സീൽ ഒരു തുടക്കം മാത്രം! ഇന്ത്യയിൽ 3 പുത്തൻ മോഡലുകൾ കൂടെ അവതരിപ്പിക്കാൻ BYD
ഇന്ത്യയിൽ തങ്ങളുടെ മോഡൽ നിര വിപുലീകരിക്കാനുള്ള നീക്കത്തിലാണ് ചൈനീസ് വാഹന നിർമ്മാതാക്കളായ BYD. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യൻ ഇലക്ട്രിക് വാഹന (ഇവി) വിപണിയുടെ 85 ശതമാനത്തിനും മുകളിൽ സർവ്വീസ് നൽകാനാണ് BYD ശ്രമിക്കുന്നത് എന്നാണ് BYD ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡൻ്റ് ജി സഞ്ജയ് പറയുന്നത്.
ഇത് കൂടുതൽ ഔട്ട്‌ലെറ്റുകൾ തുറക്കുകയും ഇവി ഡിമാൻഡ് കൂടുതലുള്ള പ്രദേശങ്ങളിൽ ബ്രാൻഡിന്റെ സാനിധ്യം ഉറപ്പാക്കുകയും ചെയ്യും. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ BYD, അടുത്തിടെ അവതരിപ്പിച്ച് സീൽ സെഡാനിൽ നിന്ന് ആരംഭിക്കുന്ന പുതിയ മോഡലുകൾ ഉപയോഗിച്ച് ഇന്ത്യയിൽ തങ്ങളുടെ പോർട്ട്‌ഫോളിയോ/ മോഡൽ നിര വിപുലീകരിക്കും എന്ന് വ്യക്തമാക്കുന്നു.

നിലവിൽ BYD -ൽ നിന്നുള്ള ഏറ്റവും വിജയകരവും ആദരണീയവുമായ കാറുകളിലൊന്നായ, ടെസ്‌ല മോഡൽ 3 -യുടെ എതിരാളിയായ സീൽ, ഇന്ത്യയിലെ ഇവി ഉപഭോക്താക്കളുടെ മനസ് പിടിച്ചെടുക്കും എന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ അധികം ഇവി സെഡാനുകൾ നിലവിൽ വിൽപ്പനയ്‌ക്കില്ല, ഇത് തങ്ങൾക്ക് നന്നായി പ്രവർത്തിക്കും, എന്ന് സഞ്ജയ് പറയുന്നു.
BYD തങ്ങളുടെ പോർട്ട്‌ഫോളിയോ എക്സ്റ്റെൻഡി ചെയ്യുന്നതിനാൽ, ഇന്ത്യൻ വിപണി സാഹചര്യങ്ങൾക്ക് അനുയോജ്യമായ മൂന്ന് ഇംപോർട്ട് ചെയ്ത മോഡലുകൾ കൂടി നിർമ്മാതാക്കൾ. ഇംപോർട്ട് ചെയ്യുന്ന മോഡലുകൾ ഇപ്പോഴും ഇവാലുവേഷനിലാണ്, എന്നിരുന്നാലും ടാംഗ് സെവൻ സീറ്റ് എസ്‌യുവി, സീൽ U എസ്‌യുവി, സീ ലയൺ എസ്‌യുവി തുടങ്ങിയ കാറുകൾ ഈ ലിസ്റ്റിൽ ഉൾപ്പെടാം.

അന്താരാഷ്ട്ര വിപണികളിൽ മികച്ച വിജയം കൈവരിച്ച മോഡലുകളാണ് ഇത് എന്നത് ശ്രദ്ധേയമാണ്. അടുത്തിടെ പുറത്തിറക്കിയ സീലിന് ആകർഷകമായ 41 ലക്ഷം രൂപയാണ് ആരംഭ വിലയായി നൽകിയിരിക്കുന്നത്. 2030 -ഓടെ ലോകത്തിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളിൽ ഒരാളാകാൻ BYD ആഗ്രഹിക്കുന്നുവെങ്കിൽ, ഇന്ത്യ ആ പദ്ധതിയുടെ ഭാഗമാകണം എന്നത് അനിവാര്യമാണ്.
BYD, ദീർഘകാലാടിസ്ഥാനത്തിൽ, ഈ മേഖലയിലെ ഏറ്റവും വലിയ വിപണിയായി ഇന്ത്യയെ കാണുന്നു; ആത്യന്തികമായി, ഇത് ജപ്പാനേക്കാൾ വലുതായിരിക്കും, എന്ന് സഞ്ചയ് പറഞ്ഞു. ഇതിന് ശേഷമുള്ള അടുത്ത ഘട്ടം എന്നത് ലോക്കൽ അസംബ്ലി സജ്ജമാക്കുക എന്നതാണ്. ഇത് ഉടനെ സാധ്യമല്ല എങ്കിലും, അസംബ്ലിക്ക് ശരിയായ സമയം ഏതാണെന്ന് കമ്പനി കാത്തിരിക്കുകയാണ് എന്ന് സഞ്ജയ് ഊന്നിപ്പറയുന്നു.

കൂടാതെ ഭാവിയിൽ കൂടുതൽ താങ്ങാനാവുന്ന ഇവികൾ വിപണിയിൽ എത്തുമെന്ന് ചൈനീസ് ഇവി നിർമ്മാതാക്കൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഒരു ഇവി അസംബിൾ ചെയ്യുന്നത് ICE കാറുകളുടെ 28 ശതമാനത്തിൽ നിന്ന് 5.0 ശതമാനം GST മാത്രമാണ് വരുന്നത്, കൂടാതെ ലോക്കൽ അസംബ്ലിയുമായി ബന്ധപ്പെട്ട കുറഞ്ഞ കസ്റ്റംസ് തീരുവകൾക്കൊപ്പം, BYD -യുടെ കാറുകളെ കൂടുതൽ കോംപറ്റീറ്റീവ് വിലയ്ക്ക് എത്തിക്കും എന്നും മറക്കരുത്.
ബ്രാൻഡ് അതിൻ്റെ ഏറ്റവും വിജയകരമായ ഇവികളിൽ ഒന്നായ 4.3 മീറ്റർ നീളമുള്ള ഡോൾഫിൻ ഹാച്ച്ബാക്കിനായി ഒരു ട്രേഡ്മാർക്കിന് പോലും ഇന്ത്യയിൽ അപേക്ഷിച്ചിട്ടുണ്ട്. തായ്‌ലൻഡിലും ഹംഗറിയിലും പുതിയ പ്രൊഡക്ഷൻ പ്ലാൻ്റുകൾ വരുന്നതോടെ, BYD ഇന്ത്യയിലും ഒരു പ്ലാൻ്റ് നിർമ്മിക്കാൻ അതിയായി ആഗ്രഹിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ഇതുമായി മുന്നോട്ടുപോകാൻ അനുയോജ്യമായ പങ്കാളിയെ കണ്ടെത്താൻ ചൈനീസ് കമ്പനിക്ക് കഴിയുമോ എന്നതാണ് ഇക്കാര്യത്തിൽ ഉയർന്നു വരുന്ന ചോദ്യം.


Click it and Unblock the Notifications








