7 പേര്‍ക്ക് വരെ കയറാം, കൂടെ 530 കി.മീ റേഞ്ചും! BYD ഇലക്ട്രിക് എംപിവി ഉടന്‍ ഇന്ത്യയിലേക്ക്

ലോകത്തിലെ ഏറ്റവും വലിയ ഇവി നിര്‍മ്മാതാക്കളാണ് ബില്‍ഡ് യുവര്‍ ഡ്രീംസ് എന്ന BYD. ഏകദേശം 11 വര്‍ഷത്തോളമായി ചൈനീസ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ രംഗപ്രവേശനം ചെയ്തിട്ട്. എന്നാല്‍ ഇതുവരെ മൂന്ന് വാഹനങ്ങള്‍ മാത്രമാണ് അവര്‍ രാജ്യത്ത് ഓഫര്‍ ചെയ്യുന്നുള്ളൂ. e6 എംപിവി, അറ്റോ 3 എസ്‌യുവി, സീല്‍ സെഡാന്‍ എന്നിവയാണ് ആ മൂന്ന് ഇവികള്‍. കമ്പനി ഒക്‌ടോബറില്‍ ഇന്ത്യയില്‍ ഒരു പുതിയ ഇവി അവതരിപ്പിക്കുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കാന്‍ പോകുന്ന കാറിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് BYD. അത് ഏത് മോഡലാണെന്നും എന്തൊക്കെ പ്രതീക്ഷിക്കാമെന്നും നമുക്ക് നോക്കാം.

2022 ഓഗസ്റ്റിലാണ് BYD ഇന്ത്യയില്‍ തങ്ങളുടെ ആദ്യത്തെ ഉല്‍പ്പന്നം അവതരിപ്പിച്ചത്. e6 ഇലക്ട്രിക് എംപിവിയുടെ കൈപിടിച്ചാണ് ഇന്ത്യയിലെ ഇവി വിപണിയിലേക്ക് അവര്‍ കാലെടുത്ത് വെച്ചത്. e6, അറ്റോ 3, സീല്‍ എന്നീ മോഡലുകള്‍ അണിനിരക്കുന്ന മോഡല്‍ നിരയിലേക്ക് പുതിയ ഓഫ്‌റോഡര്‍ എസ്‌യുവി ചേരുമെന്നായിരുന്നു ഊഹാപോഹങ്ങള്‍. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം e6 ഒരു മുഖം മിനുക്കലിന് പാത്രമാകാന്‍ പോകുകയാണെന്നാണ് പുത്തന്‍ ടീസര്‍ സൂചിപ്പിക്കുന്നത്.

byd m6 e-mpv teased

ഇന്തോനേഷ്യയില്‍ M6 എന്നറിയപ്പെടുന്ന e6 ഇലക്ട്രിക് എംപിവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പായിരിക്കും ഈ പുതിയ മോഡല്‍ എന്ന് ടീസര്‍ സ്ഥിരീകരിക്കുന്നു. 2024 ജൂലൈയില്‍ നടന്ന ഗൈക്കിന്‍ഡോ ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയിലായിരുന്നു (GIIAS) M6 ഇലക്ട്രിക് എംപിവിയുടെ ആഗോള അരങ്ങേറ്റം. ഇന്തോനേഷ്യയില്‍ ചൈനീസ് കമ്പനി പുറത്തിറക്കിയ ആദ്യത്തെ ഇലക്ട്രിക് എംപിവി ആയിരുന്നു M6.

സ്റ്റാന്‍ഡേര്‍ഡ് 7 സീറ്റര്‍, സുപ്പീരിയര്‍ 7 സീറ്റര്‍, സുപ്പീരിയര്‍ ക്യാപ്റ്റന്‍ 6 സീറ്റര്‍ എന്നിങ്ങനെ മൂന്ന് ട്രിമ്മുകളിലാണ് ഇന്തോനേഷ്യയില്‍ ഇലക്ട്രിക് എംപിവി വില്‍ക്കുന്നത്. 379,000,000 മുതല്‍ 429,000,000 ഇന്തോനേഷ്യന്‍ റുപിയ വരെ ആയിരുന്നു ഇതിന്റെ വില. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 20.53 ലക്ഷം രൂപ മുതല്‍ 20.53 ലക്ഷം രൂപ വരെ വില വരും.

