ഇനി 'എസിയിട്ട്' സുഖിച്ച് പോകാം; ബെലേറോ മാക്‌സ് പിക്കപ്പിന്റെ പുത്തന്‍ വേരിയന്റുകള്‍ വിപണിയില്‍
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ പിക്കപ്പ് ട്രക്കുകളില്‍ ഒന്നാണ് മഹീന്ദ്ര ബൊലേറോ മാക്‌സ് പിക്കപ്പ് റേഞ്ച്. ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ബൊലേറോ മാക്സ് പിക്കപ്പിന്റെ പുത്തന്‍ വേരിയന്റുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. പുതിയ ബൊലേറോ മാക്‌സ് പിക്കപ്പ് റേഞ്ച് SXi, VXi എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാകും.
8.49 ലക്ഷം മുതല്‍ 11.22 ലക്ഷം രൂപ വരെയാണ് വില എക്‌സ്‌ഷോറൂം വില പോകുന്നത്. യാത്രാ സുഖം വര്‍ധിപ്പിക്കുന്നതിനായി എയര്‍ കണ്ടീഷനിംഗ് കൂട്ടിച്ചേര്‍ത്തതിനൊപ്പം ഐമാക്‌സ് ആപ്പില്‍ 14 പുതിയ ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. വൈവിധ്യമാര്‍ന്നതുമായ രൂപകല്‍പ്പന, പേലോഡ് ശേഷി, ഇന്ധനക്ഷമത, സുരക്ഷ, മൊത്തത്തിലുള്ള ഡ്രൈവിംഗ് അനുഭവം എന്നീ കാര്യങ്ങള്‍ക്ക് പേരുകേട്ട വാഹനമാണ് മഹീന്ദ്ര ബെലേറോ മാക്‌സ് പിക്കപ്പ് ശ്രേണി.

വിപണിയില്‍ എത്തിയ അന്ന് മുതല്‍ ഇന്ത്യക്കാര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതോടെ ബൊലേറോ മാക്‌സ്പിക്കപ്പ് റേഞ്ച് വില്‍പ്പന റെക്കോഡുകള്‍ തകര്‍ക്കുകയുണ്ടായി. ഇതിനോടകം 1.4 ലക്ഷം യൂണിറ്റ് വില്‍പ്പന കടന്നിരിക്കുകയാണ്. റെക്കോര്‍ഡ് വേഗത്തില്‍ 1 ലക്ഷം ഉല്‍പ്പാദന നാഴികക്കല്ലല്ല് പിന്നിട്ട വാഹനം ഒരു ദിവസം ഏറ്റവും കൂടുതല്‍ യൂണിറ്റ് ഡെലിവറി നല്‍കി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഈ വാഹനം ഇടംനേടിയിരുന്നു.
'അസാധാരണമായ പെര്‍ഫോമന്‍സിനും വൈദഗ്ധ്യത്തിനും പേരുകേട്ട ബൊലേറോ മാക്‌സ് പിക്ക്-അപ്പ് ശ്രേണി ഞങ്ങളുടെ മൂല്യമുള്ള ഉപഭോക്താക്കളില്‍ നിന്ന് വളരെയധികം അഭിനന്ദനം നേടിയിട്ടുണ്ട്. ഏറ്റവും പുതിയ വേരിയന്റുകളില്‍ എയര്‍ കണ്ടീഷനിംഗ് കൂട്ടിച്ചേര്‍ക്കുന്നത് ഞങ്ങളുടെ ഉപഭോക്താക്കളുടെ സൗകര്യത്തിനുമുള്ള ഞങ്ങളുടെ അര്‍പ്പണബോധത്തെ ഊന്നിപ്പറയുകയും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു' മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഓട്ടോമോട്ടീവ് ഡിവിഷന്‍ സിഇഒ നളിനികാന്ത് ഗൊല്ലഗുണ്ട പറഞ്ഞു.
