ സ്വന്തമാക്കാമെന്നതിനാല്‍ സിഗ്‌നേച്ചര്‍ എഡിഷന്‍ വാങ്ങാന്‍ ആള് കൂടുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








