ഓഫര്‍ കണ്ട് ചാടിവീഴേണ്ട! ഉത്സവകാലത്ത് കാര്‍ വാങ്ങുന്നതിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്

കേരളീയരുടെ ദേശീയ ഉത്സവമായ ഓണം കഴിഞ്ഞെങ്കിലും വാഹന നിര്‍മാതാക്കളില്‍ നിന്നുള്ള ഓഫറുകള്‍ക്ക് യാതൊരു പഞ്ഞവുമില്ല. ദീപാവി, നവരാത്രി, ദസറ എന്നീ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ പല വാഹന നിര്‍മാണ കമ്പനികളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നു. ഉത്സവകാലത്ത് പുതിയ വാഹനങ്ങള്‍ വാങ്ങാനാണ് പൊതുവേ ജനങ്ങള്‍ ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ സമയത്ത് വില്‍പ്പന വാരാന്‍ പുതിയ വാഹനങ്ങളും വിപണിയില്‍ എത്തുന്നു. എന്നാല്‍ ശരിക്കും ഉത്സവ സീസണില്‍ കാര്‍ വാങ്ങുന്നത് മികച്ച തീരുമാനമാണോ?. ഉത്സവകാലത്ത് ഒരു കാര്‍ വാങ്ങുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളുമാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

ഉത്സവ സീസണുകളില്‍ കാര്‍ ബ്രാന്‍ഡുകള്‍ നല്‍കുന്ന ഓഫറുകളും ഡിസ്‌കൗണ്ടുകളും വാഹനത്തിന്റെ മൊത്തത്തിലുള്ള ചെലവ് കുറയ്ക്കുന്നുവെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. ഇത് ബജറ്റ് അവബോധമുള്ള ഉപഭോക്താക്കള്‍ക്ക് വണ്ടി വാങ്ങാന്‍ ഏറ്റവും അനുയോജ്യമായ സമയമാക്കി മാറ്റുന്നു. ഇന്ത്യയിലെ ഒന്നാം നമ്പര്‍ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയും വിപണിയില്‍ സജീവമായ വിദേശ ബ്രാന്‍ഡുകള്‍ വരെ ഈ സമയത്ത് ഓഫറുകള്‍ നല്‍കുന്നുണ്ട്.

car purchase festive season

ഉത്സവകാലത്ത് കാര്‍ വാങ്ങുന്നതിന്റെ മെച്ചം വെറും ഓഫറുകള്‍ മാത്രമല്ല. നിരവധി പുതിയ കാറുകളാണ് ഈ സമയത്ത് വിപണിയില്‍ എത്തുന്നത്. പുത്തന്‍ ലോഞ്ചിന്റെ ഭാഗമായി ഒട്ടുമിക്ക കമ്പനികളും ഹ്രസ്വകാലത്തേക്ക് ആകര്‍ഷകമായ വിലയിലാണ് കാറുകള്‍ ഓഫര്‍ ചെയ്യാറ്. ഇത് പിന്നീട് മാറുമെന്നതിനാല്‍ വാങ്ങാന്‍ പറ്റിയ ബെസ്റ്റ് സമയമായി ഉത്സവകാലം കണക്കാക്കപ്പെടുന്നു. കുറഞ്ഞ വിലയില്‍ ആധുനിക നിലവാരമുള്ള കാറുകള്‍ സ്വന്തമാക്കാം.

കൂടാതെ, ഉത്സവ സീസണില്‍ വാഹന നിര്‍മ്മാണ പ്ലാന്റുകള്‍ സജീവമായിരിക്കുമെന്നതിനാല്‍ വണ്ടികള്‍ വേഗത്തില്‍ ഡെലിവറി ചെയ്യാന്‍ കഴിയും. മിക്ക ആളുകളും തങ്ങളുടെ പുതിയ കാര്‍ നല്ല ദിവസം നോക്കി ഡെലിവറി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് കാര്‍ കമ്പനികള്‍ക്കും അറിയാം. അതുകൊണ്ട് ഉത്സവ സീസണില്‍ പ്ലാന്റുകള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചാണ് ഡിമാന്‍ഡ് നിറവേറ്റുന്നത്.

