കൂടുതല്‍ സീറ്റ്, കൂടുതല്‍ ഡിമാന്‍ഡ്! ഈ BYD എംപിവി മിക്കവാറും ഹൈക്രോസിന് പാരയാകും

e6 എന്ന ഇലക്ട്രിക് എംപിവിയിലൂടെയാണ് ചൈനീസ് വാഹന നിര്‍മാതാക്കളായ ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD) ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ആദ്യം മഞ്ഞ നമ്പര്‍പ്ലേറ്റ് വെച്ച് വില്‍പ്പനക്കെത്തിയ ഈ കാര്‍ മോഡല്‍ ഏറെ വൈകിയാണ് സ്വകാര്യ ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ പറ്റിയത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് കമ്പനി e6-ന്റെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് ഇമാക്‌സ് 7 എന്ന പേരില്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. സൗന്ദര്യവര്‍ധക മാറ്റങ്ങള്‍, കൂടുതല്‍ ഫീച്ചറുകളുള്ള അപ്‌ഡേറ്റഡ് ഇന്റീരിയര്‍, ടെക്‌നോളജി, മൂന്ന്-വരി സീറ്റിംഗ് സജ്ജീകരണം എന്നിവയും അതിലേറെയുമുള്ള മാറ്റങ്ങളോടെയാണ് പുത്തന്‍ കാര്‍ അരങ്ങേറിയത്.

51,000 രൂപ ടോക്കണ്‍ തുക നല്‍കി കാര്‍ ഇപ്പോള്‍ ബുക്ക് ചെയ്യാന്‍ അവസരമുണ്ട്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് വാഹനം ഓണ്‍ലൈനായോ അവരുടെ അടുത്തുള്ള ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ചോ ബുക്ക് ചെയ്യാം.പുതിയ ഇലക്ട്രിക് എംപിവിക്ക് മികച്ച സ്വീകരണമാണ് ഇന്ത്യക്കാരില്‍ നിന്ന് ലഭിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് BYD ഇന്ത്യ. ലോഞ്ച് ചെയ്തതിന് ശേഷം ഇതുവരെ ഇലക്ട്രിക് എംപിവിക്ക് 1000 ബുക്കിംഗുകള്‍ ലഭിച്ചു.

byd emax 7 side design

രസകരമായ സംഗതി എന്തെന്നാല്‍ ഈ കണക്ക് മൊത്തത്തില്‍ 1700 യൂണിറ്റുകള്‍ വിറ്റഴിച്ച e6 നെക്കാള്‍ വളരെ കൂടുതലാണ്. എന്നാല്‍ BYD e6 ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തിയ സമയം അത്ര നല്ലതായിരുന്നില്ല. കോവിഡ് മഹാമാരിക്കാലത്തെ അടച്ച് പൂട്ടലുകളുടെ സമയത്തായിരുന്നു e6 വന്നത്. മാത്രമല്ല ഇന്ത്യക്കാര്‍ കമ്പനിയെ കുറിച്ച് അക്കാലത്ത് അറിഞ്ഞ് വരുന്നേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ BYD-ക്ക് മേല്‍വിലാസം ഉണ്ടാക്കിക്കൊടുക്കുക എന്ന ദൗത്യം കൂടി എംപിവിക്ക് ഉണ്ടായിരുന്നു.

ഏതായാലും അടുത്തിടെ പുറത്തിറക്കിയ ഇമാക്‌സ് 7 ഇലക്ട്രിക് എംപിവിയുടെ 7 സീറ്റര്‍ പതിപ്പുകള്‍ക്കാണ് വമ്പന്‍ ഡിമാന്‍ഡ്. 6 സീറ്റര്‍ പതിപ്പിനേക്കാള്‍ 7 സീറ്റര്‍ പതിപ്പിന് 60000 രൂപ മാത്രമാണ് അധിക മുടക്ക്. സമാനമായ ഫീച്ചര്‍ ലിസ്റ്റും റേഞ്ചുമാണുള്ളത്. ഇലക്ട്രിക് എംപിവിയുടെ ടോപ് സ്‌പെക്ക് സുപ്പീരിയര്‍ വേരിയന്റിനാണ് കൂടുതല്‍ ഡിമാന്‍ഡ് കാണുന്ന്. വൈറ്റ്, സില്‍വര്‍ കളര്‍ ഓപ്ഷനുകളാണ് ഉപഭോക്താക്കള്‍ ഏറെ പരിഗണിക്കുന്നത്.

