പെർഫോമെൻസ് സേഡാനിന് പിന്നാലെ പുത്തൻ ഇവി എംപിവിയുമായി BYD; eMax 7 -ന്റെ അരങ്ങേറ്റം നാളെ
വല്യ ഒച്ചപ്പാടും ബഹളവും ഒന്നുമില്ലാതെ വളരെ നിശബ്ദമായി വന്ന് ഇന്ത്യൻ ജനതയുടെ മനസിൽ ഇടം പിടിച്ച ഒരു കാർ ബ്രാൻഡാണ് BYD എന്നത്. രാജ്യത്തെ ഇവി സെഗ്മെന്റിന് പുത്തൻ ഉണർവ്വ് നൽകുന്ന ഒരു മോഡൽ നിര തന്നെ കമ്പനിയ്ക്ക് ഉണ്ട്. e6 എംപിവി, അറ്റോ 3 എസ്‌യുവി, സീൽ പെർഫോമെൻസ് സെഡാൻ എന്നിവയാണ് നിലവിൽ ഈ ചൈനീസ് വാഹന ഭീമൻ ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്ന മോഡലുകൾ. ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലെ തങ്ങളെ വെല്ലുവിളിയ്ക്കുന്ന ശക്തരായ എതിരാളികളെ നേരിടാൻ BYD തങ്ങളുടെ അടുത്ത മോഡലിനെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
eMax 7 എന്ന മോഡലിനെ നാളെ ലോഞ്ച് ചെയ്യാൻ BYD ഇന്ത്യ സജ്ജമാണ്. ബ്രാൻഡിൻ്റെ ഏറ്റവും പുതിയ ഉൽപ്പന്നം എന്നത് നിലവിലെ ഓൾ -ഇലക്‌ട്രിക് എംപിവി, e6 -ൻ്റെ മുഖം മിനുക്കിയ പതിപ്പാണ്. മോഡലിൻ്റെ വിലകൾ നാളെ, ഒക്ടോബർ 8 -ന് നിർമ്മാതാക്കൾ വെളിപ്പെടുത്താനിരിക്കെ, 51,000 രൂപ ടോക്കൺ തുകയ്ക്ക് കമ്പനി വാഹനത്തിനായുള്ള ബുക്കിംഗുകളും ആരംഭിച്ചു കഴിഞ്ഞു.

ഷാർപ്പ് കട്ട് & ക്രീസുകൾ, സ്ലീക്കർ എൽഇഡി ഹെഡ്‌ലാമ്പുകളുള്ള പരിഷ്‌കരിച്ച ഫ്രണ്ട് ഫാസിയ, ഹെഡ്‌ലാമ്പുകളെ കണക്ട് ചെയ്യുന്ന സിംഗിൾ സ്ലാറ്റ് ക്രോം, പുനർരൂപകൽപ്പന ചെയ്ത ബമ്പറുള്ള ആംഗുലാർ എയർ ഡക്‌റ്റുകൾ, പുനർരൂപകൽപ്പന ചെയ്‌ത അലോയി വീലുകൾ, കണക്‌റ്റഡ് എൽഇഡി ടെയിൽലാമ്പുകൾ എന്നിവ ഉൾപ്പെടുന്ന കൂടുതൽ പക്വമായ ഒരു രൂപകൽപ്പനയോടെയാണ് BYD eMax 7 മുൻഗാമിയായ e6 -ൽ നിന്ന് വേറിട്ട് നിൽക്കുന്നത്.
ഇൻ്റീരിയറിലും ഫീച്ചറുകളിലും കാര്യമായ മാറ്റങ്ങളും അപ്പ്ഡേറ്റുകളും eMax 7 കൊണ്ടുവരും. പുനർരൂപകൽപ്പന ചെയ്‌ത ഡാഷ്‌ബോർഡ്, 12.8 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, വയർലെസ് സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, വെൻ്റിലേഷൻ ഫംഗ്‌ഷനോടുകൂടിയ ലെതറെറ്റ് സീറ്റുകൾ, 360 -ഡിഗ്രി സറൗണ്ട് ക്യാമറ സിസ്റ്റം, വയർലെസ് ചാർജർ, പവർഡ് ടെയിതിൽ ഉണ്ൽടാഗേറ്റ്, ഒരു വലിയ പനോരമിക് ഗ്ലാസ് റൂഫ് എന്നിങ്ങനെയുള്ള ഫീച്ചറുകൾ ഇതിൽ ഉണ്ടാവും.

കൂടാതെ, പുറത്തു വരുന്ന ടീസർ ചിത്രങ്ങൾ നൽകുന്ന സൂചനകൾ അനുസരിച്ച്, രണ്ടാമത്തെ നിരയിൽ ക്യാപ്റ്റൻ സീറ്റുകളുള്ള ആറ് സീറ്റ് ലേയൗട്ടിലും eMax 7 നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തേക്കാം. രണ്ടും മൂന്നും നിരകൾക്ക് റൂഫിൽ ഘടിപ്പിച്ച എസി വെൻ്റുകൾ, കപ്പ് ഹോൾഡറുകൾ, അഡ്ജസ്റ്റബിൾ ഹെഡ്‌റെസ്റ്റുകൾ, ത്രീ -പോയിൻ്റ് സീറ്റ് ബെൽറ്റുകൾ എന്നിവ ഈ എംപിവിയ്ക്ക് ലഭിക്കും.
പവർട്രെയിൻ, ബാറ്ററി പാക്ക്, സവിശേഷതകൾ എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങൾ എന്നിവ ഇതുവരെ കമ്പനി പുതറത്തു വിട്ടിട്ടില്ല, എന്നിരുന്നാലും ഇവ നാളെ ലോഞ്ച് ചടങ്ങിൽ വെളിപ്പെടുത്തും. അതോടൊപ്പം, BYD eMax 7 -ൻ്റെ ആദ്യത്തെ 1,000 ഉപഭോക്താക്കൾക്ക് 51,000 രൂപയുടെ പ്രയോജനം ലഭിക്കും. ഡെലിവറി സമയത്ത് കോംപ്ലിമെൻ്ററി 7kW & 3kW ചാർജറും ഇതോടൊപ്പമുണ്ട്.

എന്നിരുന്നാലും, ഈ ഓഫറുകൾ 2024 ഒക്ടോബർ 8 വരെ നടത്തിയ ബുക്കിംഗുകൾക്കും 2025 മെയ് 25 -ന് മുമ്പുള്ള ഡെലിവറികൾക്കും മാത്രമേ സാധുതയുള്ളൂ എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. BYD -ഇലക്ട്രിക് എംപിവിയ്ക്ക് നേരിട്ടുള്ള എതിരാളിയായി കിയയും അധികം താമസിയാതെ ഒരു ഇലക്ട്രിക് എംപിവി വിപണിയിൽ എത്തിക്കും എന്ന റിപ്പോർട്ടുകളും ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.


Click it and Unblock the Notifications








