വില കുറച്ചതോടെ ഈ 7 സീറ്ററിന് വമ്പൻ ഡിമാൻ്റ്, ജൂലൈ മാസത്തിൽ 10000 ബുക്കിങ്ങുകൾ നേടി
2021-ൽ ലോഞ്ച് ചെയ്തതു മുതൽ, മഹീന്ദ്ര XUV700 വിൽപ്പനയിൽ മഹീന്ദ്രയുടെ നട്ടെല്ലായി മാറിയിരിക്കുകയായിരുന്നു, കഴിഞ്ഞ മൂന്ന് വർഷമായി ഡിമാൻഡ് വളരെ കൂടുതലാണ്. എന്നിരുന്നാലും, അതിനുശേഷം ഉൽപ്പാദനം മൂന്നിരട്ടിയായതിനാൽ, XUV700-നുള്ള കാത്തിരിപ്പ് കാലയളവ് കുറഞ്ഞത് കൊണ്ട് ലഭ്യത ഇനി ഒരു പ്രശ്നമല്ല. XUV700-ൻ്റെ വിൽപ്പന ആക്കം നിലനിർത്താൻ സഹായിക്കുന്നതിനായി, ജൂലൈ തുടക്കത്തിൽ മഹീന്ദ്ര ടോപ്പ്-സ്പെക്ക് AX7, AX7 L വേരിയൻ്റുകൾക്ക് ഗണ്യമായ വിലക്കുറവ് വരുത്തിയിരുന്നു, ഇത് XUV700 യുടെ പുതിയ ഓർഡറുകളിൽ 40 ശതമാനം വർദ്ധനവിന് കാരണമായിട്ടുണ്ട് എന്നാണ് കമ്പനി ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന റിപ്പോർട്ടുകൾ നിന്ന് വ്യക്തമാകുന്നത്.
ജൂലൈ 1 വരെ, XUV700-നായി മഹീന്ദ്രയ്ക്ക് 13,000 ഓർഡറുകൾ കൊടുക്കാനുണ്ടായിരുന്നു, കൂടാതെ മുൻനിര വേരിയൻ്റുകൾക്ക് വിലക്കുറവിൻ്റെ പ്രഖ്യാപനത്തെത്തുടർന്ന് മഹീന്ദ്രയ്ക്ക് ജൂലൈയിൽ XUV700-ന് 10,000-ത്തിലധികം ബുക്കിംഗുകൾ ലഭിച്ചതായിട്ടാണ് കമ്പനി അധികൃതർ അറിയിച്ചിരിക്കുന്നത്. മുൻപ്, AX7, AX7 L വേരിയൻ്റുകൾക്ക് 21.39 ലക്ഷം രൂപ മുതൽ 26.99 ലക്ഷം രൂപ വരെ ആയിരുന്നു എക്സ്ഷോറും വിലയുണ്ടായിരുന്നത്, എന്നാൽ പുതുക്കിയ ശേഷം അവ 19.49 ലക്ഷം മുതൽ 24.99 ലക്ഷം രൂപ വരെയാണ്.

XUV700-ൻ്റെ പ്രതിമാസ ഉൽപ്പാദനം 10,000 യൂണിറ്റായി ഉയർത്തിയിട്ടുണ്ട്. ലോഞ്ച് ചെയ്യുന്ന സമയത്ത് 3,500 യൂണിറ്റുകളായിരുന്നു. xuv 7oo -യുടെ വിശേഷങ്ങളിലേക്ക് നോക്കിയാൽ ADAS ഫീച്ചറുകളുടെ ഫുള്‍ സ്യൂട്ട് വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കാറുകളില്‍ ഒന്നാണ് മഹീന്ദ്ര XUV700. ലെവല്‍ 2 ADAS ആണ് ഇതില്‍ മഹീന്ദ്ര സജ്ജീകരിച്ചിരിക്കുന്നത്. കൂടുതല്‍ ചെലവേറിയതും വിശ്വസനീയവുമായ റഡാറും ക്യാമറയും അടിസ്ഥാനമാക്കിയുള്ള ADAS ആണ് മഹീന്ദ്ര എസ്‌യുവിയില്‍ ഉപയോഗിക്കുന്നത്.
ഇത്തരത്തിലുള്ള ADAS കൂടുതല്‍ കാര്യക്ഷമമാണെന്ന് മാത്രമല്ല മൂടല്‍മഞ്ഞ് പോലുള്ള പ്രയാസകരമായ സാഹചര്യങ്ങളിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഹൈ ബീം അസിസ്റ്റ്, ട്രാഫിക് സൈന്‍ റെകഗ്‌നിഷന്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ഫ്രണ്ട് കൊളിഷന്‍ വാണിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, സ്മാര്‍ട്ട് പൈലറ്റ് അസിസ്റ്റ്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, ഡ്രൈവര്‍ ഡ്രോസൈനസ് സിസ്റ്റം എന്നിവയാണ് എസ്‌യുവിയിലെ ADAS സ്യൂട്ടില്‍ വരുന്നത്.

