471 കി.മീ റേഞ്ചുമായി ടാറ്റയെ പൂട്ടാൻ ടെസ്‌ലയെ തളച്ച BYD പുതിയ കുഞ്ഞൻ മോഡലുമായി വരുന്നു

നിലവിൽ ആഗോള തലത്തിൽ മാർക്കറ്റിനെ നയിക്കുന്ന ഒരു ഇലക്ട്രിക് കാർ നിർമ്മാതാക്കൾ ഉണ്ടെങ്കിൽ, അത് BYD ആയിരിക്കണം. E6, അറ്റോ 3 എന്നീ രണ്ട് വാഹനങ്ങളുമായി ഈ ചൈനീസ് വാഹന നിർമ്മാതാക്കൾ ഇന്ത്യൻ വിപണിയിലും സജീവമാണ്. എന്നിരുന്നാലും, ഇന്ത്യൻ വിപണിയിലെ വിജയത്തിൻ്റെ താക്കോൽ എപ്പോഴും കോസ്റ്റ് ഇഫക്ടീവ്നെസ്സാണ്.

എൻട്രി ലെവൽ ഇവികൾ മുതൽ ലക്ഷ്വറി ഇവികൾ വരെയുള്ള ഇലക്ട്രിക് കാറുകളുടെ ഒരു ശ്രേണി BYD ആഗോള തലത്തിൽ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിൽ പുതിയ ഇവികൾ അവതരിപ്പിക്കാനും ബ്രാൻഡിന് പദ്ധതിയുണ്ട്. BYD അടുത്തിടെ ഇന്ത്യയിൽ ഡോൾഫിൻ നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്തു, ഇത് വരാനിരിക്കുന്ന ലോഞ്ചിനെക്കുറിച്ച് ഒരു സൂചന നൽകുന്നു.

ടാറ്റയെ പൂട്ടാൻ ടെസ്‌ലയെ തളച്ച BYD എത്തുന്നു

BYD -യുടെ വളരെ പ്രധാനപ്പെട്ട ഒരു മോഡലാണ് ഡോൾഫിൻ, BYD -യുടെ ഓഷ്യൻ ലൈനപ്പിന് കീഴിലാണ് ഇത് വരുന്നത്. കമ്പനിയുടെ പുതിയ ലോഗോ ഡോൾഫിൻ പുറത്തിറക്കി, ഓസ്‌ട്രേലിയ (ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്), യൂറോപ്പ്, തായ്‌ലൻഡ്, മലേഷ്യ, ബ്രസീൽ, ജപ്പാൻ, അതിൻ്റെ ഹോം ടർഫ്, ചൈന തുടങ്ങിയ പ്രധാന വിപണികളിൽ ബ്രാൻഡിനെ സ്ഥാപിക്കുന്നതിൽ കാറിൻ്റെ പങ്ക് സൂചിപ്പിക്കുന്നു.

കോസ്റ്റ് സെൻസിറ്റീവ് വിപണിയായ ഇന്ത്യയിലും ഇതേ ഫലം കാണാം എന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കൾ. നിലവിൽ, ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന BYD മോഡൽ E6 എംപിവി ആണ്, 29 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്നു, അതേസമയം അറ്റോ 3 ഇ-എസ്‌യുവിയുടെ വില ഏകദേശം 34 ലക്ഷം രൂപ മുതലാണ്. ഏഷ്യൻ ഉപഭൂഖണ്ഡം വാഹന വിപണിയിൽ സ്ഥിരമായ വളർച്ച കാണിക്കുന്നതിനാൽ BYD ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ താൽപ്പര്യപ്പെടുന്നു.

ടാറ്റയെ പൂട്ടാൻ ടെസ്‌ലയെ തളച്ച BYD എത്തുന്നു

BYD ഇന്ത്യയിൽ സീഗളിനേയും ട്രേഡ്മാർക്ക് ചെയ്തിട്ടുണ്ട്, കൂടാതെ കമ്പനി സീൽ സെഡാനും പുറത്തിറക്കാൻ സാധ്യതയുണ്ട്. മൂന്ന് വാഹനങ്ങളും (സീഗൾ, ഡോൾഫിൻ, സീൽ) BYD -യുടെ ഓഷ്യൻ ലൈനപ്പിന് കീഴിലാണ് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിൽ, ഡോൾഫിൻ അറ്റോ 3 -ക്ക് താഴെയായി സ്ഥാനം പിടിക്കും, കൂടാതെ എംജി ZS ഇവി, വരാനിരിക്കുന്ന ടാറ്റ കർവ്വ് ഇവി, ഹ്യുണ്ടായി ക്രെറ്റ ഇവി, സിട്രൺ eC3 എയർക്രോസ് എന്നിവയ്‌ക്കെതിരെ പ്ലേസ് ചെയ്യപ്പെടും.

