അന്ന് മസ്‌ക് കളിയാക്കി ചിരിച്ചു; ഇന്ന് വില്‍പ്പനയില്‍ ടെസ്‌ലയെ ബഹുദൂരം പിന്നിലാക്കി ചൈനീസ് കമ്പനി
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞവയാണെന്ന ധാരണ എല്ലാവര്‍ക്കുമുണ്ട്. അതേ വിശ്വാസത്തിന്റെ പുറത്തായിരിക്കാം ടെസ്‌ല മുതലാളിയായ ഇലോണ്‍ മസ്‌ക് 2011-ല്‍ ഒരു അഭിമുഖത്തിനിടെ BYD-യെന്ന ചൈനീസ് ഇവി നിര്‍മാതാക്കളെ പുച്ഛിച്ച് തള്ളിയത്. എന്നാല്‍ ഇപ്പോള്‍ ലോകത്ത് ഇലക്ട്രിക് കാര്‍ വില്‍പ്പനയുടെ ാര്യത്തില്‍ ഇതേ BYD-യുടെ മുന്നില്‍ അടിയറവ് പറഞ്ഞിരിക്കുകയാണ് മസ്‌കിന്റെ ടെസ്‌ല. അത് ചുവടെ വിശദമായി വായിച്ചറിയാം.
വര്‍ഷങ്ങളായി ലോകത്തെ ഇലക്ട്രിക് വാഹന രംഗം ഭരിച്ച് കൊണ്ടിരിക്കുന്നത് ടെസ്‌ലയാണ്. ലോകത്തിലെ ഏറ്റവും വലിയ ഇവി വിപണികളായ അമേരിക്കയിലും ചൈനയിലും ടെസ്‌ലക്ക് ശക്തമായ സ്വാധീനമുണ്ട്. 2023 കലണ്ടര്‍ വര്‍ഷം അവസാനിച്ചതോടെ ഇപ്പോള്‍ വില്‍പ്പന റിപ്പോര്‍ട്ടുകളും പുറത്തുവരികയാണ്. അത് പ്രകാരം 2023 കലണ്ടര്‍ വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 4,84,507 വാഹനങ്ങളാണ് ടെസ്ല വിറ്റത്. എന്നാല്‍ ഇതേകാലയളവില്‍ 5,26,406 യൂണിറ്റ് ഇലക്ട്രിക് കാറുകള്‍ വിറ്റ് ചൈനീസ് ബ്രാന്‍ഡ് അമേരിക്കന്‍ ബ്രാന്‍ഡിനെ തറപറ്റിച്ചു.

ചുമ്മാ ഒന്നാമതെത്തുക മാത്രമല്ല, മികച്ച മാര്‍ജിനിലാണ് BYD ടെസ്‌ലയെ തോല്‍പ്പിച്ചതെന്നത് എടുത്തുപറയണം. BYD നാലാം പാദത്തില്‍ ടെസ്‌ലയേക്കാള്‍ കൂടുതല്‍ വാഹനങ്ങള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമല്ല ഹൈബ്രിഡ് വാഹനങ്ങളും BYD നിര്‍മ്മിക്കുന്നു. എന്നാല്‍ ടെസ്‌ല ഫുള്‍ ഇലക്ട്രിക് കാറുടകള്‍ മാത്രമാണ് വില്‍ക്കുന്നത്. അപ്പോള്‍ ഹൈബ്രിഡ് മോഡലുകളും കൂടി ചേര്‍ത്തായിരിക്കാം BYD ടെസ്‌ലയെ മറികടന്നതെന്ന് തെറ്റിദ്ധരിക്കല്ലേ.
ഇലക്ട്രിക് കാര്‍ മോഡലുകളുടെ മാത്രം വില്‍പ്പനയാണ് മുകളില്‍ സൂചിപ്പിച്ചത്. ഇത് കൂടാതെ 4 ലക്ഷത്തില്‍ പരം ഹൈബ്രിഡ് ഇലക്ട്രിക് കാറുകളും BYD 2023 അവസാന പാദത്തില്‍ ഷോറൂമില്‍ നിന്നിറക്കിയിട്ടുണ്ട്. ബാറ്ററി നിര്‍മ്മാണ കമ്പനിയായി 1995-ലാണ് BYD സ്ഥാപിതമായത്. 2003-ലാണ് BYD കാര്‍ നിര്‍മാണത്തിലേക്ക് കടന്നത്. ഇലക്ട്രിക്, ഹൈബ്രിഡ് മോഡലുകള്‍ വില്‍പ്പനക്കെത്തിക്കുന്ന BYD ചൈനയിലും തിരഞ്ഞെടുത്ത യൂറോപ്യന്‍ വിപണികളിലുമാണ് വാഹനങ്ങള്‍ വില്‍പ്പനക്കെത്തിക്കുന്നത്.

