കളമൊരുക്കി വരുമ്പോഴേക്കും ടെസ്‌ലയെ തൂക്കും ഈ ചൈനീസ് ഭീമൻ; സീൽ ഇവിയുടെ സ്പെക്കുകൾ ഇങ്ങനെ

BYD തങ്ങളുടെ മൂന്നാമത്തെ മോഡലായ സീൽ ഇവി മാർച്ച് 5 -ന് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. വരവിന് മുന്നോടിയായി ഇവി വാഗ്ദാനം ചെയ്യാൻ പോകുന്ന സ്പെസിഫിക്കേഷനെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ഇന്ത്യൻ വിപണിയിലേക്ക് ഒരു ഫുൾ ഇംപോർട്ട് മോഡലായിട്ടാവും സീൽ കൊണ്ടുവരിക.

ഡീലർമാർ ഇതിനകം തന്നെ അനൗദ്യോഗിക ബുക്കിംഗുകൾ ആരംഭിച്ചിട്ടുണ്ട്. 2023 ഓട്ടോ എക്‌സ്‌പോയിലാണ് സീൽ ആദ്യമായി BYD ഇന്ത്യയിൽ പ്രദർശിപ്പിച്ചത്. ഇന്ത്യയിൽ, WLTP സൈക്കിളിൽ 570 കിലോമീറ്റർ എന്ന ഡ്രൈവിംഗ് റേഞ്ച് നൽകുന്ന റിയർ വീൽ ഡ്രൈവ് സിസ്റ്റത്തിനൊപ്പം 82.5 kWh ബാറ്ററി പായ്ക്കുമായിട്ടാവും സീൽ വാഗ്ദാനം ചെയ്യുന്നത്.

ഇന്ത്യൻ സ്പെക്ക് സീലിൽ വരുന്നത് ഇവയൊക്കെ

റിയർ ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്ന പെർമനൻ്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോർ 230 bhp മാക്സ് പവറും 360 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കും. 2,055 കിലോഗ്രാം ഭാരമുള്ള ഈ സ്പെസിഫിക്കേഷനിൽ BYD -ക്ക് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത വെറും 5.9 സെക്കൻഡിൽ കൈവരിക്കാം എന്ന് കമ്പനി അവകാശപ്പെടുന്നു.

ബാറ്ററിക്ക് മറ്റ് BYD കാർ മോഡലുകൾക്ക് സമാനമായി BYD -യുടെ പേറ്റൻ്റ് ബ്ലേഡ് സാങ്കേതികവിദ്യ ലഭിക്കുന്നു, കൂടാതെ 37 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം ചാർജ് കൈവരിക്കാൻ 150 kW ഫാസ്റ്റ് ചാർജിംഗും ഇത് സപ്പോർട്ട് ചെയ്യുന്നു. ഒരു നോർമൽ 11 kW എസി ചാർജർ ഉപയോഗിച്ച്, പൂജ്യത്തിൽ നിന്ന് 100 ശതമാനം ചാർജ് ചെയ്യാൻ 8.6 മണിക്കൂർ സമയം എടുക്കും.

ഈ സ്പെസിഫിക്കേഷനുകൾ എൻട്രി ലെവൽ RWD വേരിയൻ്റാണ്, അത് കൂടാതെ 530 bhp പവറും 520 കിലോമീറ്റർ ക്ലെയിം ചെയ്ത റേഞ്ചുമുള്ള ഡ്യുവൽ-മോട്ടോർ AWD വേരിയൻ്റും ഓഫറിലുണ്ടാകും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2021 -ൽ വെളിപ്പെടുത്തിയ ഓഷ്യൻ X കൺസെപ്റ്റിൽ നിന്നുള്ള ഡിസൈൻ സൂചനകൾ സീലിന് ലഭിക്കുന്നു, കൂടാതെ BYD യുടെ "ഓഷ്യൽ ഏസ്തെറ്റിക്" ഡിസൈൻ ശൈലിയും ഓഷ്യൻ -തീം നെയിംപ്ലേറ്റും പിന്തുടരുന്നു.

കൂപ്പെ ശൈലിയിലുള്ള ഓൾ ഗ്ലാസ് റൂഫ്, ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, ബൂമറാംഗ് ആകൃതിയിലുള്ള നാല് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈൻ, പിന്നിൽ പൂർണ്ണ വീതി കവർ ചെയ്യുന്ന എൽഇഡി ലൈറ്റ് ബാർ തുടങ്ങിയ രസകരമായ വിശദാംശങ്ങൾ സീലിൻ്റെ ഡിസൈൻ സവിശേഷമാക്കുന്നു.

ഇന്ത്യൻ സ്പെക്ക് സീലിൽ വരുന്നത് ഇവയൊക്കെ

അകത്തളത്തിൽ, BYD സീലിന് സെൻ്റർ കൺസോളിൽ റൊട്ടേറ്റിംഗ്, 15.6 ഇഞ്ച് ഇൻഫോടെയിൻമെൻ്റ് ലഭിക്കുന്നു, ഡ്രൈവർക്ക് 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും നമുക്ക് കാണാം. ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ സെൻട്രൽ എസി വെൻ്റുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു, അതിന് താഴെ വിവിധ ഡ്രൈവ് മോഡുകൾ തെരഞ്ഞെടുക്കാൻ ഡ്രൈവ് സെലക്ടറും ഒരു സ്ക്രോൾ വീലും നൽകിയിട്ടുണ്ട്.

ഹീറ്റഡ് വിൻഡ്‌സ്‌ക്രീൻ, ഓഡിയോ സിസ്റ്റത്തിനായുള്ള വോളിയം കൺട്രോൾ, കൂടാതെ രണ്ട് വയർലെസ് ചാർജിംഗ് പാഡുകൾ തുടങ്ങിയ ഫംഗ്‌ഷനുകൾക്കായുള്ള ബേസിക്ക് കൺട്രോളുകളും സെൻ്റർ കൺസോളിൽ ഉണ്ട്. സീലിന് ഏകദേശം 50 ലക്ഷം രൂപ എക്സ്-ഷോറൂം വിലയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്, അതായത് 45.95 ലക്ഷം രൂപ എക്സ്-ഷോറൂം വില വരുന്ന ഹ്യുണ്ടായി അയോണിക് 5 -ൻ്റെ അടുത്ത എതിരാളിയായിരിക്കും ഇത് എന്ന കാര്യത്തിൽ സംശയമില്ല.

ഇന്ത്യൻ സ്പെക്ക് സീലിൽ വരുന്നത് ഇവയൊക്കെ

വാസ്‌തവത്തിൽ, അയോണിക് 5 ഇവി 217 bhp പവർ പുറപ്പെടുവിക്കുന്ന RWD മോട്ടോറും 630 കിലോമീറ്റർ എന്ന ഡ്രൈവിംഗ് റേഞ്ച് നൽകുന്ന 72.6 kWh ബാറ്ററി പാക്കും വാഗ്ദാനം ചെയ്യുന്നതിനാൽ സ്‌പെസിഫിക്കേഷൻ്റെ കാര്യത്തിൽ BYD സീലിനോട് വളരെ അടുത്ത് വരുന്നു എന്നതും ശ്രദ്ധേയമാണ്.

Article Published On: Tuesday, February 27, 2024, 12:39 [IST]
English summary
Byd seal ev indian spec details revealed ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X