byd m6

പുത്തന്‍ കാറിന്റെ ടീസര്‍ വിശദമായി പരിശോധിച്ചാല്‍ എല്‍ഇഡി ലൈറ്റിംഗ് അറേകളും ഇന്റഗ്രേറ്റഡ് ഡിആര്‍എല്ലുകളുമുള്ള M6 എംപിവിയുടെ പുതിയ ഹെഡ്ലാമ്പ് ക്ലസ്റ്റര്‍ കാണാം. BYD സോംഗ് മാക്‌സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപമാണ് ഇതിന് ലഭിക്കുന്നത്. e6 എംപിവിയെ അപേക്ഷിച്ച് അല്‍പ്പം വികസിച്ചിട്ടുണ്ട്. ഫ്രണ്ട് ഫാസിയയില്‍ ക്രോം സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന ഷാര്‍പ്പ് ഹെഡ്ലാമ്പുകള്‍ കാണാം.

മധ്യഭാഗത്തായി BYD ലോഗോ നല്‍കിയിരിക്കുന്നു. e6 ഫെയ്‌സ്‌ലിഫ്റ്റിന്റെ രൂപകല്‍പ്പനയില്‍ അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയുടെ ഡിസൈനും സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. e6 എംപിവി തുടക്കത്തില്‍ ക്യാബ് അഗ്രിഗേറ്ററുകള്‍ക്കായി മാത്രമായിരുന്നു ലഭ്യമാക്കിയിരുന്നത്. പിന്നീടാണ് സ്വകാര്യ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയത്. അതുകൊണ്ട് തന്നെ പുതിയ e6 കൂടുതല്‍ പ്രീമിയമായി കാണപ്പെടുന്നു.

12.8 ഇഞ്ച് റൊട്ടേറ്റബിള്‍ ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗുകള്‍, ഡ്യുവല്‍-പേന്‍ സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജര്‍, പവര്‍ഡ് ടെയില്‍ഗേറ്റ്, അഡ്വാന്‍സ്ഡ് ഡ്രൈവര്‍-അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍ (ADAS) എന്നിങ്ങനെയുള്ള നൂതന ഫീച്ചറുകള്‍ ഇതില്‍ സജ്ജീകരിക്കും.

ഇന്തോനേഷ്യയില്‍ ഈ മോഡലിന് 55.4 kWh , 71.8 kWh ബാറ്ററി പായ്ക്കുകളാണ് ലഭിക്കുന്നത്. NEDC സൈക്കിളിന് കീഴില്‍ ഇവ യഥാക്രമം 420 കിലോമീറ്ററും 530 കിലോമീറ്ററും റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 115 kW DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഈ ബാറ്ററികള്‍ വെറും 40 മിനിറ്റിനുള്ളില്‍ 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം.

byd m6 front view

ബേസ് മോഡലില്‍ 163 bhp പവറും 310 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ ആണ് തുടിപ്പേകുന്നത്. അതേസമയം, ടോപ്പ്-സ്‌പെക്ക് സുപ്പീരിയര്‍ വേരിയന്റുകളില്‍ 204 bhp പവറുള്ള കൂടുതല്‍ ശക്തമായ മോട്ടോര്‍ ലഭിക്കുന്നു. ഇത് വെറും 8.6 സെക്കന്‍ഡിനുള്ളില്‍ നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഒക്‌ടോബറില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ മോഡലിന് നിലവില്‍ നേരിട്ടുള്ള എതിരാളികള്‍ ഇല്ല.

BYD-യുടെ വരാനിരിക്കുന്ന e6 ഫെയ്‌സ്‌ലിഫ്റ്റ് വ്യക്തികള്‍ക്കും ക്യാബ് അഗ്രഗേറ്ററുകള്‍ക്കും ഒരുപോലെ അനുയോജ്യമായിരിക്കും. മികച്ച ഫെര്‍ഫോമന്‍സും പ്രീമിയം സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന ഒരു ഇലക്ട്രിക് എംപിവി നോക്കുന്നവര്‍ക്ക് ഈ മോഡല്‍ പരിഗണിക്കാവുന്നതാണ്. ആകര്‍ഷകമായ റേഞ്ചും ഫാസ്റ്റ് ചാര്‍ജിംഗ് ശേഷിയും വാഗ്ദാനം ചെയ്യുന്ന എംപിവി ഇന്ത്യന്‍ ഇവി സ്‌പെയ്‌സില്‍ സ്വന്തമായി ഒരിടം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Friday, August 30, 2024, 14:02 [IST]
English summary
Byd e6 facelift teased india launch expected in coming months
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X