ഉത്സവകാലത്ത് കാര്‍ വാങ്ങുന്നതിന്റെ മറ്റൊരു ഗുണം ആകര്‍ഷകമായ ഫിനാന്‍സിംഗ് ഓപ്ഷനുകളാണ്. ആളുകള്‍ കൂട്ടമായി ഷോറൂമിലേക്ക് ഒഴുകിയെത്തുന്ന സമയത്ത് പരമാവധി വില്‍പ്പന വാരിക്കൂട്ടാന്‍ ഡീലര്‍മാരും ധനകാര്യ സ്ഥാപനങ്ങളും ആകര്‍ഷകമായ കാര്‍ ലോണുകള്‍ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ പലിശ നിരക്കിലും നടുവെടിയാത്ത മാസതവണകള്‍ വെച്ചും ഇഷ്ട വാഹനം വീട്ടിലെത്തിക്കാന്‍ സാധിക്കും.

ഇതുവരെ പറഞ്ഞത് ഉത്സവകാലത്ത് കാര്‍ വാങ്ങുന്നതിന്റെ ഗുണങ്ങളാണ്. ഇനി ഇതുകാരണം ഉണ്ടായേക്കാവുന്ന ചില ബുദ്ധിമുട്ടുകളും ദോഷങ്ങളും പറയാം. ഉത്സവകാലത്ത് കാറുകള്‍ക്ക് ഓഫറുകളുടെ ചാകരയാകുന്നതിനാല്‍ ഏത് തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ നമ്മള്‍ പരിഭ്രാന്തരായേക്കാം. ഇതിന്റെ ഫലമായി കാര്യമായ ഗവേഷണങ്ങള്‍ നടത്താതെ ഏത് വണ്ടി വാങ്ങണമെന്ന തീരുമാനത്തില്‍ എത്തിച്ചേരും.

ചിലപ്പോള്‍ ഓഫറുകള്‍ കാരണം ഇഷ്ടപ്പെട്ട കാര്‍ എളുപ്പം വിറ്റുതീരുകയും സ്റ്റോക്ക് ക്ഷാമത്തിന് കാരണമാകുകയും ചെയ്യും. ഇത് കാരണം കുറച്ച് ചോയ്സുകള്‍ മാത്രമായിരിക്കും നമുക്ക് മുന്നില്‍ ഉണ്ടായിരിക്കുക. മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയും വന്നാല്‍ മറ്റൊരു കാര്‍ വാങ്ങേണ്ട ഗതികേടിലാകും നമ്മള്‍. ഒരു കാര്‍ ഡെലിവറി ചെയ്യുന്നതിന് മുമ്പ് ധാരാളം പരിശോധനകളിലൂടെ കടന്ന് പോകുന്നുണ്ട്. എന്നാല്‍ ഉത്സവകാലത്ത് ഡിമാന്‍ഡ് നിലനിര്‍ത്താന്‍ വന്‍ തോതില്‍ ഉത്പാദനം നടക്കുമ്പോള്‍ ചില വാഹനങ്ങളുടെ ഗുണനിലവാരത്തെ അത് ബാധിക്കാനിടയുണ്ട്.

ഡീലര്‍ഷിപ്പിന്റെ അറിവില്ലാതെ ഡെലിവറിക്ക് മുമ്പ് ചെറിയ കേടുപാടുകള്‍ തിടുക്കത്തില്‍ നന്നാക്കിയേക്കാം. ആകര്‍ഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും ഫിനാന്‍സിംഗ് ഓപ്ഷനുകളും കാരണം ഇന്ത്യയിലെ ഉത്സവ സീസണ്‍ ഒരു പുതിയ കാര്‍ വാങ്ങാനുള്ള മികച്ച അവസരമാണ് തുറന്നിടുന്നത്. മുകളില്‍ പറഞ്ഞതില്‍ നമുക്ക് പരിഹരിക്കാന്‍ കഴിയുന്നത് ഗവേഷണങ്ങളുടെ അഭാവം കുറയ്ക്കാനാണ്.

അതിനായി ഉത്സവ സീസണ്‍ തുടങ്ങുന്നതിന് മുമ്പേ തന്നെ ഗവേഷണം തുടങ്ങാം. ഏത് കാര്‍ വാങ്ങണമെന്ന് തീരുമാനിക്കുന്നതിന് മുമ്പേ ഒന്നിലധികം ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിക്കുന്നത് നന്നാകും. നിങ്ങളുടെ കൃത്യമായ ബജറ്റ് മനസ്സിലാക്കി പ്രലോഭിപ്പിക്കുന്ന ഓഫറുകളില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം. ശ്രദ്ധാപൂര്‍വമായ ആസൂത്രണമുണ്ടെങ്കില്‍ ഉത്സവ സീസണില്‍ ഇഷ്ട വാഹനത്തെ സന്തോഷത്തോടെ വരവേല്‍ക്കാം.

More from DriveSpark

Article Published On: Sunday, October 13, 2024, 15:00 [IST]
English summary
Buying car during festive season pros and cons explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X