പുതിയ XUV700 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളോടെ, കസ്റ്റമര്‍ ഡിമാന്‍ഡ് അനുസരിച്ച് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളുള്ള 5-സീറ്റര്‍, 7-സീറ്റര്‍ വേരിയന്റുകളില്‍ ലഭ്യമാണ്. 2.0 ലിറ്റര്‍ പെട്രോള്‍ മോഡല്‍ 198 bhpയും 300 nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ 2.2 ലിറ്റര്‍ ഡീസല്‍ മോഡല്‍ 183 bhpയും 420 nm ടോര്‍ക്കും (6-സ്പീഡ് എംടി), 450 nm ടോര്‍ക്കും (6-സ്പീഡ് എടി) ഉത്പാദിപ്പിക്കുന്നു. പെട്രോള്‍ എഞ്ചിനുമായി (15 കിലോമീറ്റര്‍ വരെ) താരതമ്യപ്പെടുത്തുമ്പോള്‍ മികച്ച ഇന്ധനക്ഷമത നല്‍കുന്നുവെന്ന കാരണം കൊണ്ട് ഡീസല്‍ എഞ്ചിനാണ് (17 കിലോമീറ്റര്‍ വരെ) ഡിമാന്‍ഡ് കൂടുതല്‍.
കൂടാതെ ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്ന അധിക ടോര്‍ക്ക് XUV700 എസ്‌യുവിയെ മികച്ച പെര്‍ഫോമന്‍സ് പുറത്തെടുക്കാനും സഹായിക്കുന്നു. വാഹനത്തിന്റെ മിക്ക വേരിയന്റുകളിലും ഫ്രണ്ട് വീല്‍ ഡ്രൈവാണ്. ടോപ്പ്-എന്‍ഡ് ഡീസല്‍ പതിപ്പുകള്‍ക്ക് മാത്രമാണ് മഹീന്ദ്ര ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. ആകര്‍ഷകമായ ഫീച്ചറുകളും കരുത്തുറ്റ എഞ്ചിന്‍ ഓപ്ഷനുകളുമുള്ള MX, AX3, AX5, AX7, AX7 ലക്ഷ്വറി വേരിയന്റുകളില്‍ XUV700 ലഭ്യമാണ്.

ഇതോടൊപ്പം, സുരക്ഷയുടെ കാര്യത്തില്‍ 'സേഫര്‍ ചോയ്സ്' അവാര്‍ഡ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാര്‍ മോഡലാണിത്. ഇനി മഹീന്ദ്രയിൽ നിന്ന് കാത്തിരിക്കുന്നത് ഥാറിൻ്റെ ഫൈവ് ഡോർ മോഡലാണ് ഥാർ റോക്സ് ആണ്. വരുന്ന ഓഗസ്റ്റ് 15-ന് മഹീന്ദ്ര ഥാർ റോക്‌സ് 5-ഡോർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോവുകയാണ്. ഇതിനോടകം ഏവരും ഈ വാർത്ത അറിഞ്ഞിരിക്കും. ഇപ്പോൾ വാഹനത്തിലെ ഓരോ ഫീച്ചറുകൾ വെളിപ്പെടുത്തി ഹൈപ്പ് വാനോളമുയർത്തുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