byd emax 7 seating

വാഹനം ഡീലര്‍ഷിപ്പുകളില്‍ എത്തിയതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഈ ഇലക്ട്രിക് എംപിവി നേരിട്ട് കാണാന്‍ കഴിയും. ടെസ്റ്റ് ഡ്രൈവുകളും ആരംഭിച്ചിട്ടുണ്ട്. BYD ഇമാക്‌സ് 7-ന്റെ മൊത്തത്തിലുള്ള സിലൗറ്റ് ഇപ്പോഴും e6 എംപിവിക്ക് സമാനമാണെങ്കിലും അറ്റോ 3 എസ്‌യുവിയുടെ ഡിസൈന്‍ സൂചകങ്ങള്‍ കടമെടുത്തതായി കാണാം. പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ഹെഡ്ലൈറ്റുകളും അറ്റോ 3 എസ്‌യുവിയടേതിന് സമാനമായ ഗ്രില്ലും ഇതിലുണ്ട്. അപ്ഡേറ്റ് ചെയ്ത ഇന്റേണല്‍ എലമെന്റുകളുള്ള പുതുക്കിയ കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ ഇതില്‍ വരുന്നു.

അകത്തേക്ക് കടന്നാല്‍ ഇതിന് ഡ്യുവല്‍-ടോണ്‍ ബ്ലാക്ക് ആന്‍ഡ് ബ്രൗണ്‍ ക്യാബിന്‍ തീം ലഭിക്കുന്നു. ഡാഷ്ബോര്‍ഡ് പൂര്‍ണമായും ബ്ലാക്ക് കളറിലാണ് വരുന്നത്. ഡാഷില്‍ നീളത്തിലുള്ള ഒരു ക്രോം സ്ട്രിപ്പുണ്ട്. സീറ്റുകള്‍ ബൗണ്‍ ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററിയില്‍ തീര്‍ത്തിരിക്കുന്നു. 12.8 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 5 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇലക്ട്രിക് എംപിവിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

byd emax 7 airbags

ഒരു ഫിക്‌സഡ് പനോരമിക് ഗ്ലാസ് റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, 6 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, പവര്‍ഡ് ടെയില്‍ഗേറ്റ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചര്‍ ഹൈലൈറ്റുകള്‍. 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), 360-ഡിഗ്രി ക്യാമറ എന്നിവയാണ് സേഫ്റ്റി ഫീച്ചറുകള്‍.

ലെയ്ന്‍ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നീ ഫീച്ചറുകള്‍ അടങ്ങിയ ലെവല്‍ 2 ADAS കാറിന് അധിക സുരക്ഷയൊരുക്കുന്നു. ഇമാക്‌സ് 7 എംപിവിയില്‍ 55.4 kWh, 71.8 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ ലഭ്യമാണ്. ചെറിയ ബാറ്ററിക്ക് 420 കിലോമീറ്ററും വലിയ ബാറ്ററി പായ്ക്കിന് 530 കിലോമീറ്ററുമാണ് ക്ലെയിംഡ് റേഞ്ച് (ന്യൂ യൂറോപ്പ് ഡ്രൈവിംഗ് സൈക്കിള്‍). ഇത് ഡിസി ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു.

26.90 ലക്ഷം മുതല്‍ 29.90 ലക്ഷം രൂപ വരെയാണ് വില BYD ഇമാക്‌സ് 7 ഇലക്ട്രിക് എംപിവിയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്. ഇത് ആമുഖ വിലയാണ്. ഈ കാറിന് ഇന്ത്യന്‍ വിപണിയില്‍ നേരിട്ടുള്ള എതിരാളികളില്ല. എന്നാല്‍ ടൊയോട്ട ഇന്നോവ ഹൈക്രോസിനും ഇന്നോവ ക്രിസ്റ്റയ്ക്കും ഒരു ഇലക്ട്രിക് ബദലായി നിലകൊള്ളുന്നു. ഹൈബ്രിഡ് വേണോ ഇവി വേണോ എന്ന ചര്‍ച്ചകള്‍ക്കിടയില്‍ ഹൈക്രോസിന്റെയും ഇമാക്‌സിന്റെയും പോരാട്ടം കനക്കും.

More from DriveSpark

Article Published On: Thursday, October 24, 2024, 11:55 [IST]
English summary
Byd emax 7 got 1000 bookings so far higher demand for 7 seater versions
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X