ഇന്ത്യയില്‍ രണ്ട് ഇവികള്‍ ചൈനീസ് കമ്പനി വില്‍ക്കുന്നു. ചൈനീസ് വിപണിയില്‍ ഇവികള്‍ക്കുള്ള ഡിമാന്‍ഡിനൊപ്പം സര്‍ക്കാറില്‍ നിന്നുള്ള പരിപൂര്‍ണ പിന്തുണയും കൂടിയയപ്പോള്‍ കമ്പനി വളര്‍ന്നു പന്തലിച്ചു. ടെസ്‌ലയുടെ സ്വന്തം മണ്ണായ യുഎസിലും വേരൂന്നാനുള്ള ശ്രമത്തിലാണ് BYD. അങ്ങനെ വന്നാല്‍ ടെസ്‌ലയെ ബഹുദൂരം പിന്നിലാക്കാന്‍ കമ്പനിക്ക് സാധിക്കും. തങ്ങള്‍ കാറുകള്‍ വില്‍ക്കുന്ന വിപണിയിലെല്ലാം മുമ്പന്‍മാരാകാന്‍ ടെസ്‌ലക്ക് സാധിച്ചിരുന്നു. വളരെ കുറച്ച് മാര്‍ക്കറ്റുകളില്‍ മാത്രമാണ് സാന്നിധ്യമുള്ളതെങ്കിലും അവിടങ്ങളിലെല്ലാം മുന്‍നിര ബ്രാന്‍ഡുകളെ പിന്നിലാക്കാന്‍ ടെസ്‌ലക്ക് സാധിച്ചിരുന്നു.
യുഎസ്, ചൈന, പശ്ചിമ യൂറോപ്പിലെ ചില രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് ടെസ്‌ലക്ക് കാര്യമായ സ്വാധീനം. 2019-ല്‍ ടെസ്‌ല ചൈനയിലും പ്ലാന്റ് തുറന്നിരുന്നു. 2023 അവസാന പാദത്തില്‍ BYD-യുടെ പിന്നിലായിപ്പോയി എങ്കിലും ബാറ്റണ്‍ ഇപ്പോഴും ടെസ്‌ലയുടെ കൈയ്യിലാണ്. 2023-ലെ അവസാന പാദത്തില്‍ തന്നെ മുന്‍പാദത്തെ അപേക്ഷിച്ച് ടെസ്‌ലയുടെ വില്‍പ്പന മികച്ചതായിരുന്നു. മുന്‍ പാദത്തേക്കാള്‍ 11 ശതമാനമാണ് വളര്‍ച്ച.

2023-ല്‍ കമ്പനി ലോകമെമ്പാടും 18 ലക്ഷം യൂണിറ്റുകള്‍ വിതരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍വര്‍ഷം ടെസ്‌ലയുടെ ഡെലിവറി 16 ലക്ഷം യൂണിറ്റായിരുന്നു. വര്‍ധന 38 ശതമാനം. എതിരാളികളില്‍ നിന്ന് മത്സരം കടുത്തതിനാല്‍ എത്രകാലം ടെസ്‌ല സിംഹാസത്തില്‍ അജയ്യരായി ഇരിക്കുമെന്നത് ചോദ്യമാണ്. പുതിയ വെല്ലുവിളികള്‍ മറികടക്കുന്നതിനായി ടെസ്‌ല ഇന്ത്യയടക്കമുള്ള വിപണികളില്‍ പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്. ഈ വര്‍ഷം തന്നെ ടെസ്‌ലയുടെ ഇന്ത്യന്‍ എന്‍ട്രിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗുജറാത്തില്‍ ടെസ്‌ല പ്ലാന്റ് സ്ഥാപിക്കാന്‍ പോകുന്നതായും അതുസംബന്ധിച്ചുള്ള പ്രഖ്യാപനം അടുത്ത മാസങ്ങളില്‍ ഉണ്ടാകുമെന്നുമാണ് സൂചന. ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പ്രവേശിക്കാന്‍ ടെസ്‌ല ഊഴം കാത്തിരിക്കുകയാണ് ടെസ്‌ല. എന്നാല്‍ ഇന്ത്യയില്‍ കാര്‍ ഇറക്കുമതി തീരുവ വളരെ കൂടുതലായതിനാല്‍ വരവ് വൈകുകയാണ്. ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിച്ചാല്‍ നീക്കുപോക്കുകള്‍ക്ക് സര്‍ക്കാര്‍ തയാറാകുമെന്ന ഉറപ്പ് ലഭിച്ചാല്‍ ടെസ്‌ലയുടെ വരവ് വേഗത്തിലാകും.

അങ്ങനെ വന്നാല്‍ ഇന്ത്യന്‍ ഇവി വിപണിക്ക് അത് പുത്തന്‍ ഉര്‍ജ്ജമാകും. താങ്ങാവുന്ന വിലയില്‍ കാറുകള്‍ ലഭ്യമാക്കി ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണി കാല്‍ക്കീഴിലാക്കാനാണ് ടെസ്‌ലയുടെ ശ്രമങ്ങള്‍. മറുവശത്ത് ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കോടികളുടെ പ്രപ്പോസല്‍ BYD സമര്‍പ്പിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ചുവപ്പുകൊടി വീശുകയായിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ ഉലച്ചിലുകളാണ് അതിന് കാരണം. ഇതും ടെസ്‌ലക്ക് ബോണസാണ്.


Click it and Unblock the Notifications








