കുറഞ്ഞ ചെലവില്‍ ആഡംബര യാത്ര! BYD ഇമാക്‌സ് 7 ഇലക്ട്രിക് എംപിവി റിവ്യൂ വീഡിയോ കാണാം
2021-ല്‍ e6 എന്ന ഇലക്ട്രിക് എംപിവി പുറത്തിറക്കിയാണ് ചൈനീസ് വാഹന നിര്‍മാതാക്കളായ ബില്‍ഡ് യുവര്‍ ഡ്രീംസ് ഇന്ത്യന്‍ പാസഞ്ചര്‍ കാര്‍ വിപണിയില്‍ പ്രവേശിച്ചത്. മുഖം മിനുക്കിയെത്തുന്ന BYD e6 എംപിവിക്ക് ഇമാക്‌സ് 7 എന്നാണ് കമ്പനി പേരിട്ടിരിക്കുന്നത്. ഈ വര്‍ഷം നടന്ന ബാങ്കോക്ക് ഇന്റര്‍നാഷനല്‍ മോട്ടോര്‍ഷോയില്‍ വെച്ചാണ് ഈ കാര്‍ അരങ്ങേറിയത്. e6 ഇലക്ട്രിക് എംപിവിയുമായി താരതമ്യം ചെയ്യുമ്പോള്‍ പുത്തന്‍ മോഡലിന്റെ അകത്തും പുറത്തും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അപഡേറ്റഡ് ഇവിയുടെ വില വര്‍ധിച്ചിട്ടുണ്ടെങ്കിലും അതിനുള്ള മുതലുണ്ടോ എന്നറിയാന്‍ ആയിരിക്കും ഏവര്‍ക്കും താല്‍പര്യം.
BYD ഇമാക്‌സ് 7 ഇലക്ട്രിക് എംപിവി എങ്ങനെ ഉണ്ടെന്നും മുന്‍ഗാമിയില്‍ നിന്ന് ഇത് എങ്ങനെ വേറിട്ട് നില്‍ക്കുന്നുവെന്നും അനുഭവിച്ചറിയാന്‍ കാര്‍ ഞങ്ങള്‍ ചെന്നൈ നിരത്തുകളിലൂടെ ഓടിച്ച് നോക്കി. പുത്തന്‍ ഇവിയെ കുറിച്ച് ഡ്രൈവ്‌സ്പാര്‍ക്കിന് പറയാനുള്ള കാര്യങ്ങള്‍ കാണാന്‍ ചുവടെ നല്‍കിയിട്ടുള്ള യൂട്യൂബ് വീഡിയോ ലിങ്കില്‍ ക്ലിക്ക് ചെയ്യുമല്ലോ. വീഡിയോ ഇഷ്ടപ്പെട്ടാല്‍ ലൈക്ക് ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്താനും മറക്കല്ലേ.
BYD ഇമാക്‌സ് 7 ഇലക്ട്രിക് കാര്‍ പ്രീമിയം, സുപ്പീരിയര്‍ എന്നങ്ങനെ രണ്ട് വേരിയന്റുകളില്‍ വാങ്ങാം. പ്രീമിയം വേരിയന്റിന് 55.4kWh ബാറ്ററിയും സുപ്പീരിയര്‍ വേരിയന്റിന് 71.8kWh ബാറ്ററിയും ലഭിക്കുന്നു. പ്രീമിയം വേരിയന്റില്‍ 420 കിലോമീറ്ററും സുപ്പീരിയര്‍ വേരിയന്റില്‍ 530 കിലോമീറ്ററുമാണ് റേഞ്ച് പറയുന്നത്. e6 രണ്ട്-വരി 5 സീറ്റര്‍ ആയിരുന്നു. 6, 7 സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ ഇമാക്സ് 7 വാഗ്ദാനം ചെയ്യുന്നു. ദീര്‍ഘദൂര യാത്രകള്‍ക്കെല്ലാം അനുയോജ്യമായ സീറ്റിംഗാണ് ഇതില്‍ വരുന്നത്.
യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ക്കും സുരക്ഷയ്ക്കുമായി ഒട്ടേറെ ഫീച്ചറുകള്‍ കാറില്‍ നല്‍കിയിട്ടുണ്ട്. അവയില്‍ പ്രധാനം ലെവല്‍ 2 ADAS സ്യൂട്ട് ആണ്. എംപിവി വിഭാഗത്തില്‍ ടൊയോട്ട ഇന്നോവ ഹൈക്രോസിന് BYD ഇമാക്‌സ് 7 വലിയ വെല്ലുവിളി ഉയര്‍ത്തും. ബേസ് വേരിയന്റിന് 26.90 ലക്ഷം രൂപയാണ് വില. ടോപ് എന്‍ഡ് വേരിയന്റിന് 29.90 ലക്ഷം മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണിത്.



Click it and Unblock the Notifications