ഡോൾഫിന് 4,290 mm നീളവും 1,770 mm വീതിയും 1,570 mm ഉയരവും 2,700 mm വീൽബേസും ഉണ്ട്. 345 ലിറ്റർ ബൂട്ട് സ്പേസ് വാഹനം വാഗ്ദാനം ചെയ്യുന്നു, 60:40 സ്പ്ലിറ്റ് പിൻ സീറ്റുകൾ ഉപയോഗിച്ച് ഈ സ്പെയ്സ് 1,310 ലിറ്റർ വരെ എക്സ്റ്റെൻഡ് ചെയ്യാം. ഡിസൈൻ തികച്ചും യാഥാസ്ഥിതികമാണ്, ബിൽഡ് യുവർ ഡ്രീം (BYD) ലെറ്ററിംഗുകളോടുകൂടിയ റിയർ കണക്റ്റഡ് ടെയിൽ ലൈറ്റുകൾക്ക് രസകരമായ LED സിഗ്നേച്ചറുകൾ ലഭിക്കുന്നു.

ടാറ്റയെ പൂട്ടാൻ ടെസ്‌ലയെ തളച്ച BYD എത്തുന്നു

ചാർജിംഗ് പോർട്ട് ഓപ്പണിംഗ് ഫ്രണ്ടിൽ വലത് വശത്താണ്, ഇത് ഉപയോക്താക്കൾക്ക് വളരെ സൗകര്യപ്രദമല്ല. ഇക്കാലത്ത് കാറുകൾ ഏറെ കുറേ വീലുകളിലുള്ള ഗാഡ്‌ജെറ്റുകളാണ് എന്നതിനാൽ, BYD ഡോൾഫിൻ സാങ്കേതിക വിദഗ്ദ്ധമായ ഇൻ്റീരിയർ ഉപയോഗിച്ച് ടാർഗെറ്റ് പ്രേക്ഷകരെ ആകർഷിക്കും എന്ന് പ്രതീക്ഷിക്കാം. മൾട്ടി ലേയേർഡ് ഡാഷ്‌ബോർഡ് 12.8 ഇഞ്ച് റൊട്ടേറ്റബിൾ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സ്‌ക്രീനാണ് അകത്തളത്തിൽ ആധിപത്യം പുലർത്തുന്നത്.

ഈ വാഹനത്തിൽ കീലെസ് എൻട്രിയും സ്റ്റാർട്ടും സപ്പോർട്ട് ചെയ്യുന്ന ഒരു കീ കാർഡ് ഉണ്ട്, PM2.5 എയർ ഫിൽട്ടർ, 5.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ലെതറെറ്റ് അപ്ഹോൾസ്റ്ററി, പനോരമിക് ഗ്ലാസ് റൂഫ്, പവർഡ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, TPMS, 360 -ഡിഗ്രി ക്യാമറ, ADAS സ്യൂട്ട്, വളരെ ആകർഷകമായ ഇൻ്റീരിയർ ട്രിം കളർ ഓപ്ഷനുകൾ എന്നിവയും ലഭിക്കുന്നു.

ടാറ്റയെ പൂട്ടാൻ ടെസ്‌ലയെ തളച്ച BYD എത്തുന്നു

BYD ഡോൾഫിൻ ഇവിയുടെ സേഫ്റ്റിയുടെ കാര്യത്തിൽ യൂറോ NCAP -ൽ ഫൈവ് സ്റ്റാർ റേറ്റിംഗ് ഇതിന് ലഭിക്കുന്നു. 44.9 kWh, 60.48 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുണ്ട്. ഡോൾഫിന് 94 മുതൽ 201 bhp വരെ കരുത്തും 180-310 Nm torque പുറപ്പെടുവിക്കുന്ന ഒരൊറ്റ മോട്ടോർ FWD ലേയൗട്ട് ലഭിക്കുന്നു.

മലേഷ്യയിൽ ടാക്സുകൾ ഒന്നുമില്ലാതെ, BYD ഡോൾഫിൻ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. വിലകൾ RM 99,990 മുതൽ ആരംഭിക്കുന്നു, അതായത് ഏകദേസം 17.4 ലക്ഷം രൂപ. ഇംപോർട്ട് ഡ്യൂട്ടികലോടെ, വില 25 ലക്ഷം രൂപയിൽ ആരംഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത് നിലവിലെ സെഗ്മെന്റ് ലീഡറായ ടാറ്റയ്ക്കും വരാനൊരുങ്ങിയിരിക്കുന്ന മാരുതിയ്ക്കും എല്ലാം ഒരു വെല്ലുവിളിയാവും.

Article Published On: Tuesday, February 13, 2024, 11:58 [IST]
English summary
Byd trademarks new entry level dolphin ev in india details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X