പുതിയ വാഹനത്തെ കുറിച്ച് പറയുമ്പോള്‍ ഇതിന് CMVR-സര്‍ട്ടിഫൈഡ് D+2 സീറ്റിംഗ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റുകള്‍, ടേണ്‍-സേഫ് ലാമ്പുകള്‍, സിറ്റി-ഹൈവേ യാത്രകള്‍ക്ക് അനുയോജ്യമായ പുനര്‍രൂപകല്‍പ്പന ചെയ്ത ഇന്റീരിയറുകളും എക്സ്റ്റീരിയറുകളും ലഭിക്കുന്നു. യാത്രകള്‍ കൂടുതല്‍ കംഫര്‍ട്ടക്കി മാറ്റാനായി ഹീറ്ററും ഡിമിസ്റ്ററും ഉള്ള സംയോജിത എയര്‍ കണ്ടീഷനിംഗ് വാഹനത്തില്‍ കമ്പനി ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വെഹിക്കിള്‍ മാനേജ്മെന്റ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനക്ഷമതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിന് ഐമാക്‌സ് ആപ്പില്‍ 14 പുതിയ സവിശേഷതകള്‍ അവതരിപ്പിക്കുന്നു. ടാര്‍ഗെറ്റഡ് ഔട്ട്റീച്ചിനായുള്ള ജിയോഫെന്‍സ് അധിഷ്ഠിത ക്യാമ്പയിനിംഗും സ്ട്രീംലൈന്‍ഡ് ഓപറേഷനായുള്ള ഡ്രൈവര്‍ കം ഓണര്‍ സവിശേഷതയുമാണ് പ്രധാന മാറ്റങ്ങള്‍. കൂടാതെ 'മൈ മാക്‌സ് സ്‌കോര്‍' ഡ്രൈവര്‍മാര്‍ക്ക് പെര്‍ഫോമന്‍സ് കണക്കുകള്‍ നല്‍കുന്നു. ഐമാക്‌സ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ അലേര്‍ട്ടുകള്‍ വാഹന സുരക്ഷയ്ക്കും കാര്യക്ഷമതയ്ക്കും മുന്‍ഗണന നല്‍കുന്നുവെന്ന് കമ്പനി വ്യക്തമാക്കി.
അഗ്രസീവ് ആക്സിലറേഷന്‍, പെട്ടെന്നുള്ള ബ്രേക്കിംഗ്, ഷാര്‍പ്പ് കോര്‍ണറിംഗ്, ഫ്യൂവല്‍ പൈഫറേജ് ഡിറ്റക്ഷന്‍ എന്നിവയ്ക്കുള്ള അലേര്‍ട്ടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈ സവിശേഷതകള്‍ സുരക്ഷ വര്‍ധിപ്പിക്കുക മാത്രമല്ല പരിപാലനച്ചെലവ് കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നുവെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു. വാഹനത്തിലെ ഐമാക്‌സ് ഫീച്ചര്‍ വിപണിയില്‍ വലിയ സ്വാധീനം ചെലുത്തിയതായാണ് റിപ്പോര്‍ട്ട്.
30,000-ലധികം വാഹനങ്ങളില്‍ ഇതിനോടകം ഐമാക്‌സ് വിന്യസിച്ചിട്ടുണ്ട്. ഫാസ്ടാഗ് സംയോജനവും ചെലവുകള്‍ എന്ന് തുടങ്ങി ഉപകാരപ്രദമായ നിരവധി കാര്യങ്ങള്‍ സാധിക്കുന്നതിനാല്‍ ഫ്‌ലീറ്റ് മാനേജ്മെന്റുകാര്‍ക്ക് ഇത് അത്യാവശ്യ സംഗതിയായി മാറി. ബിസിനസുകള്‍ക്കും വ്യക്തിഗത ഉപയോക്താക്കള്‍ക്കും പറ്റിയ മികച്ച പെര്‍ഫോമന്‍സും സൗകര്യവും കാര്യക്ഷമതയും നല്‍കുന്ന വാഹനമാണ് ബൊലേറോ മാക്‌സ് പിക്കപ്പ് റേഞ്ച്. ഡീസല്‍, സിഎന്‍ജി ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന മഹീന്ദ്രയുടെ നൂതന m2Di എഞ്ചിന്‍ ആണ് 2024 ബൊലേറോ മാക്‌സ് പിക്കപ്പ് ശ്രേണിയില്‍ സജ്ജീകരിച്ചിരിക്കുന്നത്.
71 PS / 200 Nm മുതല്‍ 59.7 kW (820NPS) വരെയുള്ള പവറും ടോര്‍ക്ക് നോഡുകള്‍ ഇതിലുണ്ട്. 1.3 ടണ്‍ മുതല്‍ 2 ടണ്‍ വരെയുള്ള പേലോഡ് കപ്പാസിറ്റിയാണ് ഈ പിക്കപ്പിനുള്ളത്. 3050 mm വരെയാണ് കാര്‍ഗോ ബെഡ് നീളമുള്ളതിനാല്‍ ചരക്കുനീക്കം സുഗമമായിരിക്കും. സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് നൂതന സങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുത്തന്‍ വേരിയന്റുകളുടെ വരവ് ഗുണകരമാകുമെന്നാണ് മഹീന്ദ്രയുടെ പ്രതീക്ഷ.


Click it and Unblock the Notifications








